CFL റീ പ്ലെസര്‍ LED സര്‍ക്യൂട്ട്
നമ്മള്‍ ഉപയോഗിച്ചിരുന്ന സാധാരണ ബള്‍ബുകളെ പിന്‍ തള്ളി സീ എഫ് ലാമ്പുകള്‍ രംഗം പിടിച്ചടക്കി.ഇപ്പോള്‍ അവയുടെയും കാലം കഴിയാറായി.ഹൈ ബ്രൈറ്റ് LED കള്‍ ലോകം കീഴടക്കി കൊണ്ടിരിക്കുകയാണ്.CFL ലാംബുകളിലും കുറവ് വൈദ്യുതി മാത്രം ഉപയോഗിക്കുന്നു ,ദീര്‍ഘകാലംഈട് നില്‍ക്കും ,കുറഞ്ഞ വലിപ്പം,കൈകാര്യം ചെയ്യാന്‍ എളുപ്പം എന്നീ പ്രത്യേകതകളുള്ള LED ബള്‍ബുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് നിര്‍മ്മിക്കാം.
സര്‍ക്യൂട്ട് നോക്കൂ c1 എന്നത് 230 volt കരണ്ടിനെ 100 ആക്കി കുറയ്ക്കുന്നതിനുള്ള പവര്‍ ഡ്രോപ്പിംഗ് കപ്പാസിട്ടറാണ് 0.22 മൈക്രോ ഫാരട് 400 volt ഉപയോഗിക്കാം .c2 സര്‍ക്യൂട്ടില്‍ റിപ്പിള്‍ റിമൂവരായും ഉപയോഗിക്കുന്നു.R2 ഇന്‍ റഷ് കരണ്ട് ലിമിറ്റ് ചെയ്യാന്‍ വേണ്ടിയും .D1,D2,D3,D4എന്നിവ 1N 4007 ഡയോഡുകള്‍.a/c യെ d/c ആക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു.ZD എന്നത് 69 volt സീനര്‍ ഡയോഡ് .ഈ സര്‍ക്യൂട്ടില്‍ 20 LED വൈറ്റ് ഹൈബ്രൈറ്റ് കള്‍ മാത്രമേ ഉപയോഗിക്കാവൂ .കൂടുതലോ കുറവോ ഉപയോഗിക്കുന്നത് വെളിച്ചത്തെ ബാധിക്കും.R1 റസിസ്ട്ടന്‍സ് ഓഫ് ആയിരിക്കുമ്പോള്‍ കപ്പസിറ്ററില്‍ സ്റ്റോര്‍ ആകുന്ന കരണ്ടിനെ ന്യൂട്രലൈസ് ചെയ്യാനുപകരിക്കും.ഈ സര്‍ക്യൂട്ട് ഒരു 20 വാട്ട് CFL നല്‍കുന്ന വെളിച്ചം തരും ..
ആശംസകള്‍.................... ......... ബ്ലോഗില്‍ പുതിയ പോസ്റ്റ്..... കൊല്ലാം, പക്ഷെ തോല്‍പ്പിക്കാനാവില്ല ............ വായിക്കണേ...............
ReplyDeleteകപ്പാസിറ്റര്‍ 224j ഉം 225kഉം ഒന്നു തന്നെയാണോ?എല്‍.ഈ.ഡി.എത്ര എം.സി.ഡി ആണ് ഉപയോഗിക്കേണ്ടത്
ReplyDeleteഒരു ഓഫ് ടോപ്പിക്ക് ചോദിക്കട്ടെ?
ReplyDeleteമൊബൈല്‍ ഫോണ്‍ റിസേരപ്ഷന്‍ കൂട്ടാനായി വീടിനു മുകളില്‍ സ്ഥാപിക്കുന്ന തരം റിപ്പീറ്റര്‍ ഉണ്ടോ? അത് ഉപയോഗിക്കുന്നതുകൊണ്ട് എന്തെങ്കിലും ദോഷം? ഇന്റര്‍ഫെരന്‍സ് ഉണ്ടാകുമോ?
ഈ സര്‍ക്യൂട്ടിനെ തന്നെ നമുക്ക് ഒരു റീച്ചാര്‍ജബില്‍ എമെര്‍ജന്സി ലാംബ് ആയി മാറ്റാന്‍ പറ്റുമോ ? .. ഒരു 6V അല്ലെങ്കില്‍ 12V ബാറ്റെരി ഒക്കെ കൊടുത്ത് ? ഈ കാപസിട്ടര്‍ വെച്ച് വോള്‍ട്ടേജ് കുറക്കുന്നതിനു പകരം ഒരു ട്രാന്‍സ്ഫോമര്‍ പകരം വെച് ?
ReplyDeleteകറണ്ടിനെ നുട്രലയിസ് ചെയ്യാലോ ????? അതോ ഡിസ്ചാര്‍ജ് ചെയ്യാലോ
ReplyDelete