CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Thursday, August 2, 2012

CFL റീ പ്ലെസര്‍ LED സര്‍ക്യൂട്ട്

CFL  റീ പ്ലെസര്‍ LED സര്‍ക്യൂട്ട്
നമ്മള്‍ ഉപയോഗിച്ചിരുന്ന സാധാരണ ബള്‍ബുകളെ പിന്‍ തള്ളി സീ എഫ് ലാമ്പുകള്‍ രംഗം പിടിച്ചടക്കി.ഇപ്പോള്‍ അവയുടെയും കാലം കഴിയാറായി.ഹൈ ബ്രൈറ്റ് LED കള്‍ ലോകം കീഴടക്കി കൊണ്ടിരിക്കുകയാണ്.CFL ലാംബുകളിലും കുറവ് വൈദ്യുതി മാത്രം ഉപയോഗിക്കുന്നു ,ദീര്‍ഘകാലംഈട് നില്‍ക്കും ,കുറഞ്ഞ വലിപ്പം,കൈകാര്യം ചെയ്യാന്‍ എളുപ്പം എന്നീ പ്രത്യേകതകളുള്ള LED ബള്‍ബുകള്‍ വളരെ എളുപ്പത്തില്‍ നമുക്ക് നിര്‍മ്മിക്കാം.
സര്‍ക്യൂട്ട് നോക്കൂ c1 എന്നത് 230 volt കരണ്ടിനെ 100 ആക്കി കുറയ്ക്കുന്നതിനുള്ള പവര്‍ ഡ്രോപ്പിംഗ് കപ്പാസിട്ടറാണ് 0.22 മൈക്രോ ഫാരട് 400 volt ഉപയോഗിക്കാം .c2 സര്‍ക്യൂട്ടില്‍ റിപ്പിള്‍ റിമൂവരായും ഉപയോഗിക്കുന്നു.R2 ഇന്‍ റഷ്‌ കരണ്ട് ലിമിറ്റ് ചെയ്യാന്‍ വേണ്ടിയും .D1,D2,D3,D4എന്നിവ 1N 4007 ഡയോഡുകള്‍.a/c യെ d/c ആക്കാന്‍ വേണ്ടി ഉപയോഗിക്കുന്നു.ZD എന്നത് 69 volt സീനര്‍ ഡയോഡ് .ഈ സര്‍ക്യൂട്ടില്‍ 20 LED വൈറ്റ്‌ ഹൈബ്രൈറ്റ്‌  കള്‍ മാത്രമേ ഉപയോഗിക്കാവൂ .കൂടുതലോ കുറവോ ഉപയോഗിക്കുന്നത്  വെളിച്ചത്തെ ബാധിക്കും.R1 റസിസ്ട്ടന്‍സ്‌  ഓഫ് ആയിരിക്കുമ്പോള്‍ കപ്പസിറ്ററില്‍ സ്റ്റോര്‍ ആകുന്ന കരണ്ടിനെ ന്യൂട്രലൈസ് ചെയ്യാനുപകരിക്കും.ഈ സര്‍ക്യൂട്ട് ഒരു 20 വാട്ട് CFL നല്‍കുന്ന വെളിച്ചം തരും ..

F M പ്രക്ഷേപണം stereo ആയി ലഭിക്കാന്‍

F M  പ്രക്ഷേപണം stereo ആയി ലഭിക്കാന്‍
ഗാനങ്ങള്‍ അതിന്റെ ശബ്ദ സൌകുമാര്യത്തോടെ ആസ്വദിക്കാന്‍ എഫ് എം പ്രക്ഷേപണം തന്നെ വേണം..എഫ് എം പ്രക്ഷേപണം ലഭിക്കാത്ത ഇടങ്ങളിലും വ്യക്തതയോടെ ലഭിക്കാന്‍ താഴെ കൊടുത്തിരിക്കുന്ന വിദ്യ നിങ്ങളെ സഹായിക്കും...