രാജ്യത്തെ ആദ്യ ഇലക്ട്രിക് ബസ് ബംഗ്ലൂരില്‍
ബാംഗ്ലൂര്‍: രാജ്യത്തെ ആദ്യ ഇലക്ട്രിക് ട്രാന്‍സ്‌പോര്‍ട്ട് ബസ് ബാംഗ്ലൂരില്‍ നിരത്തിലിറങ്ങി. ബാംഗ്ലൂര്‍ മെട്രോ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് ബാറ്ററിയില്‍ ഓടുന്ന ബസ് സര്‍വീസ് മൂന്നുമാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിച്ചത്. ബാംഗ്ലൂരിലെ ബി.എം.ടി.സി. ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ ഗതാഗത മന്ത്രി രാമലിംഗറെഡ്ഡി ബസ് സര്‍വീസ് ഉദ്ഘാടനം ചെയ്തു. ഉദ്യാനനഗരി മാലിന്യമുക്തമാക്കുന്നതിനുള്ള മാതൃകാപരമായ ചുവടുവെപ്പായാണ് ഇലകട്രിക് ബസ്സിനെ കാണുന്നതെന്ന് മന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. പെട്രോളിയം ഉത്പന്നങ്ങളുടെ തുടര്‍ച്ചയായ വില വര്‍ധനയില്‍ പൊതുഗതാഗത സംവിധാനത്തെ നിലനിര്‍ത്താന്‍ ഇത്തരം സംവിധാനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
41 യാത്രക്കാര്‍ക്ക് ഇരുന്ന് സഞ്ചരിക്കാവുന്ന ആഡംബര സൗകര്യമുള്ള ബസ്സിന്റെ പ്രത്യേകത 100 ശതമാനം പരിസ്ഥിതിസൗഹൃദം എന്നതാണ്. പുകയില്ലാത്തതിനാല്‍ അന്തരീക്ഷ മലിനീകരണവും ബാറ്ററി ആയതിനാല്‍ ശബ്ദമലിനീകരണവും ഉണ്ടാവില്ല. ബാറ്ററി ഒരിക്കല്‍ ആറുമണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ 250 കിലോ മീറ്റര്‍ സര്‍വീസ് നടത്താം. മണിക്കൂറില്‍ 96 കിലോമീറ്റര്‍ വേഗത്തില്‍ സഞ്ചരിക്കും. സൗരോര്‍ജത്തില്‍ റീച്ചാര്‍ജ് ചെയ്യാനുള്ള സൗകര്യവും ഇലക്ട്രിക് ബസ്സില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. നാല് ബാറ്ററിയാണ് ബസ്സിന് ആവശ്യമായ വൈദ്യുതി സംഭരിക്കുന്നത്. ഒരു കിലോമീറ്റര്‍ യാത്രയ്ക്ക് 1.2 കിലോവാട്ട് പവറാണ് വിനിയോഗിക്കുന്നത്. ബസ്സിനു പിറകിലാണ് ബാറ്ററി. ഇത് ഓണ്‍ ചെയ്താല്‍ മാത്രമേ ഡ്രൈവര്‍ക്ക് ബസ് സ്റ്റാര്‍ട്ടാക്കാനാകൂ.
യാത്രക്കാരുടെ സുരക്ഷിതത്വത്തിനായി രണ്ട് സി.സി.ടി.വി.ക്യാമറകളും സുരക്ഷാവാതിലും ബസ്സിലുണ്ട്. നിര്‍മാണച്ചെലവ് ബി.എം.ടി.സി. വെളിപ്പെടുത്തിയിട്ടില്ല. വര്‍ധിച്ചുവരുന്ന ഡീസല്‍ ചെലവ് മറികടക്കാന്‍ കൂടി നടത്തുന്ന പരീക്ഷണമായാണ് ഇലക്ട്രിക് ബസ്സിനെ കാണുന്നത്. അന്തരീക്ഷ, ശബ്ദമലിനീകരണങ്ങളില്ലാതെ തികച്ചും പരിസ്ഥിതി സൗഹാര്‍ദ്ദമായ ബസാണ് ബി.വൈ.ഡി കെ.9 സീരീസ് ഇലക്ട്രിക് ബസ്. ബാംഗ്ലൂര്‍മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനും ചൈനീസ് കമ്പനിയായ ഉട്യോപ്യാ ഓട്ടോമേഷന്‍ കണ്‍ട്രോളും സംയുക്തമായി 3 മാസത്തെ പരീക്ഷണ ഓട്ടമാണ് രാജ്യത്തെ ഐ.ടി തലസ്ഥാനത്ത് തുടങ്ങിയിരിക്കുന്നത്. മജസ്റ്റികില്‍ നിന്നും കാഡുഗൊഡി വരെയാണ് ബസ് സര്‍വീസ് നടത്തുന്നത്. രാവിലെ 7 മുതല്‍ വൈകീട്ട് 7 വരെ 6 സര്‍വീസുകളാണുള്ളത്. യാത്രക്കാര്‍ക്ക് സുരക്ഷാഭീഷണിയില്ലാതെ ബാറ്ററി റീച്ചാര്‍ജ് ചെയ്യുന്നതിനുള്ള സംവിധാനമാണുള്ളത്. ബസ്സിന്റെ മുന്നിലും പിന്നിലുമായി സ്ഥാപിച്ച എല്‍.ഇ.ഡി. ഡിസ്‌പ്ലേ ബോര്‍ഡില്‍ യാത്രാവിവരങ്ങള്‍ കന്നടയിലും ഇംഗ്ലീഷിലും കാണിക്കും. വാതിലുകള്‍ ഓട്ടോമാറ്റിക്കായാണ് പ്രവര്‍ത്തിക്കുന്നത്.

No comments:
Post a Comment