CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Wednesday, March 6, 2013

പമ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍

പമ്പുകള്‍ തിരഞ്ഞെടുക്കുമ്പോള്‍
ജലസേചനത്തിനായി മണ്ണെണ്ണ, ഡീസല്‍ , വൈദ്യുതി, തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന പമ്പ് സെറ്റുകളാണ് സാധാരണ ഉപയോഗിച്ചുവരുന്നത്. സോളാര്‍എനര്‍ജിയില്‍  പ്രവര്‍ത്തിക്കുന്ന പമ്പുകളും  വ്യാപകമായിവരുന്നു. പ്രധാനമായും പമ്പുകള്‍ 4 തരമാണ്.

1. സെന്‍ട്രി ഫ്യൂഗല്‍ പമ്പുകള്‍ ‍- കുറഞ്ഞ ഉയരത്തില്‍ കൂടുതല്‍ അളവില്‍ വെള്ളം പുറന്തള്ളുന്ന സെന്‍ട്രി ഫ്യൂഗല്‍ പമ്പുകള്‍ ആഴം കുറഞ്ഞ പമ്പുകള്‍ക്കുള്ളതാണ്.
2. സബ് മേര്‍സിബിള്‍  പമ്പുകള്‍ ‍- ഇവ രണ്ടുതരം ഓപ്പണ്‍വെല്‍ സബ് മേര്‍സിബിളും ബോര്‍വെല്‍ സബ് മേര്‍സിബിളും. കൂടുതല്‍ ഉയരത്തില്‍ ആഴം കൂടിയ കിണറില്‍ നിന്നും യഥേഷ്ഠം വെള്ളം പമ്പു ചെയ്യാന്‍ സാധിക്കുന്ന പമ്പുകളാണിവ.
3. കംപ്രസര്‍ പമ്പുകള്‍ ‍- വെള്ളം കുറവുള്ള കുഴല്‍ കിണര്‍  ‍, തുറന്ന കിണര്‍ ‍, ഫില്‍ട്ടര്‍ പോയിന്‍റുകള്‍ മുതലായവക്ക് യോജിച്ചവയാണ് കംപ്രസര്‍ പമ്പുകള്‍ ‍.
4. ജറ്റ് പമ്പുകള്‍ ‍- കുറഞ്ഞ അളവില്‍ കൂടുതല്‍ ഉയരത്തില്‍ വെള്ളം എത്തിക്കുവാന്‍ ജറ്റ് പമ്പിന് കഴിയുന്നു. സക്ഷന്‍ ഹെഡ് 20 അടി മുതല്‍ 100 അടിവരെ ജറ്റ് ഉപയോഗിക്കാവുന്നതാണ്.
വിവിധ HP പമ്പ് പുറന്തള്ളുന്ന ജലത്തിന്റെ അളവ്
  HP  സക്ഷനും ഡെലിവറിയും (ഇഞ്ചില്‍) ജലത്തിന്റെ അളവ് (ലിറ്റര്‍ ‍/ മണിക്കൂര്‍ ‍)
1 HP  1X1, 1.5X1.5   7500-10000
2 HP 1.5X1, 2X1.5   10000-15000
3 HP 2X2, 2.5X2, 3X2.5  18000-22000
4 HP 2.5X2, 3X2.5, 2X2   22000-26000
5 HP 4X3, 3X2.5, 2.5X2   37000-45000
ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
 ജലസ്രോതസ്സില്‍ നിന്നും പുറന്തള്ളേണ്ട സ്ഥലത്തിന്റെ ദൂരം പുറന്തള്ളുന്ന ജലത്തിന്റെ അളവ്, ജലനിരപ്പില്‍ നിന്നും പമ്പ് വരെയുള്ള ഉയരം, ലളിതമായ പ്രവര്‍ത്തനം, ജലസേചനം നടത്തുന്ന സ്ഥലത്തിന്റെ വിസ്തീര്‍ണ്ണം മുതലായവയെ ആശ്രയിച്ചാണ് പമ്പ് തെരഞ്ഞടുക്കേണ്ടത്. കുതിരശക്തിയിലാണ് പമ്പുകള്‍ ലഭിക്കുക(ഹോഴ്സ് പവര്‍). ഡീസല്‍ മോട്ടോറുകളില്‍ 3,5,7............... 16 എന്നിങ്ങനെയും വൈദ്യുതമോട്ടോറുകളില്‍ 0.5, 0.75, 1.0, 1.25, 1.5, 2.0 ..................15.0 എന്നിങ്ങനെയുമാണ് കുതിരശക്തി അഥവാ HP രേഖപ്പെടുത്തുന്നത്.
തെരഞ്ഞെടുക്കുന്ന വിധം

1. സെന്‍ട്രി ഫ്യൂഗല്‍ (സിംഗിള്‍ സ്റ്റേജ്)
സക്ഷന്‍ 6.75 മീറ്റര്‍ ഡലിവറി 40 മീറ്റര്‍( ആഴം കുറഞ്ഞകിണര്‍)
2. സബ് മേര്‍സിബിള്‍ (കുഴല്‍ കിണര്‍)
സക്ഷന്‍ 160മീറ്റര്‍ -ഡലിവറി200 മീറ്റര്‍ (  ആഴം കൂടിയകിണര്‍)
3.സെന്‍ട്രി ഫ്യൂഗല്‍ (മള്‍ട്ടി സ്റ്റേജ്)
സക്ഷന്‍6.75 മീറ്റര്‍ ഡലിവറി150മീറ്റര്‍ ( ആഴം കുറഞ്ഞകിണര്‍)
4. ജെറ്റ്   
സക്ഷന്‍78മീറ്റര്‍ ഡലിവറി 60മീറ്റര്‍ ആഴം കൂടിയകിണര്‍
5.സബ് മേര്‍സിബിള്‍ (തുറന്ന കിണര്‍ ‍)
സക്ഷന്‍ 78  ഡലിവറി90-240ആഴം കുറഞ്ഞകിണര്‍ ‍, ആഴംകൂടിയകിണര്‍(ശക്തി അനുസരിച്ച്)
 2 ഏക്കര്‍ വരെ 1HPയും 4.5 ഏക്കര്‍ 2HPയും അതിന് മുകളില്‍ 3HP മുതലുള്ള പമ്പ് സെറ്റുമാണ് വേണ്ടത്. 1HP പമ്പ് സെറ്റ് 7500 ലിറ്റര്‍ജലം 1 മണിക്കൂര്‍ പമ്പ് ചെയ്യും. ISI മാര്‍ക്കുള്ളതും ഇന്ധനചെലവ് കുറഞ്ഞതും പാര്‍ട്ട്സുകള്‍ എളുപ്പം ലഭിക്കുന്നതുമായ പമ്പുകളെയാണ് തെരഞ്ഞെടുക്കേണ്ടത്.

No comments:

Post a Comment