CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Monday, December 31, 2012

സോളാര്‍ പ്ലാന്റുകൾ എങ്ങിനെ തിരഞ്ഞെടുക്കാം?



 നമുക്കാവശ്യമായ  സോളാര്‍ എനര്‍ജി പവർ പ്ലാന്റുകൾ എങ്ങിനെ തിരഞ്ഞെടുക്കാം?

 

സോളാര്‍ പവര്‍ വെക്കുന്നത് ഇലക്ട്രിസിറ്റി ബില്ല്‌ ലാഭിക്കാനാണെന്ന ഒറ്റക്കാര്യം നോക്കിയിട്ടാണെങ്കില്‍ അതിനുമുതിരാതെ ആ പണം കോപ്പറേറ്റീവ് ബാങ്കിലിട്ട് ഇന്റ്രെസ്റ്റ് കൊണ്ട് ബില്ലടക്കുന്നതാവും നല്ലത്, കാരണം അതാണ്‌ ലാഭകരം.
 സോളാര്‍ പാനല്‍ വൈദ്യുതീകരണം നിങ്ങളുടെ സംശയങ്ങള്‍ക്കുള്ള മറുപടി കാല്‍ടെക് എനെര്‍ജി  യുടെ പ്രോമോട്ടറായ അലിയൂ പാലത്തിങ്കല്‍ നല്‍കുന്നു.
 ഇലക്ട്രിസിറ്റി ബില്ലിന്റെ ഭാരം കൊണ്ടും,  തുടർച്ചയായുള്ള പവർ കട്ട് മൂലവും ഇന്‍ഡ്യയില്‍ പ്രത്യേകിച്ചും കേരളത്തില്‍ നല്ലൊരു കൂട്ടം ആളുകള്‍  സോളാര്‍ പവര്‍ ഉപയോഗപ്പെടുത്താന്‍ ശ്രമിക്കുന്ന ഈ കാലത്ത്
 പലപലതരത്തിലുള്ളതും തലത്തിലുള്ളതുമായ അവകാശവാദങ്ങൾ ഉന്നയിച്ച് കൊണ്ടുള്ള  പൊള്ളയായ പരസ്യങ്ങൾ ദിവസേനയെന്നോണം കാണുമ്പോൾ  ഉപഭോക്താവിന് ആശയകുഴപ്പമുണ്ടാവുക സ്വാഭാവികമാണ്‌. കൃത്യമായ കപ്പാസിറ്റിയിൽ,

ശരിയായി പ്രവർത്തിക്കുന്നത് തിരഞ്ഞെടുക്കാതെ പരസ്യങ്ങളിലും മറ്റും കുടുങ്ങി വിലകുറവ് മാത്രം നോക്കി സോളാർ പവർ പ്ലാന്റുകൾ സ്ഥാപിച്ചാൽ സ്ഥാപിച്ചാൽ സാമ്പത്തിക നഷ്ടത്തിനുപുറമെ വീടിനുമുകളിലെ സ്ഥലവും നഷ്ടമാകും.

ഇലക്ട്രിസിറ്റി ബില്ല് ലാഭിക്കാനായി മാത്രം  സോളാർ പ്ലാന്റുകൾ സ്ഥാപിക്കരുതെന്നാണാദ്യമേ സൂചിപ്പിക്കാനുള്ളത് കാരണം സോളാർ പവർ പ്ലാന്റിനായി മുടക്കുന്ന തുക ബാങ്കിൽ ഫിക്സഡ് ഡെപ്പോസിറ്റായി നൽകിയാൽ ലഭിക്കുന്ന വരുമാനം കൊണ്ട് ഇലക്ട്രിസിറ്റിബില്ല് അടക്കാനാവും.

ഔദ്യോഗികമായും അനൌദ്യോഗികമായും ലോഡ് ഷെഡ്ഡിങ്ങടക്കം പല സമയങ്ങളിലും വൈദ്യുതിലഭിക്കാത്ത കേരളത്തിലെ വീടുകളിൽ സ്വന്തമായി വൈദ്യുതി ഉത്പാദിപ്പിച്ച് ഒരു പരിധിവരെയെങ്കിലും ഇലക്ട്രിസിറ്റിൽ സ്വയം പര്യാപ്തത കൈവരിക്കുക ഒപ്പം ജലസ്രോദസ്സുകളെ പ്രധാനമായും ഡിപ്പെൻഡ് ചെയ്യുന്ന കേരള വൈദ്യുത മേഖലയെ രക്ഷിക്കുക,

 പരിസ്ഥിതിയേയും ഭൂമിയേയും സംരക്ഷിക്കുക തുടങ്ങിയ വിശാല ഉദ്ദേശങ്ങളായിരിക്കണം സോളാർ പവർ പ്ലാന്റ് സ്വന്തമായി സ്ഥാപിക്കാൻ പോകുന്ന ഉപഭോക്താവ് ലക്ഷ്യം വെക്കേണ്ടത്.

സോളാർ പവർ പ്ലാന്റിന്റെ കപാസിറ്റി
വൈദ്യുതികൊണ്ട് പ്രവർത്തിക്കുന്ന സർവ്വതും സോളാർ പവറിൽ പ്രവർത്തിപ്പിക്കാമെങ്കിലും, സാമാന്യം നല്ല വിലയുള്ളതും കപ്പാസിറ്റിക്കനുബന്ധമായി കൂടുന്നതുമാണ് സോളാർ പവർ പ്ലാന്റുകളുടെ വില.

അതുകൊണ്ട്തന്നെ ഏതൊക്കെ ഉപകരണങ്ങളാണ് സോളാർ പവറിൽ പ്രവർത്തിക്കേണ്ടതെന്ന ഒരു ധാരണ  ആദ്യമേയുണ്ടായാൽ കൃത്യമായ കപ്പാസിറ്റിയിലുള്ള പ്ലാന്റ് തിരഞ്ഞെടുക്കാൻ സാധിക്കും.

ഉദാഹരണത്തിന്, എ.സി (എയർ കണ്ടീഷൻ), പമ്പുകൾ തുടങ്ങിയ ഉപകരണങ്ങൾ ഉൾപ്പെടുത്തി സോളാർ പവർ പ്ലാന്റിന്റെ കപ്പാസിറ്റി കൂട്ടുന്നതിനേക്കാൾ,  ലൈറ്റ്, ഫാന്, ടി.വി. തുടങ്ങിയവ മാത്രം പ്രവർത്തിപ്പിക്കാനായി സോളാർ പവർ പ്ലാന്റുകൾ തിരഞ്ഞെടിക്കുന്നതാണ് ഉത്തമം.

 അതുപോലത്തന്നെ, കൂടുതൽ ഉപകരണങ്ങൾ സോളാറിൽ പ്രവർത്തിപ്പിക്കാനായി ഉൾപ്പെടുത്തുന്നതിനേക്കാൾ നല്ലത്  അത്യാവശ്യത്തിന് പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങൾ കൂടുതൽ സമയം പ്രവർത്തിപ്പിക്കാനാവശ്യമായ പ്ലാന്റ് തിരഞ്ഞെടുക്കുന്നതാണ്.

 അതായത്, കൂടുതൽ ഉപകരണങ്ങൾ ഉൾപ്പെടുത്തി 2000 വാട്ട് / 5 മണിക്കൂർ പ്രവർത്തിക്കുന്ന പ്ലാന്റിനേക്കാൾ ഉത്തമം 1000വാട്ട് പ്ലാന്റ് പത്തോ പതിനഞ്ചോ മണിക്കൂർ പ്രവർത്തിക്കുന്ന പ്ലാന്റാണ് ഉത്തമം.

 ഇതൊക്കെയാണെങ്കിലും ഇതൊക്കെയാണെങ്കിലും ഉപഭോക്താവിന്റെ കഴിവനുസരിച്ച് സോളാർ പവർ പ്ലാന്റിന്റെ കപ്പാസിറ്റി തീരുമാനിക്കാം


ബാക്കപ്പ് ടൈം
സൂര്യപ്രകശമുള്ളപ്പോൾ മാത്രമേ സോളാർ പാനലുകൾ വൈദ്യുതി ഉത്പാദിപ്പിക്കുകയുള്ളൂ .ഇലക്ട്രിസിറ്റിയില്ലാത്ത, രാത്രിയിലോ മേഘാവൃതമായ സമയത്തോ എത്ര സമയം പവർ പ്ലാന്റ് വൈദ്യുതി ലഭ്യമാക്കും എന്നതാണ് ബാക്കപ്പ് ടൈമുകൊണ്ടുദ്ദേശിക്കുന്നത്. ഉദാഹരണത്തിന്, 1000 വാട്ട് പവർ / ബാക്ക് അപ്പ് ടൈം ഏഴുമണിക്കൂർ എന്നുപറഞ്ഞാൽ;

 ദിവസത്തിൽ സൂര്യപ്രകാശമില്ലെങ്കിലും  ഏഴുമണിക്കൂർ സമയം 1000W വൈദ്യുതി ലഭിക്കും. കപ്പാസിറ്റിയും, ബാക്കപ്പ് ടൈമും തീരുമാനിച്ചുകഴിഞ്ഞതിനു ശേഷം ഉപഭോക്താവിനത് സോളാർ കമ്പനികളെ സമീപിക്കാം.

ഇനിയാണ് ഉപഭോക്താവ് വഞ്ചിക്കപ്പെടാനുള്ളതെല്ലാമിരിക്കുന്നത്.
വാങ്ങിക്കേണ്ട കപ്പാസിറ്റിയും ബാക്കപ് ടൈമും അറിയീച്ചാൽ മോഹവിലയോടെ പല ഉറപ്പുകളുമായും സെയിത്സ് മാൻ നിങ്ങളെ സമീപിക്കും. നിങ്ങൾക്ക് തരാൻ പോകുന്ന സോളാർ പവർ പ്ലാന്റിന്റെ ഓരോ ഘടകങ്ങളും വിലയിരുത്താതെ സെയിത്സ് മാൻ തന്ന ‘ഉറപ്പിൽ’ സോളാർ പവർ പ്ലാന്റ് സ്ഥാപിച്ചാൽ,

തീരെ പ്രവർത്തിക്കാത്തതോ അപൂർണ്ണമായി പ്രവർത്തിക്കുന്നതോ ആയ നീല നിറത്തിലുള്ള കുറച്ച് ഗ്ലാസ്സ് ഫ്രെയിമുകളാവും നിങ്ങളുടെ ടെറസ്സിൽ ഇരിക്കുന്നത്. നിങ്ങൾക്ക് വാങ്ങാനായി സൂചിപ്പിച്ച സോളാർ പവർ പ്ലാന്റിന്റെ സ്പെസിഫിക്കേഷൻ നോക്കിയാൽ സ്വയമുറപ്പിക്കാനാവും സൂചിപ്പിച്ച കപ്പാസിറ്റിയും ബാക്കപ്പ് ടൈമും ലഭിക്കുമോ എന്നത്. ചില ഉദാഹരണങ്ങൾ താഴെ കൊടുത്തിട്ടുണ്ട്,

സ്പെസിഫിക്കേഷൻ നോക്കി മനസ്സിലാക്കാനായില്ലെങ്കിൽ സോളാർ കമ്പനിയിലെ ആളുകളോട് തന്നെ കണക്കുകൂട്ടി പറഞ്ഞുതരാനോ ആവശ്യപ്പെടുക.

ബാറ്ററികളുടെ കപ്പാസിറ്റിയാണ്  baackup time  അടിസ്ഥാനപ്പെടുത്തുന്നത്,  ബാറ്ററിയുടെ കപ്പാസിറ്റി പറയുന്നത്  Ampere Hour ( Ah) ലാണ്. ഉദാഹരണത്തിന് 125Ah/ 12Volts. ഒരു ബാറ്ററിയുടെ Ah അറിഞ്ഞാൽ അതെത്ര വൈദ്യുതി / എത്രസമയം ഉത്പാദിപ്പിക്കുമെന്നും അതുകൊണ്ടുതന്നെ എത്ര ബക്കപ്പ് കിട്ടുമെന്നും കണക്കുകൂട്ടി കണ്ടുപിടിക്കാം.

ഉദാഹരണത്തിന്, 125Ah/ 12Volts ബാറ്ററി 12 X125 = 1500 Whr = 1.5 യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കും;

 ഈ ബാറ്ററി ഒരു മണിക്കൂർ സമയം 1500വാട്ട് വൈദ്യുതി  ഉത്പാദിപ്പിക്കുമെന്ന് നമ്മൾ കണക്കുകൂട്ടി കണ്ടെത്തി!.

എന്നാലിതുറപ്പിക്കാനായിട്ടില്ല!
നമ്മൾ കണക്കുകൂട്ടിയ, ഒരു മണിക്കൂർ നേരത്തേക്ക് 1500  ഈ ബാറ്ററി  ലഭ്യമാക്കുമോ എന്നതുറപ്പിക്കാൻ മറ്റൊന്ന് കൂടി നോക്കേണ്ടതുണ്ട്, ബാറ്ററിയുടെ കപ്പാസിറ്റി അധവാ “ C ” .

വിശദമാക്കാം.

ബാറ്ററികൾ തിരഞ്ഞെടുക്കുമ്പോൾ വെറും “ Ah “ മാത്രം നോക്കിയാൽ പോര അതിനൊപ്പം “C”   യും നോക്കണം എന്നാലേ തിരഞ്ഞെടുത്ത ബാറ്ററി ആവശ്യത്തിനുപകരിക്കുമോ എന്നുറപ്പിക്കാനാവൂ.
125 Ah/ C3 ബാറ്ററി ഉത്പാദിപ്പിക്കുന്ന പവറും തരുന്നതും  125Ah / C10  ഒന്നല്ല.

125 Ah/ C3 ബാറ്ററി  500 വാട്ട് പവർ  മൂന്ന് മണിക്കൂർ സമയം ഉത്പാദിപ്പിക്കുമ്പോൾ  125Ah / C10  ബാറ്ററി 150 വാട്ട് പവർ പത്തുമണിക്കൂർ സമയത്തേക്ക് ഉത്പാദിപ്പിക്കുന്നു.

അതായത്, 500 വാട്ട് ആവശ്യമുള്ള ഒരാൾ തിരഞ്ഞെടുക്കേണ്ട ബാറ്ററി 125 Ah/ C3 ആണ്.  125Ah / C10  തിരഞ്ഞെടുത്താൽ ആവശ്യമുള്ള പവർ ലഭിക്കില്ലെന്ന് പറയേണ്ടതില്ലല്ലോ!

വിലയുടെ കാര്യമെടുത്താൽ, C3  റേറ്റിങ്ങുള്ളവക്ക്  C10 നെക്കാൾ വിലയും കൂടും! 
മിക്കവരും ഈ  “C”  റേറ്റിങ്ങ് കാണിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം.

അറിയുക, 125 Ah ബാറ്ററിയുടെ ഒരു നിശ്ചിത ശതമാനമേ ഉപയോഗിക്കാൻ പാടുള്ളു, അതാണ്  " DoD" Depth of Discharge  എന്നറിയപ്പെടുന്നത്,

125Ah/ DoD 85%   എന്നു സൂചിപ്പിച്ചാൽ അതിനർത്ഥം നമുക്കുപയോഗിക്കാനാവുക 106Ah മാത്രമാണ്!
ചുരുക്കത്തിൽ തിരഞ്ഞെടുക്കുന്ന ബാറ്ററിയുടെ  ഈ മൂന്ന് പരാമീറ്ററുകളും മനസ്സിലാക്കി, ഉദ്ദേശിച്ച ബാക്കപ്പ് ലഭിക്കുമോ എന്നുറപ്പുവരുത്തുക അല്ലാത്ത പക്ഷം കമ്പനികൾ  പറയുന്ന ബാക്കപ്പ് ടൈം / പവർ  ലഭിക്കണമെന്നില്ല.

സൂര്യപ്രകാശത്തിന്റെ അളവനുസരിച്ച് കൂടിയും കുറഞ്ഞും ചാര്ജ്ജ് ചെയ്യുകയും തുടര്ച്ചയായി റീചാര്ജ്ജ് ചെയ്യുകയും ചെയ്യുന്നതിനാല്‍ ഡീപ് ഡിസ്ചാര്ജിങ്ങ് ടൈപ്പ് ബാറ്ററികളാണ് സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിക്കേണ്ടത്.

സോളാർ കമ്പനി ഓഫർ ചെയ്യുന്ന ബാറ്ററി സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിക്കാൻ പറ്റുന്നതാണോ എന്ന് ശ്രദ്ധിക്കുക. കാര്‍ ബാറ്ററികൾ, നിലവിൽ ഉപയോഗിക്കുന്ന ബാറ്ററികൾ സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിച്ചാൽ മുകളിൽ സൂചിപ്പിച്ച ച്ഛാർ‌ജിങ്ങ് ഡിസ്ചാർ‌ജിച്ച് മൂലം അധികകാലം പ്രവർത്തിക്കില്ല.


സോളാർ പവർ പ്ലാന്റിന്റെ ഘടകങ്ങൾ തിരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത്.
സോളാര്‍ പാനലുകള്‍ കൺസ്ട്രക്ഷൻ (നിർമ്മിതി)
സൂര്യപ്രകാശത്തില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കു സോളാര്‍ പാനലുകളാണ് സോളാർ പവർ പ്ലാന്റിന്റെ പ്രധാന ഘടകം. പ്രധാനമായും മൂന്ന് വിഭാഗത്തിലുള്ള സോളാർ പാനലുകളാണുള്ളത്, മോണോ ക്രിസ്റ്റലൈന്‍ , പോളി ക്രിസ്റ്റലൈന്‍,

തിൻ ഫിലിം.  ഇവയിൽ പ്രവർത്തന ക്ഷമത കുറഞ്ഞതിനാൽ തിൻ ഫിലിം വിഭാഗമൊഴിച്ച് മറ്റ് രണ്ട് വിഭാഗമാണ് സാധാരണയായുള്ളത്.
നിർമ്മിതിയിലെ വ്യത്യാസമാണ് തരം തിരിവിനാധാരം. സാധാരണ രീതിയിൽ കറുപ്പ് നിറത്തിലാണ് മോണോ വിഭാഗത്തെ കാണുക,

 പ്രവർത്തന ക്ഷമത മോണോവിഭാഗത്തിന് പോളിയെ അപേക്ഷിച്ച് കൂടുതലാണ്, വിലയും മോണോ ക്രിസ്റ്റലൈൻ വിഭാഗത്തിനാണ് കൂടുതൽ.

ഏറ്റവും ചുരുങ്ങിയത് മുപ്പത് വർഷം ഉപയോഗിക്കേണ്ട, വെയിലും മഴയും കൊള്ളേണ്ട  ഒന്നാണ് സോളാർ പാനലുകൾ അതുകൊണ്ടുതന്നെ ഗുണനിലവാരത്തിൽ നിർമ്മിക്കപ്പെട്ടതാണോ എന്നുറപ്പുവരുത്തൽ വളരെ പ്രധാനമാണ്. കാഴ്ചയിൽ തന്നെ നിലവാരമുള്ള പാനലുകൾ തിരിച്ചറിയാനാവും.

അലുമിനിയം കൊണ്ട് ഷാർപ്പ് മൂലകളില്ലാതെ ഉണ്ടാക്കിയ ഫ്രെയിമിലുള്ള പാനലുകൾ നല്ലതാണ്‌.  പാനൽ ഫ്രെയിമുകളുടെ മൂലകൾ ഷാർപ്പായി പൊന്തിനിൽക്കുന്നതാണെങ്കിൽ ആഭാഗത്ത് പൊടിയും ചെളിയുമൊക്കെ തടഞ്ഞുനിന്ന് പാനലുകളിൽ സൂര്യപ്രകാശം തട്ടാതെ പൂർണ്ണ കപ്പാസിറ്റിയിൽ വൈദ്യുതി ഉതപാദിപ്പിക്കാതിരിക്കാൻ സാധ്യതയുണ്ട്.

കോർണ്ണറുകൾ ഷാർപ്പല്ലെങ്കിൽ മഴവെള്ളവും മറ്റും തങ്ങിനിൽക്കാതെ ഒഴുകുന്നതിനാൽ ഷാർപ്പില്ലാത്ത കോർൺറുകളുള്ളവ തിരഞ്ഞെടുക്കാൻ ശ്രദ്ധിക്കുക.

സോളാർ പാനലുകൾ - പവർ 
വൈദ്യുതി ഉത്പാദിക്കാനുള്ള ശേഷിയുടെ അടിസ്ഥാനത്തിൽ പല വാട്ട് പവറിലാണ് സോളാർ  പാനലുകള്‍ ലഭിക്കുന്നത്, ഉദാഹരണം 10, 50, 200, 250 W  അങ്ങിനെ പോകുന്നു. തിരഞ്ഞെടുക്കുന്ന പാനലുകളുടെ പവർ കണക്കാക്കൽ വളരെ പ്രധാനമാണ്.

പ്ലാന്റിന്റെ കപ്പാസിറ്റി എന്നത്  ഏറ്റവും ചുരുങ്ങിയത് സോളാർ പാനലുകളുടെ കപ്പാസിറ്റിയുടെ ആകെത്തുകയായിരിക്കണം. 1000വാട്ട് പ്ലാന്റിന് ഏറ്റവും ചുരുങ്ങിയത് 250വാട്ടിന്റെ നാലുപാനലുകളോ 200വാട്ടിന്റെ അഞ്ച്പാനലുകളോ വേണം. ഇതിൽ കുറഞ്ഞാൽ അറിയുക നിങ്ങളുടെ പ്ലാന്റ് നിങ്ങളുദ്ദേശിച്ച പവർ തരുന്ന ഒന്നല്ല!

250വാട്ട് എന്നെഴുതിയിരിക്കുന്ന ഒരു സോളാർ പാനൽ 250വാട്ട് ലഭ്യമാക്കുക STC ( Standard Testing Condition) ൽ മാത്രമാണ്, Standard Testing Condition = 25 ഡിഗ്രി ചൂടും 1000W/sq.m സൂര്യപ്രകാശത്തിന്റെ ശക്തി.

 ഇവയിൽ വ്യത്യാസമുണ്ടാവുമ്പോൾ പവർ കുറയും. എല്ലാസമയവും വെയിലത്തിരിക്കുന്ന സോളാർ പാനലുകളുടെ ടെമ്പെറേചർ അമ്പതിനോടടുത്ത് വന്നാൽ 250 വാട്ട് പാനൽ 250 ൽ കുറവേ ഉത്പാദിപ്പിക്കൂ, എത്ര ഉത്പാദിപ്പിക്കുമെന്നത്  പ്രസ്ഥുത സോളാർ പാനലിന്റെ ടെമ്പെറെച്ചര്‍ കോയിഫിഷ്യന്റ് അനുസരിച്ചിരിക്കും.

അങ്ങിനെ നോക്കുമ്പോൾ, 1000വാട്ട് പ്ലാന്റിന്  1000വാട്ടിനേക്കാൾ കൂടുതൽ പവർ വേണമെന്ന് മനസ്സിലാവും.


ടെമ്പെറെച്ചര്‍ കോയിഫിഷ്യന്റ്
250 W എന്നെഴുതിരിക്കുന്ന ഒരു സോളാർ പാനൽ 250 W വൈദ്യുതി ഉത്പാദിപ്പിക്കുക 25 ഡിഗ്രി സെന്റിഗ്രേഡിലാണ്. സൂര്യപ്രകശത്തിലിരിക്കുന്ന സോളാർ പാനലിന്റെ ചൂട് കൂടുന്നതനുസരിച്ച്  അതുത്പാദിപ്പിക്കുന്ന വൈദ്യുതിയിലും കുറവുവരും,

 എത്ര കുറവെന്നത്  Temperature Coeff,   താപവുമനുസരിച്ചിരിക്കും. ഒരേകദേശ കണക്കായി 35 ഡിഗ്രി ചൂടിൽ സൂര്യപ്രകാശം കൊണ്ടിരിക്കുന്ന സോളാർ പാനൽ, നാല്പത്തഞ്ചു ഡിഗ്രി ചൂടിൽ പ്രവർത്തിക്കുകയാണെങ്കിൽ 20XTemperature Coeff വാട്ട് പവർ 250 W ൽ നിന്നും കുറവുമാത്രമേ ലഭിക്കുകയുള്ളൂ.

പവർ ടോളറൻസ്
സോളാർ പാനലുകൾ യഥാർത്ഥത്തിൽ എത്ര വൈദ്യുതി ലഭ്യമാക്കും എന്ന് കണ്ടെത്താനാവുന്ന മറ്റൊരു parameter ആണിത്. നിലവാരമുള്ള എല്ലാ സോളാർ പാനലുകളിലും ഇത് സൂചിപ്പിച്ചിരിക്കും, ഉദാഹരണത്തിന് 250 W  സോളാർ പാനലിൽ എഴുതിയിരിക്കുക 250+- 5% ( എന്നോ +3%) എന്നോ ഒക്കെ ആയിരിക്കും.

ഇതിനർത്ഥം 250 വാട്ട് സോളാർ പാനലിൽ നിന്നും 237.5 വാട്ടോ അല്ലെങ്കിൽ 262.5 വാട്ടോ ലഭിച്ചേക്കാം എന്നാണ്.

ഉപയോഗിക്കുന്ന മെറ്റീരിയലിന്റെയും നിർമ്മിക്കുന്നതിന്റേയും മറ്റും നിലവാരമനുസരിച്ച് ഇതിൽ വ്യത്യാസവും വരും.ഗുണനിലവാരമുള്ള പഥാർത്ഥങ്ങളും  അത്യാധുനികമായ സാങ്കേതികത്തോടെ നിലവാരത്തിൽ നിർമ്മിച്ച പാനൽ നിർമ്മാതാക്കൾ Positive Power Tolerance അതായത്  “ + “ മാത്രം നൽകുന്നവരുണ്ട്,

ഉദാഹരണത്തിന് 250+ 0 / 3% അതായത് . അത്തരം സോളർ പാനലുകൾ  250 W  ഓ   257.5 വാട്ടോ  ഉറപ്പുനൽകുന്നു അതായത് ഏറ്റവും ചുരുങ്ങിയത് എഴുതിയ 250 W power out put  തരുന്നെന്നർത്ഥം.

വാറണ്ടി
ഉപഭോക്താവ് ആശയകുഴപ്പത്തിലാവാൻ സാധ്യതയുള്ള മറ്റൊരു വിഷയമാണിത്.
അടിസ്ഥാനപരമായി സിലിക്കൺ കൊണ്ട് നിർമ്മിച്ചതിനാൽ കാലപ്പഴക്കം കൊണ്ട് കേടുവരുന്ന ഒന്നല്ല  സോളാർ പാനലുകൾ, അതുകൊണ്ടുതന്നെ 25വർഷം വാറണ്ടി എന്ന് മാത്രം പറയുന്നതിൽ ചില ചതികൾ ഒളിഞ്ഞുകിടപ്പുണ്ട്.

കാലപ്പഴക്കം കൊണ്ട് സോളാർ പാനലിന്റെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള കഴിവിനാണ് കുറവുവരിക അല്ലാതെ പാനലുകൾ അമ്പതുവർഷം കഴിഞ്ഞാലും കാണാൻ ഒരുപോലിരിക്കാം.

ഇന്ന് സ്ഥാപിക്കുന്ന 250വാട്ട് പവറ് തരുന്ന ഒരു സോളാർ പാനൽ രണ്ടുവർഷം കഴിഞ്ഞാൽ അത്രയും തരണമെന്നില്ല. നിർമ്മിക്കാനുപയോഗിച്ച അടിസ്ഥാന പദാർത്ഥങ്ങളുടെ ഗുണനിലവാരവും, നിർമ്മിതിക്കുപയോഗപ്പെടുത്തുന്ന  സാങ്കേതികതയേയും അടിസ്ഥാനപ്പെടുത്തിയാണ് എത്ര ശതമാനം കുറവുവരുമെന്നതിനടിസ്ഥാനമിരിക്കുന്നത്.

നിര്‍മ്മാണത്തിന്റെ പല ഘട്ടങ്ങളിലും പലതരത്തിലുമുള്ള ഗുണനിലവാരങ്ങളനുസരിച്ച് പാനലുകളുടെ അടിസ്ഥാന ഘടകമായ സെല്ലുകളുടെ നിലവാരം നാലായി ( അനൌദ്യോഗികമായി) തിരിച്ചിട്ടുണ്ട്. ഈ പല നിലവാരത്തിലുമുള്ള സെല്ലുകൾ കൊണ്ടുണ്ടാക്കുന്ന സോളാർ പാനലുകള്‍ കാലപ്പഴക്കം കൂടുമ്പോള്‍ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിലും വ്യത്യാസപ്പെട്ടിരിക്കും; ഇവിടെയാണ്‍ വാറണ്ടിയുടെ മറിമായങ്ങളിരിക്കുന്നത്.

ഇരുപത്തഞ്ചുവര്‍ഷം വാറണ്ടി എന്നല്ല, 25 വര്ഷം കഴിഞ്ഞാല്‍ എത്ര ശതമാനം പവര്‍ തരുമെന്നതിനാണ്‍ വാറണ്ടി നല്‍കേണ്ടത്. 25 വർഷം കഴിഞ്ഞാൽ 80% പവർ തരും എന്നതിനേക്കാൾ എന്തുകൊണ്ടും നല്ലത് പത്തുവര്‍ഷമോ അഞ്ചു വര്ഷമോ കഴിഞ്ഞാൽ എത്ര ഔട്ട് പുട്ട് പവർ തരുമെന്ന് സൂചിപ്പിക്കുന്നതാണ്. അതുപോലെ ചുരുങ്ങിയ കാലയളവിൽ എത്ര പവർ തരുമെന്ന് സൂചിപ്പിക്കുന്ന കമ്പനികളുടെ സോളാർ പാനലുകളാൺ ഉത്തമം.

വിശദമാക്കാം;  80% Power output @ 25 വര്ഷം എന്നുപറയുന്നതിനേക്കാള്‍ എന്തുകൊണ്ടും നല്ലത്, 90% Power output @ 5 വര്ഷം എന്നോ 10 വര്ഷം എന്നോ പറയുന്ന സോളാർ പാനലാവും.

100% Power output @ 10 വര്ഷത്തേക്ക് വാറണ്ടി കൊടുക്കുന്ന അത്യാധുനിക സോളാർ പാനലുകളും ഇന്ന് മാർക്കെറ്റിൽ ഉണ്ട്. ഇത്രയും കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാനലുകള്‍ വാങ്ങിക്കുമ്പോൾ ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളായി.

ഇന്‍വേര്‍ട്ടർ 
തന്റെ വീട്ടിലുള്ള ഇൻ‌വേർട്ടറുകൾ  സോളാർ പവർ പ്ലാന്റുകളിൽ ഉപയോഗിച്ചുകൂടേ എന്നത് മിക്ക ഉപഭോക്താക്കൾക്കുമുള്ള ഒരു സംശയമാണ്. സോളാർ ഇൻ‌വേർട്ടർ കരുതുന്നതുപോലെ വെറുമൊരു ഇൻ‌വേർട്ടറല്ല, അതിനൊപ്പം സോളാർ പവർ ചാർജിങ്ങ് കണ്ട്രോൾ ചെയ്യാനുള്ളതെല്ലാം അടങ്ങിയ ഒന്നാണ്. ഇൻ‌വേർട്ടറുകളിൽ പ്രധാനമായും നോക്കേണ്ടത് രണ്ടുകാര്യമാണ്, ഒന്ന് കപ്പാസിറ്റി രണ്ട് വേവ് ഫോം.

പ്രവർത്തിപ്പിക്കേണ്ട ഉപകരണങ്ങളുടെ പവറിന്റെ ആകെത്തുകയായിരിക്കണം സോളാർ കമ്പനി ഓഫർ ചെയ്യുന്ന ഇൻ‌വേർട്ടറിന്റെ കപ്പാസിറ്റി. വേവ്ഫോം Pure Sine wave  ആകുന്നതാണുത്തമം.


സാമാന്യം നല്ല വിലയുള്ള ഒന്നാണ് സോളാർ പവർ പ്ലാന്റുകൾ, അതു വാങ്ങുമ്പോൾ മുകളിൽ സൂചിപ്പിച്ചതെല്ലാം നോക്കി മനസ്സിലാക്കി ഉറപ്പുവരുത്തിമാത്രം വാങ്ങിക്കുക അല്ലെങ്കിൽ ഉറപ്പിച്ചോളൂ, നിങ്ങളുടെ വീട്ടിലെ ഉപകരണങ്ങൾ പ്രവർത്തിക്കുന്നത് സോളർ പവറിലല്ല കെ.എസ്.ഇ.ബി ഇലക്ട്രിസിറ്റിയിൽ തന്നെയായിരിക്കും.
വിലകുറവില്‍ സോളാര്‍ പ്ലാന്റുകള്‍ ഓഫര്‍ ചെയ്യുന്ന പരസ്യകമ്പനികളോട് മുകളിൽ സൂചിപ്പിച്ച കാര്യങ്ങള്‍ ചോദിച്ചുമനസ്സിലാക്കി കൃത്യമായി സർ‌ട്ടിഫിക്കറ്റുകളുള്ളവ വാങ്ങിക്കാന്‍ എല്ലാവരും ശ്രദ്ധിക്കുക, പരസ്യക്കെണിയില്‍ വീഴാതിരിക്കുക, നല്ല സോളാര്‍ പാനലുകൾക്ക് നല്ല വില കൊടുക്കണം ആരുകുറവില്‍ തരുന്നുവോ ശ്രദ്ധിക്കുക അതിലെന്തോ ഒളിഞ്ഞുകിടപ്പുണ്ട്.
ഹൈലൈറ്റ്സ്:
1. സോളാർ പ്ലാന്റിന്റെ കപ്പാസിറ്റി ഏറ്റവും ചുരുങ്ങിയത് തുല്യമായ സോളാർ പാനലുകളുടെ കപ്പാസിറ്റിയുടെ ആകെത്തുകയായിരിക്കണം, പാനലുകൾ IEC 61215, IEC 61730 തുടങ്ങിയവയുള്ളതാണോ എന്നുറപ്പുവരുത്തുക.
2.ബാറ്ററിയുടെ  മാത്രം നൊക്കിയാൽ പോര,    യും യും നോക്കി പറയുന്ന ബാക്കപ്പ് ലഭിക്കുമോ എന്നുറപ്പുവരുത്തണം
3.ബാറ്ററിയുടെ കപ്പാസിറ്റി കൂട്ടിയാൽ മാത്രം  ബാക്കപ്പ് ടൈം ലഭിക്കില്ല, കൂട്ടിയ കപ്പാസിറ്റി ചാർജ്ജ് ചെയ്യാനുള്ള സോളാർ പാനലുകൽ അധികമായിട്ട് വേണം 
4.വാറണ്ടി ലഭിക്കേണ്ടത് ഇത്രവർഷം ഇത്ര പവർ തരുമെന്നതിനായിരിക്കണം അല്ലാതെ 25 വർഷം വാറണ്ടി എന്നതല്ല, അഞ്ചോ പത്തോവർഷം കഴിയുമ്പോൾ എത്ര പവർ ലഭിക്കുമെന്നതിനുള്ള വാറണ്ടിയാണുത്തമം.
5.ഇന്‌വേർട്ടർ വാങ്ങുമ്പോൾ  “ Watt “  1000 Watt കപ്പാസിറ്റിയിൽ വാങ്ങുന്നതാണ്  “ VA “ 1000 VA  യിൽ വാങ്ങുന്നതിനേക്കാൾ ഉത്തമം.

സോളാർ പവർ‌ പ്ലാന്റുകളുടെ ബാക്കപ്പ് ടൈം


സോളാർ പവർ  പ്ലാന്റുകൾ  വാങ്ങാൻ പോകുന്നവർ  ചിന്തിക്കുന്ന ഒരു വിഷയമാണ് ബാക്കപ്പ് ടൈം.
ഇലക്ട്രിസിറ്റിയില്ലാത്ത, രാത്രിയിലോ മേഘാവൃതമായ സമയത്തോ എത്ര സമയം  ഉപകരണങ്ങൾ പ്രവർത്തിക്കുമെന്നാണ്  ബാക്കപ്പ്  ടൈമെന്ന് പറയുന്നത്.  മൂന്ന് മണിക്കൂർ മുതൽ മുപ്പതുമണിക്കൂർ വരെ ബക്കപ്പ് ടൈം നൽകുന്ന സോളാർ കമ്പനികൾ / സോളാർ പവർ പ്ലാന്റുകളുണ്ട് എന്നാൽ ഇവരൊക്കെ സൂചിപ്പിക്കുന്ന ബക്കപ്പ് ടൈം ലഭിക്കുമോ എന്ന് വാങ്ങിക്കുന്നവർക്ക് കണക്കാക്കി തിട്ടപ്പെടുത്താവുന്നതാണ്.

ബാറ്ററികളുടെ കപ്പാസിറ്റിയാണ്  backup time  അടിസ്ഥാനപ്പെടുത്തുന്നത്, കപ്പാസിറ്റി പറയുന്നത്  Ampere Hour ( Ah) ലാണ്, കബളിക്കപ്പെടാൻ ചാൻസുള്ളതും ഇവിടെത്തന്നെ!
ബാറ്ററികളുടെ കപ്പാസിറ്റിക്കൊപ്പം  C”  റേറ്റിങ്ങും  അറിഞ്ഞാൽ  മാത്രമേ സൂചിപ്പിച്ച ബാക്ക് ടൈം കിട്ടുമോ എന്നുറപ്പിക്കാനാവൂ.

മാത്രമല്ല, ഒരേ ആവശ്യത്തിനു്,   125 Ah/ C10 ബാറ്ററി തരുന്ന ബാക്കപ്പ് ടൈമിനേക്കാൾ വളരെ കുറവ് ബാക്ക് അപ്പ് ടൈം മാത്രമേ  125Ah/ C20 തരികയുള്ളൂ,;  വിലയുടെ കാര്യമെടുത്താൽ, C10  റേറ്റിങ്ങുള്ളവക്ക്  C20 നെക്കാൾ വിലയും കൂടും!
മിക്കവരും ഈ  “C”  റേറ്റിങ്ങ് കാണിക്കാറില്ലെന്നതാണ് യാഥാർത്ഥ്യം.

സോളാർ പവർ പ്ലാന്റിനൊപ്പം നൽകുന്ന ബാറ്ററിയുടെ കപ്പാസിറ്റിയും /  റേറ്റിങ്ങും അറിഞ്ഞ്, അത് സൂചിപ്പിച്ച ബാക്ക് ടൈം തരുമോ എന്നുറപ്പ് വരുത്തുക,  അതുകണക്കുകൂട്ടാൻ സാധിക്കില്ലെങ്കിൽ സോളാർ കമ്പനിയോട് കണക്കുതരാൻ ആവശ്യപ്പെടുക അല്ലാത്ത പക്ഷം സൂചിപ്പിച്ച ബാക്കപ്പ് ടൈം ലഭിക്കാതെ നിങ്ങൾ വഞ്ചിക്കപ്പെട്ടേക്കാം!

സോളാർ എനർജിയെപറ്റിയോ, സോളാർ പവർ പ്ലാന്റിനെപറ്റിയോ സോളാർ വാട്ടർ ഹീറ്ററെപറ്റിയോ അറിയാനായി ബന്ധപ്പെടുക Aliyu Palathingal, http://www.Kaltechenergy.com

3 comments:

  1. ഉപകാരപ്രദമായ നല്ലൊരു പോസ്റ്റ്‌ വളരെ സന്തോഷം സുഹൃത്തെ ആശംസകള്‍ ...........@ punyavaalan

    ReplyDelete
  2. thank you for u r valuable information

    ReplyDelete
  3. thank u for the post. ദിവസം 8 മണിക്കൂര്‍ 1 കമ്പ്യൂട്ടര്‍ മാത്രം ഉപയോഗിക്കാന്‍ ആവശ്യമായ സോളാര്‍ details പറഞ്ഞു തരാമോ? വില, എവിടെ നിന്നും വാങ്ങാം തുടങ്ങിയവ.

    ReplyDelete