CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Friday, May 2, 2025

ഭിന്ന ശേഷിക്കാർക്കും, ക്യാൻസർ പേഷ്യൻ്റിനും കറണ്ട് ചാർജിൽ ഇളവ്

ഭിന്ന ശേഷിക്കാർക്കും, 

ക്യാൻസർ പേഷ്യൻ്റിനും 

കറണ്ട് ചാർജിൽ ഇളവ്

 

 


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ (KSERC) 2024 ഡിസംബർ 5 മുതൽ പ്രാബല്യത്തിൽ വരുന്ന പുതിയ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. അതിൽ പലർക്കും കാര്യമായ സംശയങ്ങൾ വന്നതുകൊണ്ട് പുതുക്കിയ ഓർഡർ  27.02.2025 ൽ വീണ്ടും പുറത്തിറക്കി.

  ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ കാന്‍സര്‍ രോഗികളോ, ഭിന്നശേഷിക്കാരോ വീട്ടിലുള്ളവര്‍ക്ക് പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നതിന് താരിഫ് വര്‍ധന ഇല്ല. ഈ ആനുകൂല്യം ലഭിക്കുന്നതിനുള്ള കണക്ടഡ് ലോഡിന്റെ പരിധി 1000 കിലോവാട്ടില്‍ നിന്ന് 2000 കിലോവാട്ടായി ഉയര്‍ത്തി.

ദാരിദ്ര്യരേഖയ്ക്ക് (BPL) കീഴിലുള്ള കുടുംബങ്ങളിലെ സ്ഥിരമായി അംഗവൈകല്യമുള്ളവർക്കും കാൻസർ രോഗികൾക്കും കിഴിവ് നിരക്കിൽ വൈദ്യുതി ലഭിക്കും.

പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്കാണ് ഇളവ് ലഭിക്കുക.

2000 വാട്ട് വരെ കണക്‌റ്റഡ് ലോഡ് ഉള്ളവർക്ക് മാത്രമാണു ഈ ആനുകൂല്യം.

അർഹരായ ഉപഭോക്താക്കൾക്ക് യൂണിറ്റിന് ₹1.50 നിരക്കിൽ വൈദ്യുതി ലഭിക്കും.

  1. BPL സർട്ടിഫിക്കറ്റ് അല്ലെങ്കിൽ കുടുംബത്തിന്റെ വാർഷിക വരുമാനം ₹50,000/- ൽ കുറവാണെന്ന വരുമാന സർട്ടിഫിക്കറ്റ്.
  2. കാൻസർ രോഗികൾക്കായി സർക്കാർ മെഡിക്കൽ പ്രാക്ടീഷണറിന്റോ അംഗീകൃത കാൻസർ ചികിത്സാ കേന്ദ്രത്തിന്റോ മെഡിക്കൽ സർട്ടിഫിക്കറ്റ്.
  3. അംഗവൈകല്യമുള്ളവർക്കായി മെഡിക്കൽ ബോർഡ് നൽകുന്ന 40%യിൽ കുറയാത്ത വൈകല്യ സർട്ടിഫിക്കറ്റ്.
  4. റേഷൻ കാർഡിൽ കാൻസർ രോഗിയുടെയോ അംഗവൈകല്യമുള്ളയാളുടെയോ പേര് ഉണ്ടെന്ന സ്ഥിരീകരണം അല്ലെങ്കിൽ വില്ലേജ് ഓഫീസർ നൽകുന്ന സാക്ഷ്യപത്രം.

അപേക്ഷകൻ തന്നെയാണ് രോഗിയെങ്കിൽ റേഷൻ കാർഡിലെ പേര് തെളിയിക്കാൻ ആവശ്യമില്ല.

ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ കാന്‍സര്‍ രോഗികളോ, ഭിന്നശേഷിക്കാരോ വീട്ടിലുള്ളവര്‍ക്ക് ...

Read more at: https://www.manoramaonline.com/news/latest-news/2024/12/06/kerala-electricity-tariff-hiked-16-paise-increase-per-unit.html



അർഹരായ ഉപഭോക്താക്കളുടെ കണക്‌റ്റഡ് ലോഡ് KSEB ഉദ്യോഗസ്ഥർ പരിശോധിക്കും. ഇളവ് ലഭിക്കുന്നവരുടെ പട്ടിക എല്ലാ സെക്ഷൻ ഓഫീസുകളിലും പ്രദർശിപ്പിക്കും.

കൂടുതൽ വിവരങ്ങൾക്ക് വൈദ്യുതി സെക്ഷൻ ഓഫീസുമായി ബന്ധപ്പെടുക.

 ഈ ഓർഡറിൻ്റെ pdf കോപ്പി ആവശ്യമുള്ളവർ താഴെയുള്ള ലിങ്കിൽ കൂടി നമ്മുടെ മാസികയുടെ ഡ്രൈവിൽ നിന്ന് അത് ഡൗൺലോഡ് ചെയ്യുക.

 https://drive.google.com/file/d/1DFPkc3EcjPNzUbn6uLInDBlmwXoCdWhd/view?usp=sharing