CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Tuesday, February 25, 2014

വിന്‍ഡ് ടര്‍ബൈന്‍ എന്ന തട്ടിപ്പ് ഫാന്‍

         വിന്‍ഡ് ടര്‍ബൈന്‍ എന്ന തട്ടിപ്പ് ഫാന്‍
പുതിയ ഗോഡവുണുകളുടെയും ,ഫാക്ടറികളുടെ മുകളിലും ഒരു താരമായി വിളങ്ങുകയാണല്ലോ.ഈ തരം വിന്‍ഡ് ടര്‍ബൈന്‍ എക്സ്ഹോസ്റ്റ് ഫാനുകള്‍.
നല്ല പമ്പരം കറങ്ങുന്നത് പോലെ കറങ്ങുന്ന ഈ സാധനത്തെ ഒരു ആരാധനയോടെയാണ്
നോക്കിക്കണ്ടിരുന്നത്.  കാരണം കരണ്ട് ഉപയോഗിക്കാതെ കറങ്ങുന്നുണ്ടല്ലോ ഇവന്‍. അതുമൂലം എത്ര കരണ്ട് ലാഭിക്കാം .ഇത് കുറച്ചെണ്ണം ഉണ്ടെങ്കില്‍ ഏതു ഇടുങ്ങിയ/വിശാലമായ മുറിയിലും ശുദ്ധവായുവിന്റെ ഒരു മഹാ പ്രവാഹം ആയിരിക്കും എന്നാണു കരുതിയിരുന്നത്.
അങ്ങനെയിരിക്കെ ഈ കഴിഞ്ഞ ദിവസം ഇതൊന്നു പരീക്ഷിച്ചുനോക്കാന്‍ അവസരം കിട്ടി.
ഒരുച്ചനേരത്ത് ബൈക്കില്‍ വരുമ്പോള്‍ അതാ പുതുതായി പണിത ഒരു വമ്പന്‍ ഗോടൌണിനു മുകളില്‍ ഈ ടര്‍ബൈന്‍ ഫാനുകള്‍ ഒരിരുപത് എണ്ണം നല്ല സ്പീഡില്‍ കറങ്ങുന്നു.അടഞ്ഞുകിടക്കുന്ന ആ വലിയ കെട്ടിടത്തിനു ഒരു ഷട്ടര്‍ മാത്രമേയുള്ളു.അങ്ങനെയെങ്കില്‍ ആ ഷട്ടറിന്റെ വിടവിലൂടെ കെട്ടിടത്തിനകത്തെക്ക് നല്ല ഒരു വായൂ പ്രവാഹം ഉണ്ടായിരിക്കണമല്ലോ.ഞാന്‍ സശ്രദ്ധം നിരീക്ഷിച്ചു...അദ്ഭുതം ഒരു ചെറിയ വായൂ പ്രവാഹം പോലും അകത്തേക്ക് പോകുന്നതായി അനുഭവപ്പെടുന്നില്ല.അങ്ങനെ വരാന്‍ വഴിയില്ലല്ലോ..ഇരുപതു ഫാനുകള്‍ നല്ല സ്പീഡില്‍ കറങ്ങിയാല്‍ആ കെട്ടിടത്തിനകത്തുള്ള വായു നല്ല അളവില്‍ പുറത്തുപോയി ആ കെട്ടിടത്തില്‍ വാക്വം അനുഭവപ്പെടെണ്ടതല്ലേ..അപ്പോള്‍ ചെറിയ വിടവുകളിലൂടെ പുറത്തെ വായുശക്തിയായി അകത്തേക്ക് പ്രവഹിക്കും .ഈ സംശയം മനസ്സില്‍ കിടന്നു.
അങ്ങനെയിരിക്കെയാണ് ഒരു സ്ക്രാപ്പ് കടയില്‍ നിന്നും പഴയ ഒരു വിന്‍ഡ് ടര്‍ബൈന്‍ ലഭിച്ചത്.പല വിധ കൂലംകുഷ പരീക്ഷണങ്ങള്‍ നടത്തി ഒടുവില്‍ പിടികിട്ടി..ഒരിളം തെന്നല്‍ അടിച്ചാല്‍ പോലും കറങ്ങുതാണ് ഈ ഫാനിന്റെ രഹസ്യം..അല്ലാതെ അകത്തെ ചൂട് പിടിച്ച വായു പുറത്തേക്ക് പോകുന്നത് മൂലമല്ല ഇതിങ്ങനെ കറങ്ങുന്നത്.സംശയമുള്ളവര്‍ പുലര്‍കാലേ തണുത്ത അന്തരീക്ഷം ഉള്ളപ്പോള്‍ ഈ ടര്‍ബൈന്‍ ഫാനില്‍ നോക്കൂ.ഇളം .കാറ്റുണ്ടെങ്കില്‍ ഫാന്‍ പമ്പരം പോലെ കറങ്ങുന്നുണ്ടാകും.പതിനായിരം രൂപ മുതല്‍ പതിനയ്യായിരം രൂപ വരെയാണ് ഈ ഫാന്‍സി ഫാനുകള്‍ക്ക് വില .അതിനു മുടക്കുന്ന തുക വെറും വേസ്റ്റ് ആണ്.പഴയ പോലെയുള്ള വായൂ നിര്‍ഗമന മാര്‍ഗ്ഗങ്ങങ്ങള്‍ ഏര്‍പ്പെടുത്തി ചിലവ് കുറയ്ക്കാന്‍ ഈ സാധനം ഫിറ്റ്‌ ചെയ്യാന്‍ ആലോചിക്കുന്നവരോട് അഭ്യര്‍ത്ഥിക്കുന്നു...

Sunday, February 23, 2014

വീടുക്കള്‍ക്ക് ചിലവുകുറഞ്ഞ സോളാര്‍ പാനല്‍ സിസ്റ്റം D.C

                വീടുക്കള്‍ക്ക് ചിലവുകുറഞ്ഞ
               സോളാര്‍ പാനല്‍ സിസ്റ്റം D.C


നമ്മള്‍ സോളാര്‍ പാനല്‍ സിസ്റ്റം പിടിപ്പിക്കുമ്പോള്‍ അതിന്റെ വില നിലവാരം ഉയര്‍ത്തുന്ന ഒരു ഖടകം ഇന്‍വെര്‍ട്ടര്‍ ആണല്ലോ .ഇതൊഴിവാക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് നല്ല ഒരു തുക ലാഭിക്കാം.കൂടാതെ DC യെ AC ആക്കി കണ്‍വെര്‍ട്ട് ചെയ്യുമ്പോള്‍ ഉണ്ടാകുന്ന ലോസും ഒഴിവാക്കാം.
ഇപ്പോള്‍ എല്ലാത്തരം ഉപകരണങ്ങളും DC യില്‍ വര്‍ക്ക് ചെയ്യുന്നത് ലഭിക്കും 
100 വാട്ട്സിന്‍റെ12 വോള്‍ട്ട്  ഹോം  സോളാര്‍ സിസ്റ്റം നിര്‍മ്മിക്കുന്നത് എങ്ങിനെയെന്ന് മനസിലാക്കാം
ആവശ്യമായവ ;
1.100 വാട്ട്സിന്‍റെ സോളാര്‍ പാനല്‍ വില 5100 രൂപ .
2.40 Ah ബാറ്ററി                                              5500 രൂപ 
3.ചാര്‍ജ് കണ്ട്രോളര്‍ 10 ആമ്പിയര്‍                1200 രൂപ 
4.DC വയറുകള്‍                                                500 രൂപ 
LED വിലകള്‍ താഴെ കൊടുക്കുന്നു.

ഇവ ഡയഗ്രത്തില്‍ കാണുന്നത് പോലെ കണക്ഷന്‍ കൊടുക്കുക.നല്ല പ്രകാശമുള്ള LED ബള്‍ബുകള്‍ 65  രൂപ മുതല്‍ വില നിലവാരത്തില്‍ ലഭിക്കും .നാലെണ്ണം ഒന്നിച്ചു കണക്ഷന്‍ കൊടുത്താല്‍ ഒരു CFL നല്‍കുന്നതിലും കൂടുതല്‍ വെളിച്ചം കിട്ടും.
 DC ഫാനുകളുടെ വില താഴെ കൊടുക്കുന്നു.
DC മൊബൈല്‍ ചാര്‍ജര്‍ 

SONY കമ്പനി 12 വോള്‍ട്ടില്‍ വര്‍ക്ക് ചെയ്യുന്ന LED TV ഇറക്കുന്നുണ്ട്.   75Ah  ബാറ്ററി ഉപയോഗിച്ചാല്‍ കൂടുതല്‍ സമയം ബാക്ക് അപ്പ്‌ ലഭിക്കും .ഓരോ ഉപകരണങ്ങളും ഉപയോഗിക്കുന്ന പവര്‍ .ഫാന്‍ 2 ആമ്പിയര്‍ ,മൊബൈല്‍ ചാര്‍ജര്‍ 1 ആമ്പിയര്‍.
10 LED കള്‍ 1 ആമ്പിയര്‍ ,LED TV 5 ആമ്പിയര്‍

സോളാര്‍ പാനല്‍ പുതിയ വില 2014 മാര്‍ച്ച്

    സോളാര്‍ പാനല്‍ പുതിയ വില 2014 മാര്‍ച്ച്




എന്ജിനീയറിംഗ് ഡ്രോയിംഗ് എക്യുപ്മെന്റ്സിന്റെ മറ്റൊരു സ്ഥാപനമാണ്‌ കമ്പ്യൂട്ടര്‍ പാര്‍ക്ക്

Saturday, February 8, 2014

ചിലവുകുറഞ്ഞ സോളാര്‍ ഹോം ഇന്‍വെര്‍ട്ടര്‍

ചിലവുകുറഞ്ഞ സോളാര്‍ ഹോം ഇന്‍വെര്‍ട്ടര്‍

 വൈദ്യുതി വില കാര്യമായി കൂടിയിരിക്കുന്ന ഈ കാലത്ത് എല്ലാ മലയാളികളുടെയും ആഗ്രഹമാണ് ഒരു സോളാര്‍ ഇന്‍വെര്‍ട്ടര്‍ വീട്ടില്‍ ഫിറ്റുചെയ്യുക എന്നത്.പക്ഷെ ചുരുങ്ങിയത് ഒരുലക്ഷമെങ്കിലും മുടക്കണ്ടേ ഒരെണ്ണം പിടിപ്പിക്കാന്‍ എന്നതാണ് മിക്കവരെയും ഈ ആഗ്രഹ പൂര്‍ത്തീകരണത്തില്‍ നിന്നും തടയുന്നത്.ഇതാ ചുരുങ്ങിയ ചിലവില്‍ നമ്മുടെ വീട്ടിലും ഒരു സോളാര്‍ ഇന്‍വെര്‍ട്ടര്‍ ആറായിരം  രൂപയില്‍ താഴെ ഫിറ്റു ചെയ്യാനുള്ള ഐഡിയ ഇതാ.
ആവശ്യമുള്ള സാധനങ്ങള്‍ .
1.സാധാരണ കംപ്യുട്ടര്‍  യു.പി.എസ് ,വില 1500-2000 രൂപ
2.ഒരു 12 വോള്‍ട്ട് ഡി സി ഫാന്‍ .പഴയ കംപ്യുട്ടര്‍ പവര്‍ സപ്ലെക്കുള്ളില്‍ കാണും 
3.രണ്ട് 7 ah ബാറ്ററികള്‍.വില ഒരെണ്ണം 800 രൂപ .മാരുതി കാറിന്റെ ബാറ്ററി ഒരെണ്ണം  ആയാലും മതി അപ്പോള്‍ ചിലവുകൂടും.
4.സോളാര്‍ പാനല്‍ 40 വാട്സ്. വില 1600-2000 രൂപ
5.ചാര്‍ജ് കണ്ട്രോളര്‍.. ഇത് നമുക്ക് നിര്‍മ്മിക്കാം
                     ആദ്യമായി യു.പി.എസ് തുറക്കുക.അതിലെ ബാറ്ററിക്ക് പാരലലായി രണ്ടു ഗേജുകൂടിയ വയറുകള്‍ സോള്‍ഡര്‍ ചെയ്ത് പുറത്തേയ്ക്ക് എടുക്കുക റെഡ് പോസിറ്റീവ്,ബ്ലാക്ക് നെഗറ്റീവ് കളര്‍ കോഡ് പാലിക്കുക.പുറത്തുള്ള ബാറ്ററികള്‍ പാരലലായി കണക്ഷന്‍ കൊടുക്കുക.(ചിത്രം നോക്കുക.)സോളാര്‍ പാനല്‍ വീടിനു പുറത്ത് അനുയോജ്യമായ സ്ഥലത്ത് ഫിറ്റു ചെയ്യുക.പാനലില്‍ നിന്നുള്ള വയറുകള്‍ ചാര്‍ജ് കണ്ട്രോളറില്‍ ഖടിപ്പിക്കുക.ചാര്‍ജ് കണ്ട്രോലരിന്റെ ഔട്ട്‌ പുട്ട് ബാറ്ററികളിലേക്ക് കൊടുക്കുക .കമ്പ്യൂട്ടര്‍ യു പി എസ് എന്നത് പരിമിത സമയത്തേക്ക് മാത്രം പ്രവര്‍ത്തിക്കാന്‍ ഉദ്ദേശിച്ചു ഡിസൈന്‍ ചെയ്തിട്ടുള്ളവയാണല്ലോ..യു.പി.എസിന്റെ മോസ്ഫെറ്റുകള്‍ കൂടുതല്‍ സമയം ഫുള്‍ ലോഡില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ നന്നായി ചൂടാകും.ഇത് മൂലം യു പി എസ്സിന്റെ പ്രവര്‍ത്തന ക്ഷമത കുറയും.ഇതൊഴിവാക്കാന്‍ നമുക്ക് ഒരു ഫാന്‍ കൊടുത്ത് ഹീറ്റ് സിങ്കിന്റെ താപ സംവഹന ശേഷി വര്‍ധിപ്പിക്കാം .ഇതിനായിയു.പി.എസ് കവറില്‍ അനുയോജ്യമായ സ്ഥലത്ത് ഡ്രില്ലിംഗ് മെഷീന്‍ ഉപയോഗിച്ച് കുറച്ച് ദ്വാരങ്ങള്‍ ഇടുക ഇവിടെ നമ്മുടെ കൈവശമുള്ള ഫാന്‍ ഫിറ്റു ചെയ്യുക .യു.പി.എസ്.ഓണാകുമ്പോള്‍ ഫാന്‍ കറങ്ങത്തക്ക വിധം കണക്ഷന്‍ കൊടുക്കുക സാധാരണ യു.പി.എസ്സുകള്‍ 300വി.എ.ആയിരിക്കും ഇതില്‍ നമുക്ക് 200 വാട്സ് ലോഡ് ധൈര്യമായി കണ്ടിന്യൂസ് കൊടുക്കാം.സോളാര്‍ പാനല്‍ വാങ്ങുന്ന കടയില്‍ നിന്നുംഅനുയോജ്യമായ ഗേജിലുള്ള ഡി സി വയര്‍ ലഭിക്കും .ഇത് മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ.സാധാരണ വയറുകളില്‍ കൂടി ഡി സി കടത്തി വിടുന്നത് വളരെയധികം ലോസാണ്.
 ചാര്‍ജ് കണ്ട്രോളര്‍ നിര്‍മ്മിക്കാം 
സര്‍ക്യൂട്ട് ഒരു കോമണ്‍ പി സി ബിയില്‍ അസംബിള്‍ ചെയ്യുക .സെനെര്‍ ഡയോഡ് രണ്ടും ഒരേ അളവാണ്.100K പ്രീ സെറ്റ് ലോ വോള്‍ട്ടേജ് കട്ട് ഓഫ്‌.മറ്റത് ഹൈ കട്ട്.

The IC 741 has been configured as a low/high battery voltage sensor and it activates the adjoining relay connected to the transistor BC547 appropriately.

  the battery voltage which may be below the full charge threshold level, let's assume the full charge level to be 14.3V (set by the 10K preset).
Once the battery gets fully charged, the output of the IC741 goes high, activating the relay driver stage, the upper relay switches and instantly connects the battery with the N/C of the lower relay, positioning the battery in the standby condition.

മറ്റൊരു ചാര്‍ജ് കണ്ട്രോലറിനെ പറ്റി താമസിയാതെ വിശദീകരിക്കാം
മൊത്തം ചിലവ്
1500(UPS)+1800 (Battery)1800 (solar panel)+100 (charge controller)+200(wire)=5400 rupees
സോളാര്‍ പാനല്‍ കുറഞ്ഞ വിലയ്ക്ക് കിട്ടുന്ന സ്ഥാപങ്ങള്‍ അറിയാന്‍ ഈ വെബ് സൈറ്റിലെ സോളാര്‍ പേജില്‍ പോവുക
മറ്റൊരു സീറോ ഡ്രോപ്പ് ചാര്‍ജ് കണ്ട്രോളര്‍ നിര്‍മ്മിക്കുന്ന വിധം ഇവിടെ വായിക്കാം .ബാക്കപ്പ് ടൈം കൂടുതല്‍ വേണ്ടവര്‍ വലിയ ബാറ്ററിയും അനുയോജ്യമായ സോളാര്‍ പാനലും ഉപയോഗിച്ചാല്‍ മതി.