CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Thursday, December 24, 2015

പറ്റിക്കല്‍സ് മേഡ് ഇന്‍ ജപ്പാന്‍

    പറ്റിക്കല്‍സ്  മേഡ് ഇന്‍ ജപ്പാന്‍


 ഈ അടുത്തിടെ എന്‍റെ ഒരു സുഹൃത്ത് ദുബായിലുള്ള ഒരു ഷോപ്പില്‍ നിന്നും നിക്കായി ബ്രാന്‍ഡില്‍ഉള്ള ഒരു മൈക്രോവേവ്ഓവന്‍ വാങ്ങി. കിച്ചണില്‍ ഈ മൈക്രോവേവ് കണ്ട എന്നോട് അവന്‍ പറഞ്ഞു ഇത് ഒറിജിനല്‍ ജപ്പാന്‍ മേക്കാ..അത് കൊണ്ടാണ് അത്ര കേട്ടിട്ടില്ലാത്ത പേരുള്ള കമ്പനി ആയിട്ടും ഇത് തന്നെ വാങ്ങിയത്.
    "പേരുകേട്ട ജപ്പാനീസ് ഇലക്ട്രോണിക്സ് കമ്പനികള്‍ പോലും ചൈനയില്‍ നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുമ്പോള്‍  കേട്ടിട്ടില്ലാത്ത ഈ കമ്പനി ജപ്പാനില്‍ നിര്‍മ്മിച്ച  പ്രൊഡക്ററ് വില്‍ക്കുന്നോ..ഒരിക്കലും സാധ്യതയില്ല." ഞാന്‍ പറഞ്ഞു.
      അവന്‍ അമ്പേലും, വില്ലേലും അടുക്കുന്നില്ല .ഇത് ഒറിജിനല്‍ ജപ്പാന്‍ മേഡാ...കടക്കാരന്‍ പറഞ്ഞല്ലോ..കൂടാതെ ലേബലില്‍ എഴുതിയിട്ടുമുണ്ട്.എന്നെ ഓവന്‍ തിരിച്ചു വച്ച് ലേബല്‍ കാണിച്ച് തന്നു.."Nikai Japan Ltd, Kobe, Japan"ഇത് വരെ ശരിയാണ്. പക്ഷെ അതിനു ശേഷം അറബിയില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു."صنع من الصين"  അര്‍ഥം ചൈനയില്‍ ഉണ്ടാക്കിയത്.ഇത് ഞാനവനെ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. "ഒറിജിനല്‍ ജപ്പാന്‍" ആയതു കൊണ്ട് ബ്രാന്‍ഡഡ് ഒവനിലും വിലകൊടുത്തു  ചൈനീസ് ചാത്തന്‍ കമ്പനിയുടെ സാധനം വാങ്ങി പൈസ പോയ അവന്‍ തലയില്‍ കൈവച്ചു ആരുടെയൊക്കെയോ തന്തയ്ക്കും തള്ളയ്ക്കും വിളിച്ചു.
     എന്തുകൊണ്ട് കമ്പനിക്കാര്‍ ഇങ്ങനെ ചെയ്യുന്നു.അറബ് നാടുകളില്‍ ഇത്തരം ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്ന 90% പേര്‍ക്കും അറബി വായിക്കാനറിയില്ല എന്നത് മുതലെടുക്കുകയാണ് ഇവര്‍.ഇത്തരം തട്ടിപ്പുകള്‍ ചെയ്യുന്നത് ഭൂരിഭാഗവും മലയാളികള്‍ തന്നെയാണെന്നതാണ് കൌതുകകരം.നിയമങ്ങള്‍ കര്‍ശനമായ ഗള്‍ഫ് നാടുകളില്‍ ആരെങ്കിലും പരാതിപ്പെട്ടാല്‍ ..പരാതി ശരിയെന്നു തെളിഞ്ഞാല്‍ വിറ്റവന്‍ അകത്താകും.ഇതില്‍ നിന്നും രക്ഷപെടാന്‍ നിര്‍മ്മിച്ചത് ചൈനയില്‍ ആണെന്ന കാര്യം അറബിക്കില്‍ എഴുതി നിയമത്തിന്‍റെ വലക്കണ്ണികളില്‍ നിന്നും സമര്‍ഥമായി രക്ഷപെടുന്നു.
       ആയതിനാല്‍ സുഹൃത്തുക്കളെ ജപ്പാന്‍ കമ്പനി ഉല്‍പ്പന്നങ്ങളുടെ ഗുണമേന്മയും ,സല്‍പ്പേരും  മുതലെടുത്ത്‌ നമ്മളെ പറ്റിക്കുന്ന  ഈ ചാത്തന്‍ കമ്പനികളുടെ തട്ടിപ്പിനെതിരെ കരുതിയിരിക്കുക..Abdul Raoof Gulshan എഴുതിയ ഫേസ്ബുക്ക് പോസ്റ്റിന്‍റെ മലയാള രൂപാന്തരം ..ഇലക്ട്രോണിക്സ് കേരളം



Wednesday, December 2, 2015

സോളാര്‍ ലിഥിയം അയേണ്‍ ബാറ്ററി ചാര്‍ജര്‍

സോളാര്‍ ലിഥിയം അയേണ്‍ ബാറ്ററി ചാര്‍ജര്‍
200 അല്ലെങ്കിൽ 250 രൂപ നൽകിയാൽ (ബാറ്ററി വില എറണാകുളം 160 രൂപ.)2.2AH Li ion ബാറ്ററി വാങ്ങാൻ കിട്ടും അല്ലെങ്കിൽ പഴയ ലാപ്ടോപ്പ് ബാറ്ററി പൊളിച്ച് എടുക്കാം, അതുമല്ലെങ്കില്‍ മൊബൈല്‍ /ടാബ് ബാറ്ററികള്‍ ഉപയോഗിക്കാം .കൃത്യം 2.2AH ആയിരിക്കണമെന്ന് നിർബന്ധമില്ല 20% കൂടുതൽ/കുറവ് ഒരു പ്രശ്നമല്ല. ചാർജിങ്ങ് സമയത്ത് ബാറ്ററി വോൾട്ടേജ് ക്രമേണ ഉയർന്ന് ഏകദേശം ഒരു 4 അല്ലെങ്കിൽ 4.2 വോൾട്ടാകുമ്പോൾ 10K പോട്ട് അഡ്ജസ്റ്റ് ചെയ്ത് Q1ലൂടെ പാനലിൽ നിന്നും വരുന്ന ചാർജ് ബൈപ്പാസ് ചെയ്തുപോകാൻ അനുവദിക്കുക, അതുവഴി ബാറ്ററി ഓവർ ചാർജിങ്ങ് എന്ന പ്രശ്നം ഉണ്ടാകില്ല. ഇപ്പോൾ ലഭ്യമായ മിക്ക ലിയോൺ ബാറ്ററികൾക്കും ഡീപ് ഡിസ്ചാർജ് പ്രൊട്ടക്ഷൻ ഇന്റെണൽ ആയി ഉള്ളതിനാൽ അങ്ങനെ ഒരു സർക്യൂട്ട് ഒഴിവാക്കി.
.
1N 5819 എന്നത് ഒരു ഷോട്ട്കീ ഡയോഡ് ആണ് ഒരു കാരണവശലും വിലക്കുറവ് പരിഗണിച്ച് 1N4007അല്ലെങ്കിൽ BY 12X  സീരീസ് ഡയോഡുകൾ ഉപയോഗിക്കരുത് പാനലിൽ നിന്നും വരുന്ന പവറിനെ അവ നഷ്ട്ടപ്പെടുത്തും. PCB ചെയ്യുമ്പോൾ Q1നുള്ള ഫൂട്ട്പ്രിന്റ് പാഡ് വലുതാക്കിയിടണം, അൽപ്പം ചൂടായാലും കാലക്രമത്തിൽ ഡ്രൈസോൾഡർ ഉണ്ടാകില്ല. അതുപോലെ തന്നെ Q1നുള്ള ഹീറ്റ്സിങ്ക് ഹെവി TO-126 ആയിരിക്കാനും ശ്രദ്ധിക്കുക R1 ഒഴികെയുള്ള എല്ലാ റസിസ്റ്ററുകളും ¼Watt കാര്‍ബണ്‍ ഫിലിം  മതിയാകും.