CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Friday, December 5, 2014

ടെറസ് കൃഷിക്കായി ഒരു സോളാര്‍ പമ്പ്

    ടെറസ് കൃഷിക്കായി ഒരു സോളാര്‍ പമ്പ്

                                  അടുക്കളത്തോട്ടം,കൃഷിഭൂമി  തുടങ്ങി നിരവധി ഫേസ്ബുക്ക് കൂട്ടായ്മകള്‍ ടെറസ് കൃഷി വ്യാപകമായി പ്രോത്സാഹിപ്പിക്കാന്‍ തുടങ്ങിയതോടെ നല്ല ഒരുഉണര്‍വ് ഇപ്പോള്‍ ദ്രിശ്യമാണല്ലോ.ചെറിയതോതില്‍കൃഷിനടത്തുന്നവര്‍ക്കായിവളരെകുറഞ്ഞചിലവില്‍നിര്‍മ്മിക്കാവുന്ന
ഒരുസോളാര്‍ഇറിഗേഷന്‍സിസ്റ്റംഎങ്ങനെനിര്‍മ്മിക്കാമെന്ന്പഠിക്കാം  
 ഓരോരുത്തരുടെയുംആവശ്യംഅനുസരിച്ച്അതിനുതക്കശേഷിയുള്ളസോളാര്‍പാനലുംബാറ്ററിയുംഉപയോഗിക്കാം .ചിത്രത്തില്‍കാണുന്നത്പോലെസോളാര്‍പാനലുംചാര്‍ജ്കണ്ട്രോളറും,ബാറ്ററിയും മോട്ടോറും കണക്റ്റ് ചെയ്യുക.പോസിറ്റിവ് നെഗറ്റിവ് എന്നിവ മാറിപ്പോകാതെ നോക്കണം എന്നെ ഉള്ളു വലിയ സാങ്കേതിക വൈദഗ്ധ്യം ഒന്നും വേണ്ട .ഡി സി പമ്പിനു ആയിരം രൂപ വിലവരും .മണിക്കൂറില്‍ ആയിരം ലിറ്റര്‍ പമ്പ് ചെയ്യാന്‍ ഇതിനു ശേഷി ഉണ്ട്. പമ്പ് ഇബെയില്‍ നിന്നും ഓണ്‍ ലൈനായി വാങ്ങാം ഇതാ ലിങ്ക് ( ഡി സി പമ്പ് ) സോളാര്‍ പാനല്‍ 20 വാട്സ് മതി ,ബാറ്ററി 12 വോള്‍ട്ട് 7 Ah
ഇവയെല്ലാം കുറഞ്ഞ വിലയില്‍ ലഭിക്കുന്ന കടകളുടെ അഡ്രസ്സും നമ്പരും മുകളിലെ സോളാര്‍ എന്ന പേജില്‍ ഉണ്ട് .ഏകദേശം അയ്യായിരം രൂപയില്‍ താഴെ മാത്രമേ എല്ലാത്തിനും കൂടി വില വരൂ.പമ്പ് സെറ്റ് ടെറസില്‍ വാട്ടര്‍ ടാങ്ക് ഉണ്ടെങ്കില്‍ അതില്‍ ഇട്ടാല്‍ മതി.സബ്മെഴ്സിബിള്‍ പമ്പ് ആണ് .പമ്പില്‍ നിന്നുള്ള ഔട്ട്‌ ലെറ്റ്‌ ഓസ്‌ എല്ലാ ചെടികളുടെയും  ചുവട്ടില്‍ കൂടി ഇടുക ഓസിന്റെ അറ്റം അടയ്ക്കണം.ചെടികളുടെ ചുവട്ടില്‍ വരുന്ന ഓസിന്റെ ഭാഗത്ത്‌ ചെറിയ തുളകള്‍ ഇടണം .ആവശ്യാനുസരണം മാത്രംപമ്പ് ഓണായി ജലം ലഭിക്കാന്‍ ഒരു ടൈമര്‍ സര്‍ക്യൂട്ട് കൂടി ഉള്‍പ്പെടുത്തണം.ഇത് ഈ സൈറ്റിലെ സര്‍ക്യൂട്ടുകള്‍ എന്ന സെക്ഷനില്‍ ഉണ്ട് .
പരസ്യം
വീക്കായ ഇന്‍വെര്‍ട്ടര്‍,സോളാര്‍ സിസ്റ്റം,യു.പി.എസ്.വാഹനങ്ങളുടെ ബാറ്ററികള്‍ക്ക് അവയുടെ നഷ്ടമായ ശേഷി വീണ്ടെടുക്കാം 


 പരസ്യം
എന്താണ് പവര്‍ ക്യൂബ്

ലെഡ് ആസിഡ് ബാറ്ററികളുടെ  ചാര്‍ജ് സംഭരണ ശേഷികാലപ്പഴക്കത്താല്‍ കുറയുമ്പോള്‍ അത് തിരിച്ചെടുക്കുന്നതിനുള്ള റീ ജുനവേറ്റിങ്ങ്  ബ്ലാങ്ക് ഫിക്സ് ആണ് പവര്‍ ക്യൂബ്.
എന്ത് കൊണ്ട് ലെഡ് ആസിഡ് ബാറ്ററികളുടെ ചാര്‍ജ് സംഭരണ ശേഷി കാലക്രെമേണ നഷ്ടപ്പെടുന്നു?.
പ്രധാനമായും രണ്ടു കാരണങ്ങളാണ്  ലെഡും സള്‍ഫ്യൂരിക് ആസിഡും മുഖ്യ ഖടകങ്ങളായ അക്യുമുലേറ്ററുകള്‍ക്ക് (ബാറ്ററികള്‍ക്ക്) അവയുടെ ചാര്‍ജ് സംഭരണ ശേഷി നഷ്ടപ്പെടുന്നത്
1.ലെഡ് ആസിഡ് ബാറ്ററികളില്‍ പോസിറ്റീവ് പ്ലേറ്റായി ലെഡ് ഡയോക്സൈഡും നെഗറ്റിവ് പ്ലേറ്റായി സ്പോഞ്ചു ലെഡും ഉപയോഗിക്കുന്നു.ബാറ്ററി ഡിസ്ചാര്‍ജ് ആകുമ്പോള്‍ നെഗറ്റിവ് പ്ലേറ്റില്‍ സള്‍ഫേറ്റ് ക്രിസ്റ്റലുകള്‍ രൂപപ്പെടുന്നു.ഇളക്ട്രോലെറ്റ് ആയി ഉപയോഗിക്കുന്ന സള്‍ഫ്യൂരിക് ആസിഡിലെ സള്‍ഫര്‍ വൈദ്യുത രാസിക പ്രവര്‍ത്തനം മൂലം സള്‍ഫേറ്റ് ആയി മാറുകയാണ് ഇവിടെ സംഭവിക്കുന്നത്‌.പ്രതല വിസ്തീര്‍ണ്ണം കൂടുന്നതിനായി സ്പോഞ്ചുരൂപത്തില്‍ ഫോം ചെയ്തിരിക്കുന്ന നെഗറ്റീവ് പ്ലേറ്റില്‍ കാലക്രെമേണ വൈദ്യുതരോധിയായ സള്‍ഫേറ്റ്ക്രിസ്റ്റലുകള്‍ ഒരു പ്ലാസ്റ്റിക് ആവരണം പോലെ കോട്ട് ചെയ്യപ്പെടുന്നു.ഇതുമൂലം ബാറ്ററിയുടെ ചാര്‍ജ് സംഭരണ ശേഷി (Ah) കുറഞ്ഞുവരുന്നു.
2.ബാറ്ററിയുടെ പ്ലേറ്റ് നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ലിഗ്നോ സള്‍ഫേറ്റ്,സള്‍ഫോനേറ്റ് നാഫ്തലിന്‍ ,ആന്റിമണി,ടിന്‍,കാല്‍സിയം,അലോയ്ട് സെലീനിയം,സില്‍വര്‍ തുടങ്ങിയ രാസ/ലോഹ സംയുക്തങ്ങള്‍ ചാര്‍ജിംഗ് സമയത്ത് ലെഡ് പ്ലേറ്റ്കളില്‍ നിന്നും ഇലക്ട്രോലൈറ്റില്‍ കലരുകയും ഡിസ്ചാര്‍ജ് ചെയ്യുമ്പോള്‍ ഇവ തിരികെ പ്ലേറ്റുകളിലേക്ക് തിരിച്ചെത്താന്‍ കഴിയാതെ ചെളി രൂപത്തിലുള്ള അവക്ഷിപ്തമായി ബാറ്ററിയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടി ഒരു കണ്ടക്ട്ടിംഗ് പാത്ത് രൂപപ്പെടുന്നു.ഇതുമൂലം ബാറ്ററിയിലേക്ക് നല്‍കുന്ന ചാര്‍ജിംഗ് കറണ്ടില്‍ ഒരു ഭാഗം ഈ അവക്ഷിപ്തത്തിലൂടെ ഷോര്‍ട്ട് ചെയ്യപ്പെടുകയും ബാറ്ററി ചൂടാവുകയും ചെയ്യുന്നു.തന്മൂലം ബാറ്ററിയുടെ ചാര്‍ജ് സംഭരണ ശേഷി ഗണ്യമായി കുറയുകയും ചെയ്യുന്നു.

                                           മേല്‍പ്പറഞ്ഞ രാസ/ലോഹ സംയുക്തങ്ങള്‍ ബാറ്ററിയുടെ ചാര്‍ജ് സംഭരണ ശേഷി നിര്‍ണ്ണയിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നവയാണ്.ചാര്‍ജിംഗ് സമയത്ത് ആസിഡില്‍ ലയിക്കുന്ന ഈ സംയുക്തങ്ങള്‍ ഡിസ്ചാര്‍ജ് സമയത്ത് തിരികെ ബാറ്ററി പ്ലേറ്റുകളില്‍ പുനപ്രേവേശിക്കേണ്ടത് അത്യന്താപേക്ഷിതമാണ്.എന്നാല്‍ വൈദ്യുത രോധിയായ സള്‍ഫേറ്റ് ക്രിസ്റ്റല്‍ ഫോര്‍മേഷന്‍ ഒരു പ്ലാസ്റ്റിക് കോട്ടിംഗ് പോലെ ഏറെക്കുറെ ബാറ്ററി പ്ലേറ്റുകളെ പോതിഞ്ഞിരിക്കുന്നതിനാല്‍ പുനപ്രേവഷണം സാധ്യമാകുന്നില്ല.
                                                                     ബാറ്ററി സെല്ലുകളിലെ സള്‍ഫേറ്റ് ഫോര്‍മേഷന്‍ വൈകിപ്പിക്കുന്നതിനു ബ്ലാങ്ക് ഫിക്സ് എന്നരാസ സംയുക്തങ്ങള്‍ ഉപയോഗിക്കുന്നു.ബാറ്ററിയുടെ നിര്‍മ്മാണ ഖട്ടത്തില്‍ ചേര്‍ക്കുന്ന ഇവ ഒന്ന്‍..ഒന്നര വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തന രഹിതമാകുന്നതാണ് ഇപ്പോള്‍ കണ്ടുവരുന്നത്.
                                                                                      പണ്ട് കാലങ്ങളില്‍ ഉപയോഗിച്ചിരുന്ന ലെഡ് ആസിഡ് ബാറ്ററികള്‍ എട്ടു പത്തു വര്‍ഷം വരെ പ്രശ്ന രഹിതമായി ഉപയോഗിച്ചിരുന്നതായി നിങ്ങള്‍ക്കറിയാം ,കൂടെക്കൂടെ ഡിസ്റ്റ്ല്‍ട് വാട്ടര്‍ ഉപയോഗിച്ചു ടോപ്‌ അപ്പ് ചെയ്യണമെന്നുമാത്രമേ ഉണ്ടായിരുന്നുള്ളൂ.എന്നാല്‍ ഇപ്പോള്‍ ലഭിക്കുന്ന ബാറ്ററികള്‍ രണ്ടോ ,മൂന്നോ അല്ലെങ്കില്‍ ഗ്യാരണ്ടി തീരുന്നതുവരെ മാത്രമേ പൂര്‍ണ്ണ പ്രവര്‍ത്തനശേഷി നല്‍കാറുള്ളൂ.ടെക്നോളജി വളരെയധികം വികസിച്ചിട്ടും ഇങ്ങനെ ബാറ്ററികളുടെ കാലാവധി കുറഞ്ഞു കുറഞ്ഞു വരുന്നത് പുതിയ ബാറ്ററികള്‍ വില്‍പ്പന നടന്നാല്‍ മാത്രമേ കമ്പനികള്‍ക്ക് നിലനില്‍പ്പുള്ളൂ എന്നതുകൊണ്ട്‌ മാത്രമാണ്.അല്ലാതെ ഒരിക്കല്‍ വിറ്റ ബാറ്ററി തകരാറുകള്‍ ഒന്നും കൂടാതെ അഞ്ചു-പത്തു വര്‍ഷം പ്രവര്‍ത്തിച്ചാല്‍ കമ്പനി പൂട്ടിപ്പോകില്ലേ ഇതുകൊണ്ടുള്ള നഷ്ടം ഉപഭോക്താക്കളായ നമ്മള്‍ക്ക് മാത്രമാണ്.
                                                                       വര്‍ഷങ്ങള്‍ക്കു മുന്‍പ് ബാറ്ററികമ്പനികള്‍ ബാറ്ററികളുടെ സള്‍ഫേറ്റ് ഫോര്‍മേഷന്‍ തടയാന്‍ ഉപയോഗിച്ചിരുന്ന ബ്ലാങ്ക് ഫിക്സുകള്‍ ഇപ്പോള്‍ ഉപയോഗിക്കുന്നില്ല എന്നതാണ് ടെക്നോളജി വളരെയധികം വികസിച്ചിട്ടും ബാറ്ററി ലൈഫ് കുറഞ്ഞു പോകുന്നതിന്‍റെ രഹസ്യം.പഴയകാല ബാറ്ററികളില്‍ ഉപയോഗിച്ചിരുന്ന അതെതരം ബ്ലാങ്ക് ഫിക്സ് ഇപ്പോള്‍ പവര്‍ ക്യൂബ് എന്ന പേരില്‍ വിപണിയില്‍ ലഭ്യമാണ്.പരീക്ഷിച്ചറിയൂ പവര്‍ക്യൂബിന്റെ മാന്ത്രിക സ്പര്‍ശം നിങ്ങള്‍ സര്‍വ്വിസ് ചെയ്യുന്ന ബാറ്ററികളില്‍.
                                             ഉപയോഗക്രമം
                        ഒരു Ah ന് ഒരു ഗ്രാം എന്ന കണക്കിനാണ് പവര്‍ക്യൂബ് അക്യുമുലെറ്റര്‍ ബ്ലാങ്ക് ഫിക്സ് ക്രിസ്റ്റല്‍ ഉപയോഗിക്കേണ്ടത്.ഇത് ഒരു ഉല്‍പ്രേരകം മാത്രമാണ് അതിനാല്‍ കൂടുതല്‍ ഇട്ടതുകൊണ്ട് പ്രത്യേക പ്രയോജനം ഒന്നുമില്ല .ഒരു പായ്ക്കറ്റില്‍ 100 ഗ്രാം പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഉണ്ട്.ഒരു 100Ah ബാറ്ററിക്ക് ഇത് മതിയാകും.ഒരു പായ്ക്കിലെ പവര്‍ക്യൂബ് ക്രിസ്റ്റല്‍ ആറു തുല്യ ഭാഗങ്ങളായി വിഭജിക്കുക .സ്വര്‍ണ്ണംതൂക്കുന്നത്‌ പോലെ വേണ്ട ഏകദേശ കണക്കുമതി .ഓരോ ഭാഗവും ഏകദേശം പതിനാറര ഗ്രാം വീതം വരും.ഒരു ബാറ്ററിക്ക് ആറു സെല്ലുകള്‍ ആണല്ലോ ഉള്ളത്.ഓരോ സെല്ലിന്റെയും സ്ക്രൂ ക്യാപ് തുറന്ന് ഓരോ ഭാഗവും ഓരോ സെല്ലില്‍ ഇട്ടു സ്ക്രൂ ക്യാപ് തിരികെയിടുക.ചാര്‍ജ് ചെയ്യുക.ആദ്യ ചാര്‍ജ് ഡിസ്ചാര്‍ജ് സൈക്കിളില്‍ തന്നെ വ്യത്യാസം നേരില്‍ അറിയാം.അഞ്ചു ചാര്‍ജ് ഡിസ്ചാര്‍ജ് സൈക്കിളുകള്‍ കഴിയുമ്പോള്‍ നമ്മള്‍ പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഇട്ട ബാറ്ററിക്ക് നല്‍കാന്‍ സാധിക്കുന്ന കപ്പാസിറ്റിയുടെ  75-90%   വീണ്ടുകിട്ടിയിരിക്കും.
                                                  
30 Ah ബാറ്ററിയിലാണ് പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഇടേണ്ടതെങ്കില്‍ ഒരു സെല്ലിന് അഞ്ചുഗ്രാം വീതം ആറു സെല്ലിന് മുപ്പതു ഗ്രാം പവര്‍ ക്യൂബ് വേണ്ടിവരും.URLA,മെയിന്റനന്‍സ് ഫ്രീ ,ജെല്‍ ടൈപ്പ്,AGM,ലോ മെയിന്റനന്‍സ്,ട്യൂബുലര്‍,സെമി ട്യൂബുലര്‍,ഡീപ്പ് ഡിസ്ചാര്‍ജ്,ഓട്ടോ മൊട്ടീവ് ,ട്രാക്ഷന്‍,ഇലക്ട്രിക്  ബൈക്ക്,ഇലക്ട്രിക് കാര്‍,സോളാര്‍ സിസ്റ്റം,ഡ്രൈ ടൈപ്.തുടങ്ങി ഏതുതരം ലെഡ് ആസിഡ് ബാറ്റരികള്‍ക്കും പവര്‍ക്യൂബ് ബാറ്ററി റീ കണ്ടീഷനിങ്ങ് ക്രിസ്റ്റല്‍ ഉപയോഗിച്ച് പുതുജീവന്‍ നല്‍കാം.
 ഡെഡ് ബാറ്ററികള്‍ പുനരുജ്ജീവിപ്പിക്കാന്‍                                     പവര്‍ക്യൂബ്    
മെക്കാനിക്കലായി ഡാമേജാകാത്ത ഡെഡ് (ഉപയോഗ ശൂന്യമായ) ബാറ്ററികളും പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഉപയോഗിച്ച് പുനരുപയോഗയോഗ്യമാക്കാം .ഒരു 7Ah മെയിന്റനന്‍സ് ഫ്രീ ബാറ്ററി എങ്ങനെ പുനരുപയോഗിക്കാം എന്ന് പഠിക്കാം.
                            ആദ്യമായി ബാറ്ററിയുടെ ടോപ്‌ ലിഡ് ഉയര്‍ത്തുക.ഇതിനടിയിലായി ആറു നോണ്‍ റിട്ടേണ്‍ റബ്ബര്‍ വാല്‍വുകള്‍ കാണാം.ഇവ ശ്രദ്ധാപൂര്‍വ്വം ഉരി വയ്ക്കുക.ഒരു Ah ന് ഒരു ഗ്രാം എന്നാ കണക്കിന് 7Ah ന് എഴ് ഗ്രാം പവര്‍ക്യൂബ് ക്രിസ്റ്റല്‍ ആണ് വേണ്ടത്.ഇത് 100 മില്ലി ഇളം ചൂടുള്ള  ഡിസ്റ്റില്‍ വാട്ടറില്‍ ലയിപ്പിക്കുക.ഒരു ചെറിയ സിറിഞ്ചു ഉപയോഗിച്ച് നമ്മള്‍ തയ്യാറാക്കിയ പവര്‍ക്യൂബ് ലിക്വിഡ് 15 മില്ലി വീതം ഓരോ സെല്ലിലും ഇന്‍ജക്റ്റ് ചെയ്യുക.ഒന്ന് രണ്ടു മണിക്കൂറുകള്‍ കഴിഞ്ഞ് റബ്ബര്‍ വാല്‍വുകള്‍ തിരികേയിട്ട് ചാര്‍ജിംഗ് ആരംഭിക്കാം.
                  വളരെ നാളുകളായി ഉപയോഗശൂന്യമായി ഇരിക്കുന്ന മെയിന്റനന്‍സ് ഫ്രീ,ജെല്‍ ടൈപ്പ് ബാറ്ററികള്‍ക്ക്  കൂടുതല്‍ അളവില്‍ ഡിസ്റ്റില്‍വാട്ടര്‍ കൊടുക്കേണ്ടി വരും.പവര്‍ക്യൂബ് ഏഴു ഗ്രാം തന്നെ മതി.ഡെഡ് ആയ ബാറ്ററികള്‍ പവര്‍ക്യൂബ് ഉപയോഗിച്ച് റിവൈവ്‌ ചെയ്യുമ്പോള്‍ കുറഞ്ഞ ആമ്പിയറില്‍ കൂടുതല്‍ നേരം കൊണ്ട് വേണം ചാര്‍ജ് ചെയ്യാന്‍.ഉദാഹരണത്തിന് ..7Ahബാറ്ററി1ആമ്പിയര്‍കൊടുത്ത്ചാര്‍ജ്ചെയ്യുന്നതിന്പകരം 500മില്ലിആമ്പിയര്‍കൊടുത്തുവേണംചാര്‍ജ്ചെയ്യാന്‍.
പവര്‍ക്യൂബ് ബാറ്ററിറീകണ്ടീഷനിംഗ്ക്രിസ്റ്റല്‍എങ്ങിനെപ്രവര്‍ത്തിക്കുന്നു
ബാറ്ററിയിലെ സള്‍ഫ്യൂരിക് ആസിഡില്‍ ലയിച്ചു ചേരുന്ന പവര്‍ക്യൂബ് ലെഡ് പ്ലേറ്റുകളില്‍ വൈദ്യുത പ്രവാഹത്തിന് തടസ്സമായി കോട്ടിംഗ് ആയിരിക്കുന്ന സള്‍ഫേറ്റ് ക്രിസ്റ്റലുകളെ അലിയിപ്പിച്ചു ആസിഡിലേക്ക് തിരിച്ചെത്തിക്കുന്നു.ഇതുമൂലം ആസിഡിന്റെ സാന്ദ്രത ഉയരുന്നു,ബാറ്ററി പ്ലേറ്റുകളുടെ ശേഷി വീണ്ടുകിട്ടുന്നു.വീണ്ടും സള്‍ഫേറ്റ് ഫോര്‍മേഷന്‍ ഉണ്ടാകാതെ തടയുന്നു.ബാറ്ററിയുടെ അടിത്തട്ടില്‍ അടിഞ്ഞിരിക്കുന്ന രാസ ലോഹ സംയുക്തങ്ങളെ തിരികെ ബാറ്ററി പ്ലേറ്റുകളില്‍ എത്തിക്കുന്നു.
                                   പ്ലേറ്റുകള്‍ വീര്‍ക്കാത്ത,സെല്ലുകളില്‍ നിന്നുള്ള കണക്ഷന്‍ ദ്രവിച്ചുപോകാത്ത,താഴെ വീഴാത്ത (മെക്കാനിക്കലി & ഫിസിക്കലിഡാമേജാകാത്ത) എല്ലാത്തരം ലെഡ് ആസിഡ് ബാറ്ററികളും അവ എത്ര പഴകിയതാണെങ്കിലും പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഉപയോഗിച്ചു റിപ്പയര്‍ ചെയ്യാം.ഒരുതവണ പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഉപയോഗിക്കുമ്പോള്‍ ബാറ്ററിയുടെ ആയുസ്സ് രണ്ടുമുതല്‍ മൂന്നുവരെ വര്‍ഷം നീട്ടിക്കിട്ടുന്നു.പൂര്‍ണ്ണമായും ഡാമെജാകാന്‍  കാത്തിരിക്കാതെ നിങ്ങളുടെ വാഹനങ്ങളുടെ,ഇന്‍വെര്‍ട്ടറിന്‍റെ ബാറ്ററികള്‍ക്ക് രണ്ടുവര്‍ഷം പഴക്കമാകുമ്പോള്‍ തന്നെ പവര്‍ക്യൂബ് ക്രിസ്റ്റല്‍ ഉപയോഗിക്കൂ.ദീര്‍ഘനാള്‍ അവയുടെ പ്രവര്‍ത്തന ക്ഷമത ഉറപ്പുവരുത്തു. 
പരസ്യം

Sunday, November 23, 2014

എലിയെ തുരത്താന്‍ പുതുവഴി

             എലിയെ തുരത്താന്‍ പുതുവഴി

ഇപ്പോള്‍ നാട്ടിലെങ്ങും കുപ്പികളില്‍ ഉജാല കലക്കി വച്ചു നായയും,എലിയെയും തുരത്തുന്ന നാടന്‍ സാങ്കേതിക വിദ്യ വ്യാപകമാനല്ലോ.ഉജാല വെളളത്തിൽ കലക്കി കുപ്പിയിൽ നിറച്ചു വീടിനു മുന്നിലോ ഗേറ്റിലോ മരക്കൊമ്പിലോ കെട്ടിത്തൂക്കുക. നായ അത് വഴി വരില്ല.. ഉറപ്പ്.

ഇതിന്റെ കാരണം എന്താണെന്നറിയാമോ ?

മനുഷ്യനെ പോലെ അല്ല നായയും എലികളും  നിറങ്ങൾ കാണുന്നത് ...മിക്കവാറും എല്ലാ നിറങ്ങളും നീലയും ,മഞ്ഞയും ആയി ആണ് കാണുന്നത് ... നീല നിറം ആണ് ഏറ്റവും Sensitive ...മനുഷ്യന്റെ കണ്ണിന്റെ Flicker resolution 55 Hz ആണ് .അതായത് TV യിലെ light flicker ചെയ്യുന്നത് നാം കാണുന്നില്ല ...എന്നാൽ പട്ടിയുടെ കണ്ണിന്റെ Flicker resolution 75 Hz ആണ് .... ...ഇടി മിന്നലിന്റെ നീല Flash നായകള്‍ക്ക്  ഏറ്റവും പേടി ഉള്ള ഒന്നാണ് ..നായയുടെ കാഴ്ചയും ,നീല നിറവുമായി ഉള്ള ബന്ധം ശാസ്ത്രീയമായി തെളിയിക്കപെട്ടതാണ് .

...വെയിൽ അടിക്കുമ്പോൾ കുപ്പിയിൽ നിന്നും നീല വെളിച്ചം Reflect ചെയ്യുന്നു ..കുപ്പി ഒരു Lens പോലെ ഈ വെളിച്ചം റിഫ്ലെക്റ്റ്  ചെയ്യുന്നു ... Flicker resolution 75 Hz ആയതിനാൽ മിന്നൽ പോലെ എന്തോ വരുന്നു എന്ന് പേടിച്ച് പട്ടി സ്ഥലം വിടും .... സാധാരണ അലക്ക് നീലം പോലെ അല്ല ഉജാല ..ഇതിന് ഒരു വയലറ്റ് തിളക്കം ആണ് ..വെയിൽ തട്ടുമ്പോൾ അത് കൂടും ...
.
ഉജാല ഉപയോഗിച്ചുള്ള ഈ വിദ്യ ഫലപ്രദമാകാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

.1 മിനറൽ വാട്ടർ കുപ്പി ആയിരിക്കണം ...ലെൻസ്‌ പോലെ പ്രവർത്തിക്കാൻ വളവും തിരിവും കുപ്പിയിൽ വേണം .

2 വെള്ളത്തിന്റെ നിറം ചിത്രത്തിൽ കാണുമ്പോലെ ആയിരിക്കണം ..കൂടാനും കുറയാനും പാടില്ല ....



3.നല്ല സൂര്യ വെളിച്ചം വീഴുന്ന സ്ഥലത്ത് വേണം തൂക്കി ഇടാൻ .

4 .തറയിൽ നിന്നും ഒരടി ഉയരം (പട്ടിയുടെ ഉയരം ) നിർബന്ധം

5 .കാറ്റിൽ ആടുന്ന മരകൊമ്പിൽ വേണം തൂക്കി ഇടേണ്ടത് .എന്നാലേ flash light വരൂ           
   (അനങ്ങുന്ന വസ്തുക്കളെ ആണ് നായയും,എലികളും

  പെട്ടെന്ന് കാണുന്നത് ).....ഇതൊന്നുംചേരുംപടി ചേര്‍ന്നില്ലെങ്കില്‍  . നായ കൂള്‍ കൂളായി  .പോവും .
പകല്‍ നായകളെ തുരത്താം എന്നാല്‍ നമുക്ക് കൂടുതല്‍ ശല്യക്കാരായ എലികള്‍ രാത്രിഞ്ചരന്‍ആണല്ലോ.ഇവരെ എങ്ങനെ തുരത്താം .അതിനല്ലേ ഇലക്ട്രോണിക്സ് നമ്മളെ സഹായത്തിനെത്തുന്നത്.
                                      കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഏതാനും ഇലക്ട്രോണിക്സ് പാര്‍ട്സുകള്‍ ഉപയോഗിച്ച് നമുക്ക് ഒരു Blue LED ഫ്ലാഷര്‍ ഉണ്ടാക്കി എലി ശല്യമുള്ളയിടങ്ങളില്‍ വച്ചു ഇവരെ തുരത്താം.ഇലക്ട്രോണിക്സ് കേരളത്തിന്റെ ലാബില്‍ ഈ സര്‍ക്യൂട്ട് നിര്‍മ്മിച്ച്‌ ധാരാളം പേര്‍ ഗുണഫലങ്ങള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇത് പ്രസിദ്ധീകരിക്കുന്നത്.






                                   . നിര്‍മ്മാണ വിവരണങ്ങള്‍ .


1.    555 timer IC
2.    1 Micro fared electrolitic capacitor 
3.     1.5 mega ohms resistor
4.     47 kilo ohms resistor
5.     47 ohms resistor (3.7 volt ബാറ്ററി ഉപയോഗിക്കുമ്പോള്‍ ഇത് വേണമെന്നില്ല)  
6.     Blue LED,വയര്‍,സ്വിച്ച്,പ്ലാസ്റിക് കണ്ടെയ്നര്‍ 
20 മില്ലി സെക്കണ്ടിന്റെ ഷാര്‍പ് പള്‍സ് ജനറേറ്റര്‍ ആയാണ് ടൈമര്‍ ഐസി ഈ സര്‍ക്യൂട്ടില്‍ ഉപയോഗിക്കുന്നത്. PCB ഉപയോഗിക്കാതെ പാര്‍ട്സുകള്‍ ഐസിയുടെ ലീഡ്കളിലെക്ക്  സോള്‍ഡര്‍ ചെയ്യുന്നത് നിര്‍മ്മാണം എളുപ്പമാക്കും.ഓരോ സെക്കണ്ട് ഇടവിട്ട്‌ ശക്തമായ 20മില്ലി സെക്കണ്ടിന്റെ  ഫ്ലാഷ് LED പുറപ്പെടുവിക്കും.ഏറിയ സമയവും LED ഓഫ് ആയിരിക്കുന്ന വിധത്തിലുള്ള തായതിനാല്‍ ബാറ്ററി മാസങ്ങളോളം ഈട് നില്‍ക്കും .1000 മില്ലി സെക്കണ്ട്  സമം ഒരു സെക്കണ്ട്.(one year would equal 365 times 24 times 60 times 60 seconds…or 31,536,000 seconds!)അപ്പോള്‍ ഒരു വര്‍ഷം വെറും അരമണിക്കൂര്‍ പോലും എല്‍ഈഡി പ്രകാശിക്കുന്നില്ല.രണ്ട് സര്‍ക്യൂട്ട് അസംബിള്‍ ചെയ്തു ഒരുമിച്ച്  ഒരു പ്ലാസ്റ്റിക് കണ്ടെയ് നറില്‍ അടക്കം ചെയ്തു കൃഷിയിടത്തില്‍ എലികള്‍ കടന്നു വരുന്ന പാതകളില്‍ വയ്ക്കുന്നത് അവയെ നന്നായി ഭയപ്പെടുത്തുന്നതായി പരീക്ഷണങ്ങളില്‍ നിന്നും കണ്ടെത്തി.ഒരു സര്‍ക്യൂട്ട് അസംബിള്‍ ചെയ്യാന്‍ ഏകദേശം 20 രൂപ ചിലവാകും .കവര്‍ ബാറ്ററി പുറമേ .ഇതുപോലെ ഒന്നിലധികം യൂണിറ്റുകള്‍ ചെയ്ത് അവിടവിടെയായി വയ്ക്കണം ഇടയ്ക്കിടെ സ്ഥാനം മാറ്റി വയ്ക്കുകയും വേണം.ഹാപ്പി അസംബ്ലിംഗ്.

Saturday, June 14, 2014

ബാറ്ററി വിശേഷങ്ങള്‍ പിന്നെയും

        ബാറ്ററി വിശേഷങ്ങള്‍ പിന്നെയും 

പല എമർജൻസി ലൈറ്റുകളിലും താരതമ്യേന വലിപ്പം കുറഞ്ഞ ലെഡ് ആസിഡ് ബാറ്ററികളാണു് ഉണ്ടാവുക. (ഉദാ: Sunca RB640CS 6V 4.5 Ah).

വളരെ പ്രധാനം: ഇവിടെ എഴുതുന്നതു് ലെഡ്-ആസിഡ് ബാറ്ററികൾക്കു മാത്രം സാമാന്യം ബാധകമായ കാര്യങ്ങളാണു്. മറ്റു ബാറ്ററികൾക്കു് ഇവയിൽ ചില ഘടകങ്ങളെങ്കിലും  വ്യത്യാസം ഉണ്ടാവും.

ഇത്തരം (ലെഡ് ആസിഡ്) ബാറ്ററികൾ ഏറ്റവും കൂടുതൽ കാലം നിലനിൽക്കുവാൻ നല്ലതു്:

ചുരുക്കത്തിൽ
എത്രകണ്ടു് ഡിസ്ചാർജ്ജ് ആയെന്നു ഗൗനിക്കാതെ, അവസരം കിട്ടുമ്പോഴൊക്കെ ചാർജ്ജ് ചെയ്യാൻ വെക്കുക. ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും കഴിയുന്നത്ര കുറച്ചു ലോഡും, കുറച്ചു സമയവും മാത്രം ഉപയോഗിക്കുക. ബാറ്ററി കുറേ നാൾ ഉപയോഗിക്കാതെ വെക്കുന്നുവെങ്കിൽ അതിനുമുമ്പ് ഫുൾചാർജ്ജ് ചെയ്തു മാത്രം സൂക്ഷിക്കുക.

വിശദമായി

1. ഓരോ പ്രാവശ്യം ഉപയോഗിക്കുമ്പോഴും എത്ര കുറച്ചു ഡിസ്ചാർജ്ജ് ചെയ്യാമോ അത്രയും കുറച്ചുമാത്രം ഡിസ്ചാർജ്ജ് ചെയ്യുക. (അതായതു് കഴിയുന്നത്ര കുറച്ചുമാത്രം ഉപയോഗിച്ച്, ഏറ്റവും അടുത്തുകിട്ടുന്ന അവസരത്തിൽ തന്നെ ചാർജ്ജ് പുനഃസ്ഥാപിക്കുക.)

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ലെഡ് ആസിഡ് ബാറ്ററിയ്ക്കു് ഏറ്റവും ഇഷ്ടം സദാ സമയവും ഫുൾ ചാർജ്ജായി ഇരിക്കാനാണു്. മാസങ്ങളോളം വെറുതെ ഇരിക്കുകയാണെങ്കിൽ പോലും ഫു ൾചാർജ്ജ് ചെയ്തതിനുശേഷം മാത്രം അങ്ങനെ സൂക്ഷിച്ചുവെക്കുക. അര മണിക്കൂർ നേരം ഉപയോഗിച്ചാൽ പോലും തിരികെ വന്നാൽ ഉടൻ ഫുൾ ചാർജ്ജ് വരെ ചാർജ്ജ് നില എത്തിക്കുക.

2. ബാറ്ററി ഉപയോഗിക്കുമ്പോൾ ഏറ്റവും ചുരുങ്ങിയ (ആവശ്യമുള്ളത്ര) ലോഡ് മാത്രം അതിനു കൊടുക്കാൻ ശ്രമിക്കുക. എത്ര സാവധാനത്തിലാണോ ബാറ്ററിയിൽ നിന്നും 'കറന്റ്' വലിച്ചെടുക്കുന്നതു് അത്രയും കൂടുതൽ ഊർജ്ജം അതിൽനിന്നും ഒരു തവണ ഉപയോഗിക്കാൻ കഴിയും.

ഇതിനു കാരണം 'പ്യൂക്കെർട്ട് നിയമം'( http://en.wikipedia.org/wiki/Peukert%27s_law) എന്നറിയപ്പെടുന്ന പ്രതിഭാസമാണു്. ഉള്ളടങ്ങിയ ചാർജ്ജിൽ നിന്നും വലിച്ചെടുക്കാവുന്ന ഊർജ്ജത്തിന്റെ കപ്പാസിറ്റി, എത്ര നിരക്കിലാണു് അതു ഡിസ്ചാർജ്ജു ചെയ്തുകൊണ്ടിരിക്കുന്നതു് എന്നതിനെ ആശ്രയിച്ചിരിക്കുന്നു എന്നു് ഈ നിയമത്തെ ലളിതമായി പറയാം.

ഓരോ തവണത്തേയും കപ്പാസിറ്റിയെ മാത്രമല്ല, ബാറ്ററിയുടെ ആയുസ്സിനേയും ഈ കറന്റു നിരക്കു് മോശമായി ബാധിക്കും.

അതുകൊണ്ടു്, എമർജൻസി ലൈറ്റിൽ ഫാനും കൂടുതൽ കറന്റ് എടുക്കുന്ന മറ്റു സൂത്രപ്പണികളും ഉണ്ടെങ്കിൽ ആ ഫീച്ചറുകൾ കുറച്ചുമാത്രം (അത്യാവശ്യത്തിനുമാത്രം) ഉപയോഗിക്കുക.


3. ബാറ്ററി ചാർജ്ജു ചെയ്യുന്ന താപനില 20നും 30നും ഡിഗി സെന്റിഗ്രേഡിൽ ആയിരിക്കാൻ ശ്രമിക്കുക. 20നു താഴെ, അതിന്റെ യഥാർത്ഥ നില വരെ ചാർജ്ജ് കയറിയില്ലെന്നു വരും. 30നു മുകളിൽ, ബാറ്ററിയുടെആയുസ്സു കുറയുന്ന നിരക്കു്  ആന്തരികതാപം മൂലം വർദ്ധിക്കും. 35 ഡിഗ്രിവരെയൊന്നും വലിയ പ്രശ്നമില്ല. എന്തുവന്നാലും 40-45നു മുകളിൽ പോവാതിരിക്കുന്നതാണു നല്ലതു്.  (നാട്ടിൽ സാധാരണ ഇതൊരു പ്രശ്നമല്ല. അഥവാ കടുത്ത വേനലാണെങ്കിൽ, ചാർജ്ജിങ്ങ് താരതമ്യേന ചൂടു കുറഞ്ഞ രാത്രിസമയത്തേക്കു മാറ്റിവെക്കുന്നത് ഒരു നല്ല ശീലമാണു്.)

4.  ബാറ്ററി ഡിസ്ചാർജ്ജ് ചെയ്യുമ്പോളത്തെ താപനിലയും കപ്പാസിറ്റിയേയും ആയുസ്സിനെയും ബാധിക്കാം. 25 ഡിഗ്രിയിലും കുറയുന്നതാണു് ഏറ്റവും നല്ലതു്.  ചൂടു കൂടുന്നതും  ആയുസ്സു കുറയ്ക്കും. 35-40 ഡിഗ്രിയിൽ കൂടുതൽ ആവുന്നതു് ആയുസ്സിന്റെ ദൈഘ്യം ഗണ്യമായി കുറയ്ക്കും.

5. ബാറ്ററിയിൽ എഴുതിക്കാണുന്ന Ah കപ്പാസിറ്റി  ഡിസ്ചാർജ്ജ് ചെയ്യുമ്പോൾ മുഴുവനായും നമുക്കു് ലഭ്യമാവില്ല. ബാറ്ററിയുടെ തരം അനുസരിച്ച് അതു പരമാവധി ഡിസ്ചാർജ്ജ് ചെയ്യാവുന്ന ഒരു പരിധിയുണ്ടു്. അതിനു കീഴെ ഡിസ്ചാർജ്ജ് ആക്കുന്നതു് വളരെ ദോഷകരമാണു്. ഏകദേശം 40-50% വരെ മാത്രം ഊർജ്ജം വലിച്ചെടുക്കുന്നതാണു് സാമാന്യമായി പറഞ്ഞാൽ ഏതാണ്ട് സുരക്ഷിതമായ പരിധി. VRLA അഥവാ Valve Regulated Lead Acid അഥവാ SLA (Sealed Lead Acid) അഥവാ Maintenance-free എന്നെല്ലാം പറയുന്ന തരം ലെഡ് ആസിഡ് ബാറ്ററികളിൽ ഈ അളവു് താരതമ്യേന കൂടുതലാണു്. അവയിൽ തന്നെ ഡീപ് ഡിസ്ചാർജ്ജ് എന്നറിയപ്പെടുന്ന പ്രത്യേകതരത്തിൽ നിർമ്മിച്ചിട്ടുള്ള ബാറ്ററികളിൽ ആണു് ഈ 40-50% പരിധി. അതു കൂടാതെ, അടപ്പു തുറന്നു വെള്ളമൊഴിക്കാവുന്ന ബാറ്ററികളിൽ ഇത്രപോലും ഡിസ്ചാർജ്ജ് ചെയ്യാതിരിക്കുന്നതാണു നല്ലതു്.

കൃത്യമായി എത്ര ശതമാനം വരെ ഡിസ്ചാർജ്ജ് ചെയ്യുന്നതാണു് സുരക്ഷിതം എന്നു പറയുക എളുപ്പമല്ല. കാരണം ഡിസ്ചാർജ്ജ് ചെയ്യുന്ന പരിധിയും  (Depletion level) ബാറ്ററിയുടെ ആയുസ്സും തമ്മിലുള്ള ബന്ധം ഒരു നേർരേഖാ ഗ്രാഫല്ല. Exponential ആണു്.  അതായതു് പതിവായി 10% മാത്രം ഡിസ്ചാർജ്ജ് ചെയ്തുകൊണ്ടു് ബാക്കി സമയം മുഴുവൻ ചാർജ്ജിങ്ങ് അവസ്ഥയിലിരിക്കുന്ന ഒരു നല്ല  ബാറ്ററി ചിലപ്പോൾ പത്തുവർഷം വരെ ഏകദേശം തൃപ്തികരമായ കപ്പാസിറ്റിയോടെ നിലനിന്നെന്നുവരും. സ്ഥിരമായി 60 % വരെ ഡിപ്ലീറ് റ്ചെയ്യുന്ന അതേ തരം ബാറ്ററി രണ്ടോ മൂന്നോ കൊല്ലം സേവനയോഗ്യമാവാം. സ്ഥിരമായി 30-40% വരെ ഡിപ്ലീറ്റ്ചെയ്യുന്ന ബാറ്ററിയാകട്ടെ നാലോ അഞ്ചോ മാസം കൊണ്ടു്  ഉപയോഗശൂന്യമായെന്നും  വരും. അതുകൊണ്ട് കഴിയുമ്പോഴൊക്കെ ഡിസ്ചാർജ്ജ് ഏറ്റവും ചുരുക്കുക എന്നതാണു് ഏറ്റവും നല്ല മാർഗ്ഗം.

6. ചാർജ്ജ് സൈക്കിളുകളുടെ എണ്ണം - ഒരു ബാറ്ററി ഫുൾ ചാർജ്ജ്മുതൽ  ഏകദേശം 50% വരെ ഡിസ്ചാർജ്ജ് ചെയ്യുകയും തിരിച്ച് ഫുൾ ചാർജ്ജ് ആവുകയും ചെയ്യുന്നതിനെ ഏകദേശം ഒരു ചാർജ്ജ് സൈക്കിൾ എന്നു പറയാം. ഇത്തരത്തിലുള്ള 300-500 ചാർജ്ജ് സൈക്കിളുകൾ വരെ ഒരു ബാറ്ററി നിലനിൽക്കും. പക്ഷേ, ഈ എണ്ണവും കൃത്യമായി പറയാനാവില്ല. വളരെ കുറഞ്ഞ കറന്റ് നിരക്കിൽ ചാർജ്ജ്/ഡിസ്ചാർജ്ജ് ചെയ്യുകയും ഓർരോപ്രാവശ്യവും വളരെക്കുറച്ചുമാത്രം ഡിസ്‌ചാർജ്ജ് ചെയ്യുകയും ചെയ്യുന്ന ഒരു ബാറ്ററിയ്ക്കു്  1000 സൈക്കിളുകൾ ലഭിച്ചെന്നുവരാം. സാമാന്യത്തിൽ കൂടിയ നിരക്കിൽ ചാർജ്ജ്/ഡിസ്ചാർജ്ജ് കറന്റ് പ്രവഹിപ്പിക്കുകയോ പതിവായി അമിതമായി ഡിസ്ചാർജ്ജ് ചെയ്തുകൊണ്ടിരിക്കുകയോ ചെയ്യുന്ന ഒരു ബാറ്ററിയിൽ ഇതു വെറും 100-150ൽ ഒതുങ്ങിപ്പോവും.


ഇത്രയും പറഞ്ഞതു് ഒരു സാധാരണക്കാരൻ ബാറ്ററി ഉപയോഗിക്കുമ്പോൾ സ്വയം ശ്രദ്ധിക്കേണ്ട കാര്യങ്ങളാണു്. ഇതിനുപരി, ഇത്തരം ബാറ്ററികൾ ചാർജ്ജു ചെയ്യാനുപയോഗിക്കുന്ന ചാർജ്ജറുകൾ (അഡാപ്റ്ററുകൾ), ഈ ബാറ്ററികളിൽ ലോഡ് ആയി  ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഉപകരണങ്ങൾ എന്നിവയുടെ സർക്യൂട്ടുകളുടെ സ്വഭാവം കൂടി നോക്കാം. തനതായ ചാർജ്ജറുകളുടേയും ഉപകരണങ്ങളുടെയും ഒപ്പം വരുന്ന ബാറ്ററികളുടെ കാര്യത്തിൽ ഉപയോക്താവിനു് പലപ്പോഴും ഇതിൽ കാര്യമായി ഒന്നും ചെയ്യാനില്ല. എന്നിരുന്നാലും അറിഞ്ഞിരിക്കുന്നതു് നല്ലതാണു്. അഥവാ കട്ടിയായിത്തോന്നുന്നുണ്ടെങ്കിൽ വായിക്കാതെയും വിടാം.

ഒരു ലെഡ് ആസിഡ്  ബാറ്ററി മൂന്നോ നാലോ തരത്തിൽ ചാർജ്ജു ചെയ്യാം.
A.
സാമാന്യം ഡിസ്ചാർജ്ജ് ആയ ഒരു ബാറ്ററി ചാർജ്ജ് ചെയ്യുന്നതു് പരമാവധി കറന്റ് ഒരു പരിധിയിൽ കൂടുതൽ കടക്കുന്നില്ല എന്നുറപ്പു വരുത്തിക്കൊണ്ടാണു്. പ്രത്യേകം ഘടകങ്ങളോടെ നന്നായി ഡിസൈൻ ചെയ്ത ഒരു സർക്യൂട്ട് തന്നെ ഇതിനു വേണം. ഇതിനെ സ്ഥിരപ്രവാഹസന്നിവേശം (Constant Current Charging) എന്നു പറയാം. ബാറ്ററിയുടെ റേറ്റിങ്ങിൽകൊടുത്ത ആമ്പിയർ ഹവറിന്റെ  20 മണിക്കൂർ ഉപഭോഗനിരക്കിന്റെ കണക്കിൽ, 1/5 ഭാഗം. 1/10 ഭാഗം, 1/20 ഭാഗം എന്നിങ്ങനെയാണു് ഈ കറന്റിനെ നിശ്ചയിക്കാറു്. (C/5, C/10, C/20...). ഇതു കണക്കാക്കാനുള്ള വിശദവിവരങ്ങൾ ആവശ്യമെങ്കിൽ പിന്നീട് എഴുതാം.

യഥാർത്ഥത്തിൽ എത്ര ചുരുങ്ങിയ അളവിൽ (പക്ഷേ കൂടുതൽ സമയമെടുത്ത്) ചാർജ്ജ് ചെയ്യുന്നോ അത്രയ്ക്കും ബാറ്ററിയ്ക്കു നല്ലതാണു്. മറിച്ച്, വളരെ ഉയർന്ന അളവിൽ ഡിസ്ചാർജ്ജ് ചെയ്താൽ രണ്ടു പ്രശ്നങ്ങളുണ്ടു്.

a) ആന്തരികതാപനം: ബാറ്ററിയ്ക്കു് അതിന്റെ  ചാർജ്ജ് സംഭരണത്തിനുപയോഗിക്കാവുന്ന ഊർജ്ജത്തിന്റെ  ഒരു ഭാഗവും, ആ കറന്റുനിരക്കിന്റെ പരിധി കഴിഞ്ഞ് ബാക്കിയുള്ളതുമായ ഊർജ്ജം ബാറ്ററിയുടെ ഉള്ളിലുള്ള പ്രാതിരോധികതാപനത്തിനു് (Resistive heating) ചെലവാവും. ഈ ചൂട് ബാറ്ററിയിലെ ജലാംശം ആവിയാക്കുകയും ഒരു ഘട്ടത്തിൽ ബാറ്ററിയിൽ നിന്നും മർദ്ദം മൂലം (വാൾവുകൾ വഴി) പുറത്തേക്കു തള്ളപ്പെട്ട് നഷ്ടമാക്കുകയും ചെയ്യും. സീൽഡ് ബാറ്ററികളിൽ ഈ ജലാംശം പുനർനിക്ഷേപിക്കാൻ സാദ്ധ്യമല്ല. അതിനർത്ഥം ചാർജ്ജ് സംഭരിക്കാൻ ആവശ്യമുള്ള രാസപദാർത്ഥങ്ങളുടെ ഒരു ഭാഗം എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്നാണു്. അതും കൂടാതെ, ഇത്തരം ചൂടുമൂലം, ബാറ്ററിയുടെ അകത്തുള്ള ഇലക്ട്രോഡുകളിൽ അനഭിമതമായ ദ്രവണം സംഭവിക്കാനും സാദ്ധ്യതയുണ്ടു്.

b) ക്രമമല്ലാത്ത അന്തർവ്യാപനം: (Irregular / non-uniform diffusion) ബാറ്ററിയുടെ അകത്തുള്ള രാസപദാർത്ഥങ്ങൾ കട്ടികൂടിയ ദ്രവരൂപത്തിലോ കുഴമ്പുരൂപത്തിലോ ആണു് സ്ഥിതി ചെയ്യുന്നതു്. ചാർജ്ജു ചെയ്യുമ്പോഴും ഡിസ്ചാർജ്ജ് ചെയ്യുമ്പോഴും ഈ കുഴമ്പിന്റെ എല്ലാ ഭാഗത്തും ഒരേനിരക്കിലല്ല രാസപ്രവർത്തനങ്ങൾ നടക്കുക. ബാറ്ററിയുടെ ധ്രുവങ്ങൾക്കു് (ഇലക്ട്രോഡുകൾക്കു്) തൊട്ടു സമീപത്തുള്ള  ഭാഗം (രാസപദാർത്ഥങ്ങൾ) പെട്ടെന്നു ചാർജ്ജ് / ഡിസ്ചാർജ്ജ് ചെയ്യപ്പെടാം. പക്ഷേ, കൂടുതൽ അകലെ (രണ്ടു ധ്രുവങ്ങളിൽ നിന്നും അകലെ മാറി) സ്ഥിതിചെയ്യുന്ന  തന്മാത്രകളിലേക്കു് ഈ രാസമാറ്റം പടർന്നുപിടിക്കാൻ സ്വൽപ്പം കൂടി സമയം എടുക്കും. ഇതുമൂലം ബാറ്ററി മുഴുവനായും ചാർജ്ജ് ആയി എന്ന മിഥ്യാധാരണ ചാർജ്ജിങ്ങ് സർക്യൂട്ടിനു ഉണ്ടാവുകയും ചാർജ്ജിങ്ങ് പൂർണ്ണമാവുന്നതിനുമുമ്പു തന്നെ നിന്നുപോവുകയും ചെയ്യാം.(ഒരു കുപ്പി പെപ്സി എടുത്തു് ഒരു ഗ്ലാസ്സിൽ പെട്ടെന്നു കുത്തിയൊഴിക്കുമ്പോൾ പത മൂലം ഗ്ലാസ്സു നിറഞ്ഞെന്നു തോന്നുന്നതുമായി ഇതിനെ താരതമ്യം ചെയ്യാം.)

ഇതുമൂലം പരമാവധി C/5 അല്ലെങ്കിൽ C/6  ആണു് സാധാരണ ഉപയോഗിക്കുന്ന ഏറ്റവും ഉയർന്ന ചാർജ്ജ് കറന്റു നിരക്കു്. 20 Ah ഉള്ള ഒരു ബാറ്ററിയ്ക്കു് 3 ആമ്പിയർ പരമാവധി കറന്റ് ലിമിറ്റ് സാധാരണമാണു്. ഇപ്രകാരം ചാർജ്ജ് ചെയ്യുമ്പോൾ ഒരു ഫുൾ സൈക്കിളിനു് ഈ ഘട്ടത്തിനു വേണ്ടി മാത്രം മൂന്നോ നാലോ മണിക്കൂർ സമയം ആവശ്യമാകും.

B. പ്രാഥമിക തയ്യാറെടുപ്പുചാർജ്ജിങ്ങ്: (Early/ warm up charging) വളരെ കണിശമായി ചാർജ്ജിങ്ങ് പൂർത്തീകരിക്കേണ്ട ചില സർക്യൂട്ടുകളിൽ മുൻപറഞ്ഞ ഘട്ടത്തിനുമുമ്പ് ഒരു ചെറിയ ഇടവേള (5-10 മിനിട്ട്) വളരെ കുറഞ്ഞ കറന്റ് ഉറപ്പാക്കിക്കൊണ്ട് (C/10 to C/20)  കറന്റ് പ്രവഹിപ്പിക്കുന്ന ഒരു രീതിയുണ്ടു്. മുകളിൽ പറഞ്ഞ ക്രമമായ അന്തർവ്യാപനവും സെൽ വോൾട്ടേജ് സമതുലനവും ഉറപ്പാക്കാനാണു് ഇതു ചെയ്യുന്നതു്.

C. തക്കതായ ഒരു ടെർമിനൽ വോൾട്ടേജ് എത്തിക്കഴിഞ്ഞാൽ ബാറ്ററിയിലേക്കുള്ള കറൻന്റ്പ്രവാഹം കുറഞ്ഞുതുടങ്ങും.എങ്കിലും ചാർജ്ജിങ്ങ് പൂർണ്ണമായിട്ടുണ്ടാവില്ല. കൂടുതൽ ചാർജ്ജ് (കുറഞ്ഞ സമയം കൊണ്ടു്) നിക്ഷേപിക്കുവാൻ വേണ്ടി, ഈ ഘട്ടത്തിൽ ചാർജ്ജിങ്ങ് വോൾട്ടേജ് സ്വൽപ്പം കൂടി വർദ്ധിപ്പിക്കുന്നു.സ്വല്പസമയത്തിനുശേഷം, (ബാറ്ററിയ്ക്കു് സുനിശ്ചിതമായ വോൾട്ടേജ് കൈവന്നാൽ) ഈ വർദ്ധിതവോൾട്ടേജ് പ്രയോഗം നിർത്തി അടുത്ത ഘട്ടത്തിലേക്കു പ്രവേശിക്കുന്നു. വർദ്ധിതവോൾട്ടേജ് പ്രയോഗം നടത്തുന്ന ഈ ഘട്ടത്തിനെ വർദ്ധിതവീര്യഘട്ടം (ബൂസ്റ്റിങ്ങ് മോഡ്) എന്നും വോൾട്ടേജ് സമതുലന ഘട്ടം (ഈക്വലൈസേഷൻ മോഡ്) എന്നും പറയാറുണ്ടു്).  ബാറ്ററിക്കുള്ളിലെ എല്ലാ സെല്ലുകളിലും ഒരേ വോൾട്ടേജ് ഉറപ്പുവരുത്താൻ സഹായിക്കുന്നതുകൊണ്ടാണു് ഇങ്ങനെ പേരു വന്നതു്.


D. ഒരിക്കൽ ബാറ്ററി പൂർണ്ണമായി ചാർജ്ജ് ചെയ്താൽ അതിലേക്കുള്ള ചാർജ്ജിങ്ങ് വൈദ്യുതി നിർത്തിവെക്കേണ്ടതില്ല. എല്ലാ ബാറ്ററികളും വെറുതെ ഇരിക്കുമ്പോ ൾതന്നെ വളരെ കുറഞ്ഞ നിരക്കിൽ സ്വയം ഡിസ്ചാർജ്ജ് ആയിക്കൊണ്ടിരിക്കും. ഇത്തരം ഡിസ്ചാർജ്ജ് ഒഴിവാക്കാൻ, ട്രിക്ലിങ്ങ് ചാർജ്ജ് എന്ന ഒരു ഘട്ടം കൂടിയുണ്ടാവും.  മുകളിൽ പറഞ്ഞ ഘട്ടത്തിനു ശേഷം (വർദ്ധിതവോൾട്ടേജ് സന്നിവേശം നിർത്തിയതിനുശേഷം), താരതമ്യേന കുറഞ്ഞ ഒരു വോൾട്ടേജ് ചാർജ്ജിങ്ങ് സർക്യൂട്ടിൽ നിലനിർത്തുന്നു. ഈ വോൾട്ടേജ്, ബാറ്ററിയിലൂടെവളരെ കുറഞ്ഞ നിരക്കിൽ ഒരു കറന്റ് പ്രവാഹം സദാ തുടർന്നുകൊണ്ടിരിക്കാൻ ഇടയാക്കുന്നു. ഡിസ്ചാർജ്ജ് ചെയ്യുമായിരുന്ന അതേ നിരക്കിൽ ഊർജ്ജം പുനഃസ്ഥാപിക്കാൻ ഈ ട്രിക്ക്ലിങ്ങ് ചാർജ്ജ് സഹായിക്കുന്നു.

എമർജൻസി ലൈറ്റ്, LED ലാമ്പ് സെറ്റ് തുടങ്ങിയ പല ലഘുവായ സർക്യൂട്ടുകളിലും (പല യു,പി.എസ്./ ഇലക്ട്രിക് സബ്സ്റ്റേഷൻ, മൊബൈൽ ടവർ തുടങ്ങിയ ഓൺലൈൻ കൺട്രോൾ പവർ സപ്ലൈ സർക്യൂട്ടുകളിലും)  മുകളിൽ പറഞ്ഞത്ര സങ്കീർണ്ണമായ ചാർജ്ജിങ്ങ്സംവിധാനമൊന്നും പതിവില്ല. മിക്കപ്പോഴും 24 മണിക്കൂറും ഓൺ ലൈനിൽ തന്നെ എമർജൻസി സ്റ്റാൻഡ് ബൈ മോഡിൽ പ്രവർത്തിക്കുന്ന അവയ്ക്കു് ഒരു ലഘുവായ കോൺസ്റ്റന്റ് വോൾട്ടേജ് ട്രിക്ക്ലിങ്ങ് ചാർജ്ജ് സർക്യൂട്ട് മാത്രമാണുണ്ടാവുക.

എങ്ങനെ സംക്ഷിപ്തമായി പറഞ്ഞാലും തർക്കം ഉണ്ടാകാൻ തക്ക അന്ധവിശ്വാസങ്ങൾ ബാറ്ററി ടെക്നോളജിയുടെ ലോകത്തു് പരന്നു നടപ്പുണ്ടു്. സാക്ഷാൽ ഇലക്ട്രിൿ എഞ്ചിനീയർമാരിൽ തന്നെ മഹാഭൂരിപക്ഷത്തിനും ബാറ്ററി ചാർജ്ജിങ്ങ് ക്യാരക്റ്റെറിസ്റ്റിക്സിനെക്കുറിച്ച് കാര്യമായൊന്നുമറിയില്ല എന്നതാണു സത്യം.
ബാറ്ററി ചാർജ്ജു ചെയ്യുന്നതിനെക്കുറിച്ച് ഉപദേശിക്കാൻ പോയി 'മഹാപണ്ഡിതന്മാരുടെ' ആട്ടും തുപ്പും കേൾക്കേണ്ട ഗതികേട് മുമ്പും ഉണ്ടായിട്ടുള്ളതുകൊണ്ടാണു്  ഇങ്ങനെ നീട്ടിവലിച്ചുതന്നെ എഴുതിയതു്.


നിക്കൽ കാഡ്മിയം ബാറ്ററിയ്ക്കു് ഇതിൽ നിന്നും വ്യത്യാസമുണ്ടു്. അവയ്ക്കു് 'മെമ്മറി എഫക്റ്റ്' എന്നൊരു സ്വഭാവമുണ്ടു്. അതിനാൽ എപ്പോൾ ചാർജ്ജു ചെയ്താലും 10-20% വരെ ഡിസ്ചാർജ്ജു ചെയ്തതിനു ശേഷം മാത്രം വീണ്ടും ചാർജ്ജുചെയ്യാൻ വയ്ക്കണം. പക്ഷേ, വിലകുറവു്, കുറഞ്ഞ പ്യൂക്കെർട്ട് പ്രഭാവം എന്നിവ ആ തരം ബാറ്ററികളുടെ മെച്ചങ്ങളാണു്.

ലാപ്ടോപ്പ് ബാറ്ററികളുടെ ആയുസ്സിന്റെ പ്രധാന ഉത്തരവാദിത്തം അതാതു ലാപ്ടോപ്പിനുള്ളിൽ തന്നെയുള്ള ചാർജ്ജ് കണ്ട്രോൾ സർക്യൂട്ടുകൾക്കാണു്. നന്നായി ഡിസൈൻ ചെയ്ത കണ്ട്രോൾ സർക്യൂട്ടുകൾ ഉണ്ടെങ്കിൽ മെയിൻസ് ഉള്ളപ്പോൾ സദാ സമയവും അതിൽ കണക്റ്റു ചെയ്തു വെക്കുകതന്നെയാണു നല്ലതു്. മാസത്തിലൊരിക്കലോ മറ്റോ വേണമെങ്കിൽ മെയിൻസിൽ നിന്നും മാറ്റി ഫുൾ (ഡീപ്) ഡിസ്ചാർജ്ജ് ചെയ്യാൻ അനുവദിക്കാം.


1. മെയിൻസ് പവർ ഉള്ളപ്പോൾ ലാപ്ടോപ്പ് ബാറ്ററിയടക്കം അതിൽ തന്നെ കുത്തിവെക്കുക. ഉപയോഗിക്കുമ്പോഴും ഉപയോഗം കഴിഞ്ഞാലും മെയിൻസിൽ തന്നെ ഇരുന്നോട്ടെ.
പക്ഷേ, മെയിൻസില്ലാതെ ബാറ്ററിയിൽ പ്രവർത്തിക്കുന്ന സാഹചര്യമേ വരുന്നില്ലയെങ്കിൽ, മാസത്തിൽ ഒരിക്കലോ രണ്ടു പ്രാവശ്യമോ മെയിൻസിൽനിന്നു മാറ്റി ബാറ്ററി ഫുൾ ഡിസ്ചാർജ്ജ് ആവുന്നതുവരെ ഉപയോഗിക്കുക. അതിനുശേഷം വീണ്ടും മെയിൻസിൽ കണക്റ്റു ചെയ്തു വെക്കാം.

2. ഏതാനും ആഴ്ച്ചകൾ കമ്പ്യൂട്ടർ ഉപയോഗിക്കാതെ വെക്കുകയാണെങ്കിൽ രണ്ടു വിധത്തിൽ ചെയ്യാം: ഫുൾ ചാർജ്ജ് ചെയ്തതിനുശേഷം ബാറ്ററി അടക്കം കമ്പ്യൂട്ടർ സൂക്ഷിച്ചുവെക്കുക. അല്ലെങ്കിൽ കുറച്ചുമാത്രം (20% to 30%) ചാർജ്ജ് ബാക്കിവെച്ചുകൊണ്ടു്
ബാറ്ററി ഒറ്റയ്ക്കും കമ്പ്യൂട്ടർ വേറെയുമായി.ഇങ്ങനെ ചെയ്യുമ്പോൾ ബാറ്ററിയുടെ സ്വതസ്സിദ്ധമായ self-discharge മൂലം 0% ചാർജ്ജ് അവസ്ഥയിലെത്തുന്നതു് ഇല്ലാതാക്കാം.


3. 0%ചാർജ്ജ് എന്നതു് ബാറ്ററികൾക്കു് നല്ലതല്ല.പ്രത്യേകിച്ച് ഒരു ലോഡ് സർക്യൂട്ടിൽ ഉള്ള ബാറ്ററികൾക്കു്. (നാം കാണുന്ന ബാറ്ററി ഒറ്റ യൂണിറ്റാണെങ്കിലും അതിനുള്ളിൽ അനേകം സെല്ലുകൾ ശ്രേണിയായി ഒരുമിച്ചുവെച്ചാണു് ഘടിപ്പിച്ചിരിക്കുന്നതു്. ഇവയിൽ എല്ലാ സെല്ലിന്റേയും ഡിസ്ചാർജ്ജ് സ്വഭാവം കൃത്യം ഒരുപോലെയാവില്ല. അതുകൊണ്ടു് ചില സെല്ലുകൾ മറ്റു സെല്ലുകളെ ഋണദിശയിൽ ലോഡ് ചെയ്തെന്നുവരാം. ഇതു് അവയുടെ അകത്തെ രാസപ്രവർത്തനങ്ങളെ സ്ഥിരമായ ദോഷങ്ങൾ ഏൽ‌പ്പിക്കും.). അതുകൊണ്ടു് ഉപയോഗിക്കാതെയിരിക്കുമ്പോൾ എപ്പോഴും സ്വൽ‌പ്പം ചാർജ്ജെങ്കിലും ബാക്കി വെക്കുന്നതു നല്ലതാണു്.


4. ബാറ്ററിയെ സംബന്ധിച്ചിടത്തോളം ഏറ്റവും തണുത്തിരിക്കുന്നതല്ല എപ്പോഴും നല്ലതു്. മിക്ക ബാറ്ററികളും ഏറ്റവും നന്നായി പ്രവർത്തിക്കുക 25-40 ഡിഗ്രി സെന്റിഗ്രേഡ് താപനിലയിലാണു്. അതിൽ തീരെ കുറയുന്നതും തീരെ കൂടുന്നതും പ്രവർത്തനത്തേയും ആയുസ്സിനേയും ബാധിക്കാം.

5. ഒരിക്കൽ മെയിൻസില്ലാതെ ഉപയോഗിക്കാൻ തുടങ്ങിയാൽ ബാറ്ററി മുഴുവൻ ഡിസ്ചാർജ്ജ് ആവുന്നതുവരെ അങ്ങനെത്തന്നെ തുടരുന്നതാണു് നല്ല രീതി. പക്ഷേ എപ്പോഴും ഇങ്ങനെ ചെയ്യണമെന്നില്ല. (ഫുൾ സൈക്കിളുകളുടെ എണ്ണം ആയുസ്സിനെ ബാധിക്കും എന്നതുകൊണ്ടു്.) പക്ഷേ നാലിലൊരിക്കലെങ്കിലും ഇങ്ങനെ ചെയ്യുക. ബാറ്ററിയുടെ കാലിബ്രേഷൻ (ചാർജ്ജ് നിരക്കിൽ ചാർജ്ജിങ്ങ് സർക്യൂട്ട് ഓരോ നിമിഷവും നടത്തുന്ന കണക്കുകൂട്ടലും അനുമാനവും) തെറ്റി സർക്യൂട്ടിനു് കൺഫ്യൂഷൻ വരാതിരിക്കാനാണു് ഇതു്. അങ്ങനെ ഫുൾ സൈക്കിൾ ഡിസ്ചാർജ്ജിന്റെ കണക്കിൽ കമ്പ്യൂട്ടറിനു് ആശയക്കുഴപ്പം വരുന്നതുകൊണ്ടാണു് മുകളിലെ ഒരു കമന്റിൽ (അബ്കാരി) കണ്ട 100% അപ്പോൾ തന്നെ ‘ഡിം‘ ആവുന്ന പ്രതിഭാസം. പല കേസുകളിലും ഈ ബാറ്ററിയെ രക്ഷപ്പെടുത്തിയെടുക്കാം. പക്ഷേ ചിലപ്പോൾ കമ്പ്യൂട്ടറിലെ റോം (BCRAM),മറ്റു ചിലപ്പോൾ ബാറ്ററിക്കുള്ളിൽ തന്നെയുള്ള മെമ്മറി എന്നിവയിൽ ഓർത്തുവെച്ചിരിക്കുന്ന മൂല്യം റീസെറ്റ് ചെയ്യേണ്ടി വരും. ഇതു് ഉപയോക്താവിനു നേരിട്ടു ചെയ്യാൻ എളുപ്പമാവില്ല. (എതു മോഡൽ ആണെന്നനുസരിച്ച് ഇന്റർനെറ്റിൽ ഇതിനുള്ള വഴികൾ കണ്ടെന്നു വരാം.)

6.മുകളിൽ പറഞ്ഞ കാര്യങ്ങൾ കമ്പ്യൂട്ടർ ബാറ്ററികൾക്കു മാ‍ത്രമല്ല, ക്യാമറ, ഫോൺ, ഗെയിം സ്റ്റേഷൻസ്, പാട്ടുപെട്ടികൾ തുടങ്ങി പുതിയ തരം ബാറ്ററികൾ ഉപയോഗിക്കുന്ന എല്ലാ വസ്തുക്കൾക്കും ബാധകമാണു്.

7. കൂടുതൽ ടെൿനോളജിയൊന്നും അറിയാത്ത സാധാരണക്കാർക്കു് ഞാൻ പറഞ്ഞുകൊടുക്കാറു് മറ്റൊരു ഉദാഹരണമാണു്:
ബാറ്ററി എന്നതിനെ നാം വീടിനുമുകളിൽ വെക്കുന്ന ഒരു വാട്ടർ ടാങ്കിനു സമമായി കണക്കാക്കുക.
പുതുതായി വെക്കുന്ന ടാങ്കു രണ്ടുമൂന്നുപ്രാവശ്യം നിറച്ച് കാലിയാക്കുന്നതുപോലെ,
നിത്യവും മെയിൻ പൈപ്പിൽ വെള്ളം സപ്ലൈ ഉണ്ടെങ്കിലും ടാങ്ക് കണക്റ്റഡ് ആയിരിക്കുന്നതുപോലെ,
എങ്കിലും ഇടയ്ക്കൊക്കെ ടാങ്കു മുഴുവൻ ചോർത്തിക്കളഞ്ഞ് വൃത്തിയാക്കി വീണ്ടും നിറക്കുന്നതുപോലെ,
കുറേ നാൾ ഉപയോഗിക്കേണ്ടെങ്കിൽ വെള്ളം കുറച്ച്, പക്ഷേ മുഴുവനായും വറ്റിക്കാതെ വെയ്ക്കും പോലെ, (അല്ലെങ്കിൽ ഫുൾ ടാങ്ക് അടിച്ചുവെക്കുന്നതുപോലെ),
ടാങ്കിൽ ഇപ്പോൾ ഈ നിമിഷം എത്ര വെള്ളം ഉണ്ടെന്നു് നാം ഒരു സാമാന്യബോധം ഉള്ളിൽ സൂക്ഷിക്കുന്നതുപോലെ,

ബാറ്ററി റീ കണ്ടീഷനിംഗ്


ബാറ്ററി റീ കണ്ടീഷനിംഗ് 

ബാറ്ററിയില്ലാത്ത ഒരു ലോകത്തെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയുമോ? ടോര്‍ച്ചില്‍, വാച്ചില്‍, റിമോട്ടില്‍, മൊബൈല്‍ ഫോണില്‍, ക്യാമറയില്‍, കാല്‍കുലേറ്ററില്‍, ലാപ്ടോപ്പില്‍ വാഹനങ്ങളില്‍ ഇങ്ങനെ നാം ഉപയോഗിക്കുന്ന ഒട്ടുമിക്ക ഉപകരണങ്ങളിലും ബാറ്ററി നമ്മെ സഹായിക്കുന്നു. ഒരു രൂപത്തില്‍ അല്ലെങ്കില്‍ മറ്റൊരു രൂപത്തില്‍. എന്നാല്‍ ഈ ബാറ്ററി ശാസ്ത്രലോകത്തെ കുറച്ചൊന്നുമല്ല കുഴക്കുന്നത്. ബാറ്ററിയുടെ സംഭരണശേഷി ഒരു പരിധിവിട്ട് വര്‍ദ്ധിപ്പിക്കാനാകാത്തത് ഇന്നും ശാസ്ത്ര ലോകത്തിനു വെല്ലുവിളിയാണ്. ഇലക്ട്രിക് വാഹനങ്ങളുടെ പ്രചാരത്തിനു ഏറ്റവും വലിയ തടസവും ഈ ബാറ്ററിയുടെ സംഭരണ ശേഷിക്കുറവു തന്നെയാണ്.
ഓരോ ഉപകരണത്തിനും അതിന്റെ പ്രവര്‍ത്തന രീതിക്കു അനുസരിച്ച് ഉള്ള ബാറ്ററികളാണ് നിര്‍മ്മിക്കാറുള്ളത്. വാഹനങ്ങളിലാണെങ്കില്‍ ഉയര്‍ന്ന വോള്‍ട്ടേജും കറണ്ടും നല്‍കുന്ന ലെഡ് ആസിഡ് ബാറ്ററികളും, വാച്ചിലാണെങ്കില്‍ അവസാന നിമിഷം വരെ ഒരെ അളവില്‍ കറണ്ട് നല്‍കുന്ന നിക്കല്‍ കാഡ്മിയം ബാറ്ററികളും, ടോര്‍ച്ച്, ക്യാ‍മറ എന്നിവയില്‍ കുറഞ്ഞ വിലയില്‍ ലഭ്യമായ NiMH ബാറ്ററികളും, മൊബൈല്‍, ലാപ്ടോപ് എന്നിവയില്‍ ലിഥിയം അയോണ്‍ ബാറ്ററികളും, പുതിയ മൊബൈലുകളില്‍ ലിഥിയം പോളിമര്‍ ബാറ്ററികളും ആണ് സാധാരണയായി ഉപയോഗിക്കാറുള്ളത്. എങ്ങനെയൊക്കെയാണെങ്കിലും ബാറ്ററിയില്‍ ചാര്‍ജ് നില്‍ക്കുന്നില്ല എന്ന പരാതി വളരെ സാധാരണമായി കേട്ടു വരുന്ന ഒന്നാണ്. ഇത് ഒരിക്കലും ബാറ്ററിയുടേയോ നിര്‍മ്മാതാവിന്റെയോ കുറ്റമല്ല, മറിച്ച് നിങ്ങള്‍ ആ ബാറ്ററിയെ ശരിയായി കൈകാര്യം ചെയ്യാത്തതുകൊണ്ടാണ്. ലിഥിയം അയോണ്‍ ബാറ്ററികളും, NiMH ബാറ്ററികളും അതിന്റെ ആദ്യ ഉപയോഗത്തില്‍ തന്നെ പരമാവധി ചാര്‍ജ് ശേഖരിക്കുന്ന രീതിയില്‍ പരുവപ്പെടുത്തി എടുക്കേണ്ടതാണ്. അല്ലാത്തപക്ഷം അതു വളരെ വേഗത്തില്‍ തന്നെ ഉപയോഗപ്രദമല്ലാതെ ആയിത്തീരുന്നതാ‍ണ്. ലെഡ് ആസിഡ് ബാറ്ററികള്‍ ഇത്തരത്തില്‍ പരുവപ്പെടുത്തണ്ട കാര്യമില്ല എന്നുകൂടി ഓര്‍മിപ്പിക്കട്ടെ.
നമ്മള്‍ അധികമാരും തന്നെ ബാറ്ററിയെ കണ്ടീഷന്‍ ചെയ്യുന്നതില്‍ ഒട്ടും ശ്രദ്ധ കൊടുക്കാറില്ലെന്നതാ‍ണ് സത്യം. നമ്മുടെ അശ്രദ്ധമായ ഉപയോഗം അതിന്റെ ആയുസ്സ് കുറയ്ക്കും എന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട. നമ്മുടെ പുതിയ മൊബൈലോ, ലാപ്ടോപ്പോ ഉപയോഗിക്കുന്നതിനു മുമ്പ് 6 മുതല്‍ 10 മണിക്കൂര്‍ വരെ തുടര്‍ച്ചയായി ചാര്‍ജ് ചെയ്യണം. ഒരു പക്ഷെ നിങ്ങള്‍ ചാര്‍ജ് ചെയ്യുന്ന ഉടനെ തന്നെ ചാര്‍ജ് മുഴുവനാ‍യി എന്നു കാണിച്ചാലും ഒരിക്കലും അതു മുഴുവായി ചാര്‍ജ് ആയിട്ടുണ്ടാകില്ല എന്നു മനസിലാക്കുക. തുടര്‍ന്ന് ഈ മുഴുവനും ചാര്‍ജ് ആയ ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ഇറങ്ങി പോകുന്നതു വരെയാണ് ഒരു സൈക്കിള്‍ എന്നു പറയുന്നത്. ഇത്തരം പത്ത് സൈക്കിള്‍ പൂര്‍ത്തിയാ‍യാല്‍ മാത്രമേ നിങ്ങളുടെ ബാറ്ററി പൂര്‍ണ്ണമായും കണ്ടീഷന്‍ ചെയ്യപ്പെട്ടു എന്നു പറയാന്‍ സാധിക്കൂ. തുടര്‍ന്നുള്ള ഉപയോഗത്തില്‍ ചാര്‍ജിങ്ങ് പൂര്‍ത്തിയായി എന്ന അടയാളം ലഭിക്കുന്നതു വരെ മാത്രം ചാര്‍ജ് ചെയ്താല്‍ മതിയാകും. ബാറ്ററി പൂര്‍ണ്ണമായും ചാര്‍ജ് ഇറങ്ങിപോകാന്‍ അനുവദിക്കരുത് എന്ന ധാരണ നിങ്ങള്‍ക്കുണ്ടെങ്കില്‍ അതു ലെഡ് ആസിഡ് ബാറ്ററികള്‍ക്കു മാത്രമാണ് ബാധകമായിട്ടുള്ളത്. മറ്റു ബാറ്ററികള്‍ പൂര്‍ണ്ണമായും ഉപയോഗിക്കുന്നതാണ് അതിന്റെ ആയുസ്സിന് നല്ലത്.
നമ്മുടെ ബാറ്ററിയുടെ ആയുസ്സ് കുറക്കുന്ന മറ്റ് ചില കാര്യങ്ങളും കൂടി ഉണ്ട്. കമ്പനി ബാറ്ററി നിര്‍മ്മിക്കുന്നതിനൊപ്പം അതിനു അനുയോജ്യമായ ചാര്‍ജിങ്ങ് ഉപകരണവും നിര്‍ദ്ദേശിക്കാറുണ്ട്. ബാറ്ററിയുടെ വോള്‍ട്ടേജ്, കറന്റ് ശേഷിക്കനുസരിച്ചാണ് അതിന്റെ ചാര്‍ജിങ്ങ് ഉപകരണം തിരഞ്ഞെടുക്കുന്നത്. അനുയോജ്യമല്ലാത്ത ചാര്‍ജിങ്ങ് ഉപകരണം ബാറ്ററിയുടെ ആയുസ്സിനെ വളരെ ദോഷകരമായി ബാധിക്കും. രാത്രി മുഴുവന്‍ ചാര്‍ജ് ചെയ്യാന്‍ വക്കുന്നതാണ് മറ്റൊരു ദോഷം. മൊബൈലിന്റെ ചാര്‍ജിങ്ങ് സമയം 1.5 മുതല്‍ 3 മണിക്കൂര്‍ വരെയും, ലാ‍പ്ടോപ്പിന്റെ 3 മുതല്‍ 5 മണിക്കൂര്‍ വരെയും ആണെന്നിരിക്കെ അധിക സമയം ചാര്‍ജ് ചെയ്യാന്‍ വക്കുന്നത് ബാറ്ററി നശിക്കുന്നതിനു കാരണമാകും. അതുപോലെ ബാറ്ററി ഷോര്‍ട്ട് ചെയ്യുന്നതും അതിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുന്ന ഒന്നാണ്.
ബാ‍റ്ററി കൈകാര്യം ചെയ്യുന്ന പോലെ തന്നെ പ്രധാനമാണ് അതു നശിപ്പിക്കുന്നതും. നമ്മുടെ പരിസ്ഥിതിക്കു വളരെ ദോഷകരമായ ഒരുപാടു ലോഹങ്ങള്‍ അതിലടങ്ങിയിട്ടുണ്ട്. അതു അലക്ഷ്യമായി വലിച്ചെറിയുന്നത് പരിസര മലിനീകരണത്തിനു കാരണമാകും. ബാറ്ററി സുരക്ഷിതമായി നിര്‍മാര്‍ജനം ചെയ്യുന്നതു, പരിസ്ഥിതി സംരക്ഷണത്തില്‍ നിങ്ങള്‍ നല്‍കുന്ന ഒരു വിലപ്പെട്ട സംഭാവനയാണ്.
നിങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ബാറ്ററി പരുവപ്പെടുത്തേണ്ട സമയം കഴിഞ്ഞെങ്കിലും വിഷമിക്കണ്ട, ഇനിയും പുതിയ ബാറ്ററി കൈകാര്യം ചെയ്യേണ്ട ഒരുപാടു അവസരങ്ങള്‍ വന്നു ചേരുമല്ലോ. ആ സന്ദര്‍ഭത്തില്‍ ഈ വിജ്ഞാനം നിങ്ങള്‍ക്കു തീര്‍ച്ചയായും ഉപകാരപ്പെടും.
നിക്കല്‍ കാഡ്മിയം ബാറ്ററികള്‍ റീ കണ്ടീഷന്‍ ചെയ്യാം 
വീക്കായ ബാറ്ററികളെഎങ്ങനെവീണ്ടുംപുനരുപയോഗയോഗ്യമാക്കാം
എന്ന്പഠിക്കാം 
ആദ്യമായി വീക്കായ ബാറ്ററിയെ ഒരു കട്ടിയുള്ള തുണിയില്‍ പൊതിഞ്ഞു പിടിക്കുക.എന്നിട്ട് ഈ ബാറ്ററിയെ ഒരു സ്പാനര്‍ കൊണ്ട് ശക്തമായി അടിക്കുക.അടി കയ്യില്‍ കൊള്ളാതെ സൂക്ഷിക്കുക.ബാറ്ററിയുടെഎല്ലാഭാഗത്തുംഅടികിട്ടത്തക്കവണ്ണം
ചെയ്യുക
ചീത്തയായബാറ്ററിയില്‍ഓക്സിജന്‍കുമിളകള്‍രൂപപ്പെട്ടിരിക്കും
ഇവയെഒന്നിളക്കാന്‍വേണ്ടിയാണ്.അടിക്കുന്നത്.ഇങ്ങനെ 
അടിച്ചു പരുവപ്പെടുത്തിയ ബാറ്ററികളെ ഒരു 12 വോള്‍ട്ട് 3 ആമ്പിയര്‍ എങ്കിലുമുള്ള ചാര്‍ജറില്‍ കൊടുത്തു ചാര്‍ജ് ചെയ്യുക.ആമ്പിയര്‍ കൂടിയാല്‍ അത്രയും നല്ലത്.ബാറ്ററി ചാര്‍ജറിനു ഫില്‍ട്ടര്‍ കപ്പാസിറ്റര്‍ വേണ്ട എന്നകാര്യം പ്രത്യേകം ശ്രദ്ദിക്കുക.ചാര്‍ജര്‍ കണ്ടിന്യൂസ് കൊടുത്തു ചാര്‍ജ് ചെയ്യിക്കരുത്.വിട്ടുവിട്ട് ബാറ്ററി ടെര്‍മിനലുകളില്‍ മുട്ടിച്ചു സ്പാര്‍ക്ക് ചെയ്യിക്കുകയാണ് വേണ്ടത്.ഇങ്ങനെ ചെയ്യുന്നതിനെ 
സാപ്പിംഗ് എന്നാണു പറയുന്നത്.ആദ്യം സ്പാര്‍ക്ക് ചെയ്യിക്കുമ്പോള്‍ ചുവന്ന കളറിലുള്ള സ്പാര്‍ക്ക് ആകും വരുന്നത്.ഒരു പത്തിരുപതു പ്രാവശ്യം സ്പാര്‍ക്ക് ചെയ്യിക്കുമ്പോള്‍ സ്പാര്‍ക്കിന്റെ നിറം നീല ആയി മാറും .അപ്പോള്‍ ഓക്സിജന്‍ കുമിളകള്‍  എല്ലാം കത്തിപ്പോയി ചാര്‍ജ് കയറാന്‍ തുടങ്ങി എന്ന് മനസിലാക്കാം.ഇപ്പോള്‍ ബാറ്ററി നന്നായിട്ട് ചൂടായിട്ടുണ്ടാകും.
ഈ ചൂടന്‍ ബാറ്ററികളെ അതിന്റെ സാധാരണ ചാര്‍ജറില്‍ ഇട്ടു പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യുക.ഇങ്ങനെ ചെയ്‌താല്‍ നിക്കല്‍ കാഡ്മിയം ബാറ്ററികള്‍ പകുതിയിലധികവും പുതിയതുപോലെ പ്രവര്‍ത്തിക്കും.വേറൊരു ടെക്നിക് അടുത്തുതന്നെ ഇടാം  

Thursday, May 1, 2014

BOSE ടൈപ് ബൂം ബോക്സ്‌ നിര്‍മ്മിക്കാം

      BOSE ടൈപ് ബൂം ബോക്സ്‌ നിര്‍മ്മിക്കാം

 
 ഇന്നത്തെ മേയ് ദിനം വെറുതെ കളഞ്ഞില്ല .കുറെക്കാലമായി മനസ്സില്‍ കൊണ്ടുനടന്ന ആഗ്രഹം സാധിച്ചു.ഒരു ബൂം ബോക്സ്‌ ഓഡിയോ നിര്‍മ്മിച്ചു. തെറ്റിപ്പോയി ഒരെണ്ണമല്ല രണ്ടെണ്ണം .രണ്ടും അടിപൊളി.
എന്താണ് ബൂം ബോക്സ്‌ എന്നല്ലേ?
ചെറിയ സ്പീക്കറുകള്‍ ഉപയോഗിച്ച് വലിയ ശബ്ദം പുറപ്പെടുവിക്കുന്ന ഒരു സംഭവമാണ് ഈ ബൂം ബോക്സ്‌.
റെഡ് കളറിളുള്ളതാണ് കൂടുതല്‍ പവര്‍ഫുള്‍.ഹൃദയം ത്രസിപ്പിക്കുന്ന ബാസ്സ് ഇവന്‍ പുറപ്പെടുവിക്കുന്നുണ്ട്.ഇത് 12 വോള്‍ട്ട് ബാറ്ററിയില്‍ വര്‍ക്ക് ചെയ്യുന്നു.പെന്‍ ഡ്രൈവ്,USB മെമ്മറി കാര്‍ഡ് എല്ലാം ഇതില്‍ ഓടും.FM റേഡിയോയും ഉണ്ട്. റിമോട്ട് കണ്ട്രോള്‍ വഴി ഇത് നിയന്ത്രിക്കാം.ഒരു പഴയ CD പ്ലേയറിന്റെ രണ്ടു ചെറിയ സ്പീക്കറുകള്‍ വീട്ടില്‍ കിടന്നിരുന്നതാണിത്.FM റേഡിയോ വിത്ത് കാര്‍ഡ് പ്ലെയര്‍ ഒരു ചൈനാ റേഡിയോ പൊളിച്ചെടുത്തു.സ്റ്റീരിയോ അമ്പ്ലിഫയര്‍ 60 രൂപയ്ക്ക് കളമശേരിയിലെ FITPACK ഇലക്ട്രോണിക്സില്‍ നിന്നും വാങ്ങി .
വളരെ ഇമ്പമാര്‍ന്ന ശബ്ദ സൌകുമാര്യം 16000 രൂപയുടെ JBL ഓഡിയോയുടെ അടുത്തു നില്‍ക്കുന്നുണ്ട്.
ഇനി രണ്ടാമത്തേത് വെളുത്ത നിറമുള്ള  5mmഫോറെക്സ് ഷീറ്റ് ഉപയോഗിച്ചാണ് നിര്‍മ്മിച്ചത്.നല്ല ബലമുള്ളതും,മുറിക്കാനും സൂപ്പര്‍ ഗ്ലൂ ഉപയോഗിച്ച് ഒട്ടിക്കാനും വളരെ എളുപ്പമാണ്   ഫോറെക്സ് ഷീറ്റ്.ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ പ്രോട്ടോ ടൈപ് ക്യാബിനെറ്റുകള്‍ ഇതുപയോഗിച്ച് എളുപ്പം നിര്‍മ്മിക്കാം.ഇത് നിര്‍മ്മിക്കാന്‍ അധികം ടെക്നോളജി ഒന്നും വേണ്ടിവന്നില്ല .റിമോട്ടുള്ള ഒരു ചാര്‍ജബിള്‍ ചൈനാ റേഡിയോ പൊളിച്ച് പഴയ ഒരു സ്റ്റീരിയോ യുടെ സ്പീക്കറുകളുമായി കണക്റ്റ് ചെയ്യുക .അനുയോജ്യമായ ഒരു പെട്ടിയില്‍ കൊള്ളിക്കുക അത്ര തന്നെ .
ഇതിന്റെ പ്രത്യേകത ഈ ബൂം ബോക്സ്‌ ചെറിയ സ്പീക്കറുകള്‍ ഉപയോഗിച്ച് അത്ഭുതം സൃഷ്ടിക്കുന്ന അമേരിക്കന്‍ കമ്പനിയായ BOSE ന്‍റെ വേവ് ഗൈഡ് ടെക്നോളജി അനുകരിക്കാന്‍ ശ്രമിക്കുന്നു എന്നുമാത്രം.


മുകളില്‍ കാണുന്ന ചിത്രത്തിലെ ഡിസൈന്‍ അനുകരിച്ചാണ് വൈറ്റ് ബൂം ബോക്സ്‌ നിര്‍മ്മിച്ചിരിക്കുന്നത്.നിങ്ങള്‍ക്ക് അനുയോജ്യമായ അളവുകള്‍ സ്വീകരിക്കാം.അളവുകള്‍ പ്രോപ്പോഷണല്‍ ആകണമെന്നുമാത്രം


കൂടുതല്‍ വിവരങ്ങള്‍ ഇവിടെ

Monday, March 3, 2014

യു.പി.എസ് എങ്ങിനെ പ്രവര്‍ത്തിക്കുന്നു.



യു.പി.എസ് എങ്ങിനെ പ്രവര്‍ത്തിക്കുന്നു.


കംമ്പ്യൂട്ടറുകളുടെ വരവോടെയാണ് യു.പി.എസ്. എന്ന പുതിയ അതിഥി നമ്മുടെ വീടുകളിലേക്കും ഓഫീസുകളിലേക്കും എത്തിച്ചേര്‍ന്നത്. വളരെ സശ്രദ്ധം കൈകാര്യം ചെയ്യേണ്ട ഒരു ഉപകരണമായിരുന്നു കംമ്പ്യൂട്ടര്‍. ചെറിയ വോള്‍ട്ടേജ് വ്യതിയാനങ്ങളെയെല്ലാം കംമ്പ്യൂട്ടറിന്റെ പവ്വര്‍ സപ്ലെ സംവിധാനം കാര്യക്ഷമമായി കൈകാര്യം ചെയ്യും. പക്ഷേ വലിയ വോള്‍ട്ടേജ് വ്യതിയാനങ്ങളെ ചെറുക്കുവാനുള്ള സംവിധാനം കംമ്പ്യൂട്ടറുകള്‍ക്ക് ഉണ്ടായിരുന്നില്ല.  ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സമയത്ത് വൈദ്യുതി നിന്നുപോയാല്‍ അത് കംമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും. അതു വരെ ചെയ്തുവച്ച പ്രവര്‍ത്തനങ്ങളെല്ലാം അവതാളത്തിലാകും എന്നു മാത്രമല്ല സോഫ്റ്റ്‌വെയര്‍ സംബന്ധമായതും ഹാര്‍ഡ്‌വെയര്‍ സംബന്ധമായതുമായ നിരവധി പ്രശ്നങ്ങള്‍ക്ക് ഇത് വഴിയൊരുക്കുമായിരുന്നു. ഇവിടെയായിരുന്നു യു.പി.എസ്. എന്ന തടസ്സമില്ലാത്ത വൈദ്യുതവിതരണ സംവിധാനത്തിന്റെ പ്രസക്തി. കംമ്പ്യൂട്ടറുകള്‍ക്കൊപ്പം യു.പി.എസ്. ഒരു അവിഭാജ്യ ഘടകമായി മാറാന്‍ ഇത് കാരണമായി.

നല്ല ഒരു യു.പി.എസ്. ഉണ്ടെങ്കില്‍ വൈദ്യുതിവിതരണം നിലയ്ക്കപ്പെടുന്നത് നാം അറിയുക കൂടി ഇല്ല. അത്രയും നേരം പ്രധാന പവ്വര്‍ സപ്ലെയില്‍ നിന്നും പ്രവര്‍ത്തിച്ച കംമ്പ്യൂട്ടര്‍ പിന്നീട് പ്രവര്‍ത്തിക്കുന്നത് യു.പി.എസ് നല്‍കുന്ന വൈദ്യുതിയില്‍ നിന്നായിരിക്കും. ബാറ്ററികളിലാണ് സാധാരണ യു.പി.എസ്സുകളില്‍ വൈദ്യുതി ശേഖരിച്ച് വയ്ക്കുന്നത്. സാധാരണ ഉപയോഗത്തിലുള്ള യു.പി.എസ്സുകളില്‍ 15 മുതല്‍ 20 മിനിട്ട് വരെ കംമ്പ്യൂട്ടര്‍ പ്രവര്‍ത്തിക്കാനാവശ്യമായ വൈദ്യുതി ശേഖരിച്ച് വയ്ക്കുവാന്‍ കഴിയുന്നു. കൂടുതല്‍ നേരം വൈദ്യുതി നിലയ്ക്കുന്നുവെങ്കില്‍ കംമ്പ്യൂട്ടര്‍ സുരക്ഷിതമായി ഷട്ട് ഡൌണ്‍ ചെയ്യാന്‍ ഇത് സഹായിക്കുന്നു.

രണ്ടു തരത്തിലുള്ള യു.പി.എസ്സുകളാണ് ഇന്ന് ലഭ്യമായിട്ടുള്ളത്. ഓണ്‍-ലൈന്‍-യു.പി.എസ്സും, ഓഫ്-ലൈന്‍-യു.പി.എസ്സും. ഓഫ്-ലൈന്‍ യു.പി.എസ്സുകളാണ് വീടുകളില്‍ സാധാരണയായി ഉപയോഗിക്കാറ്.  എ.സി വൈദ്യു‌തി ഉള്ളപ്പോള്‍ അതില്‍ നിന്നു തന്നെ പ്രവര്‍ത്തിക്കുകയും, വൈദ്യുതി നിലയ്ക്കുന്ന അവസരത്തില്‍ ഇന്‍വെര്‍ട്ടര്‍ ഓണ്‍ ആയി ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ച് പ്രവര്‍ത്തിക്കകയും ചെയ്യും. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ തന്നെ പ്രധാനസപ്ലെയില്‍ നിന്നും ബാറ്ററി സപ്ലെയിലേക്ക് മാറുവാനുള്ള ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ ഇത്തരം യു.പി.എസ്സുകളില്‍ ഉണ്ട്. ഓണ്‍ ലൈന്‍ യു.പി.എസ്സുകള്‍ മറ്റൊരു രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. എല്ലാ സമയത്തും ബാറ്ററിയില്‍ നിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ് ഇവ പ്രവര്‍ത്തിക്കുന്നത്. പ്രധാന സപ്ലെ ഉള്ള സമയത്തെല്ലാം ഈ ബാറ്ററി ചാര്‍ജ് ചെയ്യപ്പെടുകയും ചെയ്യും.

യു.പി.എസ്സിന്റെ ഘടന

ചാര്‍ജര്‍, ബാറ്ററി, ഇന്‍വെര്‍ട്ടര്‍ എന്നീ ഉപകരണങ്ങള്‍ സമന്വയിപ്പിച്ചാണ് ഒരു യു.പി.എസ് പ്രവര്‍ത്തിക്കുന്നത്. ലെഡ് ആസിഡ് ബാറ്ററികളാണ് സാധാരണ യു.പി.എസ്സുകളില്‍ ഉപയോഗിക്കുന്നത്. ഈ ബാറ്ററിയെ ചാര്‍ജ്ജ് ചെയ്യുന്നതിനാണ് ചാര്‍ജര്‍ ഉപയോഗിക്കുന്നത്. ട്രാന്‍സ്ഫോര്‍മ്മറും ഡയോഡുകളും കപ്പാസിറ്ററുകളും അടങ്ങുന്ന ഒരു ഇലക്ട്രോണിക്ക് സംവിധാനമാണ് ചാര്‍ജ്ജര്‍. 230 വോള്‍ട്ട് എ.സി യെ 12 വോള്‍ട്ട് ഡി.സി ആക്കി മാറ്റാന്‍ ഈ സംവിധാനം സഹായിക്കുന്നു. ട്രാന്‍സ്ഫോര്‍മ്മര്‍ ഉപയോഗിച്ച്  230വോള്‍ട്ട് എ.സി. യെ 12 വോള്‍ട്ട് എ.സി ആക്കുന്ന പ്രക്രിയയാണ് ആദ്യം. ഈ എ.സി വൈദ്യുതിയെ ഡി.സി ആക്കുന്നതിന് ഡയോഡുകളും കപ്പാസിറ്ററുകളും ഉള്‍പ്പെടുന്ന റക്ട്രിഫയര്‍ സംവിധാനം ഉപയോഗിക്കുന്നു.    ഈ ഡി.സി വൈദ്യുതി ഉപയോഗിച്ചാണ് ബാറ്ററി ചാര്‍ജ്ജ് ചെയ്യുന്നത്. ബാറ്ററി അധിക ചാര്‍ജ്ജ് ആവാതെ നോക്കുവാനുള്ള ഇലക്ട്രോണിക്ക് സംവിധാനങ്ങളും ഇതിനോടൊപ്പമുണ്ടാകും. 
പ്രധാന വൈദ്യുതി നിലയ്ക്കപ്പെടുന്ന അവസരത്തിലാണ് ഇന്‍വെര്‍ട്ടര്‍ പ്രവര്‍ത്തനക്ഷമമാകുന്നത്. ബാറ്ററിയില്‍ നിന്നുള്ള 12വോള്‍ട്ട് ഡി.സി യെ 230 വോള്‍ട്ട് എ.സി ആക്കുന്ന സംവിധാനമാണിത്. അതിനുവേണ്ട ഓസിലേറ്ററി സര്‍ക്യൂട്ട് അടക്കമുള്ള ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. വോള്‍ട്ടേജ് ഉയര്‍ത്താനാവശ്യമായ ട്രാന്‍സ്ഫോര്‍മ്മറായി ചാര്‍ജ്ജറിലുള്ള ട്രാന്‍സ്ഫോര്‍മ്മര്‍ തന്നെ ഉപയോഗിക്കാവുന്നതാണ്. ആവശ്യാനുസരണം സ്റ്റെപ്പ് അപ് ട്രാന്‍സ്ഫോര്‍മ്മറായും സ്റ്റെപ്പ് ഡൌണ്‍ ട്രാന്‍സ്ഫോര്‍മ്മറായും പ്രവര്‍ത്തിക്കാന്‍ ഇതിന് കഴിയുന്നു. നമുക്ക് ലഭിക്കുന്ന വൈദ്യുതി സൈന്‍ തരംഗത്തിന്റെ ആകൃതിയിലുള്ളതാണ്. സാധാരണ ഇന്‍വെര്‍ട്ടറുകളില്‍ നിന്നും ലഭിക്കുന്ന വൈദ്യുതി പലപ്പോഴും സ്ക്വയര്‍ തരംഗത്തിന്റെ ആകൃതിയിലാണ്. ഇതിനെ സൈന്‍ തരംഗമാക്കി മാറ്റുവാനുള്ള സംവിധാനങ്ങളും നല്ല യു.പി.എസ്സുകളോടൊപ്പമുണ്ടാകും.
പ്രധാനവൈദ്യുതി നിലയ്ക്കുകയോ കുറയുകയോ ചെയ്യുന്ന സമയത്ത് തന്നെ ഇന്‍വെര്‍ട്ടര്‍ സംവിധാനം ഓണ്‍ ആവേണ്ടതുണ്ട്. ഇന്‍ഡഗ്രേറ്റഡ് സര്‍ക്യൂട്ടുകള്‍ ഉപയോഗിച്ചുള്ള ഇലക്ട്രോണിക്ക് സര്‍ക്യൂട്ടുകളും മറ്റും ഇതിനായി പ്രയോജനപ്പെടുത്തുന്നു. ബാറ്ററിയിലെ വൈദ്യുതി തീരാറാകുമ്പോള്‍ മുന്നറിയിപ്പ് തരുന്ന സംവിധാനങ്ങളും എല്ലാ യു.പി.എസ്സിന്റേയും ഭാഗമാണ്.
കംമ്പ്യൂട്ടര്‍ അനുബന്ധ ഉപകരണമായിട്ടാണ് യു.പി.എസ്സിനെ നാം കാണുന്നത്. എന്നാല്‍ വലിയ കമ്പനികളിലടക്കം തുടര്‍ച്ചയായ വൈദ്യുതി വേണ്ട എല്ലായിടത്തും ഇവ പ്രയോജനപ്പെടുത്തുന്നു. ഏതാനും മിനിറ്റുകള്‍ മുതല്‍ ദിവസങ്ങള്‍ വരെ തടസ്സരഹിത വൈദ്യുതി നല്‍കാന്‍ കഴിയുന്ന യു.പി.എസ്സുകള്‍ വരെ ഇന്ന് ലഭ്യമാണ്. 
ടോട്ടോചാന്‍

ക്വാര്‍ട്ട്സ് ക്ലോക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു.

ക്വാര്‍ട്ട്സ് ക്ലോക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു.
മനുഷ്യചരിത്രത്തോളം പഴക്കമുണ്ടാകും ഒരു പക്ഷേ സമയമളക്കുന്ന ആശയങ്ങള്‍ക്കും. സമയമളക്കാനുള്ള ഉപകരണങ്ങളുടെ ചരിത്രവും രസാവഹമാണ്. മണല്‍ഘടികാരവും ജലഘടികാരവും സൂര്യഘടികാരവും ഒക്കെയായിരുന്നു ആദ്യകാല ഉപകരണങ്ങള്‍. വലിയ ക്ലോക്കുകളില്‍ നിന്ന് ചെറിയ വാച്ചുകളിലേക്കുള്ള മാറ്റം ആരംഭിച്ചത് 17ആം നൂറ്റാണ്ടിലാണ്. വിവിധ സാങ്കേതികവിദ്യകളില്‍ പ്രവര്‍ത്തിക്കുന്ന വാച്ചുകള്‍ ഇന്ന് നിലവിലുണ്ട്. കീ കൊടുത്ത് സ്പ്രിംഗില്‍ സംഭരിച്ചു വയ്ക്കുന്ന സ്ഥിതികോര്‍ജ്ജം കൊണ്ട് പ്രവര്‍ത്തിക്കുന്ന വാച്ചുകളായിരുന്നു ഒന്നോ രണ്ടോ ദശാബ്ദം മുന്‍പ് വരെ അരങ്ങ് വാണിരുന്നത്. ബാറ്ററിയിലെ ഊര്‍ജ്ജമുപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ക്വാര്‍ട്സ് വാച്ചുകളുടെ വരവോടെ ഇത്തരം വാച്ചുകള്‍ അരങ്ങൊഴിഞ്ഞ് തുടങ്ങി.

1880 ല്‍ ജാക്വസ്സ് ക്യൂറിയും പിയറി ക്യൂറിയും ചേര്‍ന്ന് നടത്തിയ പീസോ ഇലക്ട്രിക്ക് ക്രിസ്റ്റലുകളുടെ കണ്ടുപിടുത്തമാണ് ഇത്തരം വാച്ചുകളുടെ പിറവിയിലേക്ക് നയിച്ചത്. ഇത്തരം ക്രിസ്റ്റലുകള്‍ സമ്മര്‍ദ്ദത്തിന് വിധേയമാക്കിയാല്‍ അതില്‍ വൈദ്യുതി സൃഷ്ടിക്കപ്പെടും. അതേ പോലെ തന്നെ ഇത്തരം ക്രിസ്റ്റലുകളിലേക്ക് വൈദ്യുതി നല്‍കിയാല്‍ അത് തുടര്‍ച്ചായി സ്പന്ദിക്കുകയും ചെയ്യും. യാന്ത്രികോര്‍ജ്ജത്തെ വൈദ്യുതോര്‍ജ്ജമാക്കാനും വൈദ്യുതോര്‍ജ്ജത്തെ യാന്ത്രികോര്‍ജ്ജമാക്കാനും കഴിയുന്ന ഒരുപകരണമാണിത് എന്ന് ചുരുക്കം. 1921 ല്‍ വാള്‍ട്ടര്‍ കാഡി ആദ്യത്തെ ക്രിസ്റ്റല്‍ ഓസിലേറ്റര്‍ നിര്‍മ്മിച്ചതോടെ ഇതുപയോഗിച്ചുള്ള ഒരു ക്ലോക്ക് എന്ന ആശയം ഉടലെടുത്തു. വളരെ കൃത്യതയോടെയുള്ള സ്പന്ദനങ്ങള്‍ സൃഷ്ടിക്കുവാനുള്ള ക്വാര്‍ട്സ് ക്രിസ്റ്റലുകളുടെ കഴിവാണ് ഇത്തരമൊരു ആശയത്തിലേക്ക് നയിച്ചത്. 1927 ല്‍ ന്യൂ ജെഴ്സിയിലെ പ്രശസ്തമായ ബെല്‍ ലബോറട്ടറിയിലെ ശാസ്ത്രജ്ഞരായ വാരണ്‍ മാരിസണും (Warren Marrison) ജെ.ഡബ്ലിയു. ഹോര്‍ട്ടണും (J.W. Horton) ചേര്‍ന്നാണ്    ആദ്യമായി ഒരു ക്വാര്‍ട്സ് ക്ലോക്ക് നിര്‍മ്മിച്ച് ഘടികാരങ്ങളുടെ പുതിയ വിപ്ലവത്തിന് വഴിയൊരുക്കിയത്. 

ക്വാര്‍ട്സ് ക്രിസ്റ്റലുകള്‍ സ്പന്ദിക്കുന്ന ആവൃത്തി (Frequency) അതിന്റെ ഘടനയും ആകൃതിയും അനുസരിച്ച് മാറും. ഘടികാരങ്ങളില്‍ ഉപയോഗിക്കുന്ന ക്രിസ്റ്റലുകള്‍ ഒരു പ്രത്യേക ആവൃത്തിയില്‍ സ്പന്ദിക്കുവാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ളതാണ്. ഒരു സെക്കന്റില്‍ 32768 തവണ സ്പന്ദിക്കുന്ന ക്രിസ്റ്റലുകളാണ് ഇന്ന് ക്ലോക്കുകളില്‍ ഉപയോഗിക്കുന്നത്. 215 ആണ് 32768. ഡിജിറ്റല്‍ സങ്കേതങ്ങളുപയോഗിച്ച് ഈ സംഖ്യയെ എളുപ്പത്തില്‍ കൈകാര്യം ചെയ്യാം എന്നതിനാലാണ് ഈ ഫ്രീക്വന്‍സി ക്രിസ്റ്റല്‍ ഫ്രീക്വന്‍സി ആയി നിര്‍ണ്ണയിച്ചിരിക്കുന്നത്.

(1. ബാറ്ററി,  2. മൈക്രോചിപ്പ് ഘടിപ്പിച്ച ഇലക്ട്രോണിക്ക് സര്‍ക്യൂട്ട്,   3. ക്വാര്‍ട്സ് ക്രിസ്റ്റല്‍,  4. സ്റ്റെപ്പ് മോട്ടോര്‍,   5. ഗിയര്‍ സംവിധാനങ്ങള്‍, 6. ക്ലോക്ക് സൂചികള്‍ )


ഒരു ബാറ്ററിയില്‍ നിന്നുമുള്ള വൈദ്യുതി ഉപയോഗിച്ചാണ് ക്ലോക്ക് പ്രവര്‍ത്തിക്കുന്നത്. വളരെ ചെറിയ ഒരു ഇലക്ട്രോണിക്ക് സര്‍ക്യൂട്ടിലേക്കാണ് ഈ വൈദ്യുതി കടന്നു ചെല്ലുന്നത്. ഇതില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന നിശ്ചിത ഇടവേളകളിലുള്ള വൈദ്യുതിയെ ക്രിസ്റ്റലിലേക്ക് പ്രയോഗിക്കുന്നു. ഒരു റ്റ്യൂണിംഗ് ഫോര്‍ക്കിന്റെ ആകൃതിയിലുള്ള ഈ ക്വാര്‍ട്സ് ക്രിസ്റ്റല്‍ ഈ വൈദ്യുതിക്കനുസരിച്ച് ഒരു സെക്കന്റില്‍ 32768 തവണ സ്പന്ദിക്കുന്നു. മൈക്രോഇലക്ട്രോണിക്ക് സര്‍ക്യൂട്ട് ഈ സ്പന്ദനങ്ങളെ തിരിച്ചറിയുകയും അതിനെ സെക്കന്റില്‍ ഒരു തവണവീതമുള്ള വൈദ്യുത സിഗനലുകളാക്കി മാറ്റുകയും ചെയ്യുന്നു. ഓരോ സെക്കന്റിലുമുള്ള ഈ വൈദ്യുതി ഉപയോഗിച്ച് ഒരു ചെറിയ മോട്ടോര്‍ പ്രവര്‍ത്തിപ്പിക്കുന്നു. സ്റ്റെപ്പിര്‍ മോട്ടോര്‍ എന്നറിയപ്പെടുന്ന മോട്ടോറുകളാണിവ.  ഈ മോട്ടോറില്‍ നിന്നുമുള്ള ചലനത്തെ ഗിയറുകള്‍ ഉപയോഗിച്ച് ക്ലോക്കിലെ സൂചികളുടെ ചലനമാക്കി മാറ്റുന്നു.  വളരെ കുറഞ്ഞ പവ്വര്‍ ഉപയോഗം മാത്രമേ ഇതിന് ചിലവാകുന്നുള്ളൂ. അതു കൊണ്ടു തന്നെ വര്‍ഷങ്ങളോളം ഒരു ചെറിയ ബട്ടണ്‍ സെല്‍ ഉപയോഗിച്ച് നമുക്ക് ഒരു വാച്ച് പ്രവര്‍ത്തിപ്പിക്കാനാകും. വലിയ ക്ലോക്കുകളില്‍ സൂചികളുടെ ചലനത്തിന് കൂടുതല്‍ ഊര്‍ജ്ജം ആവശ്യമായതിനാല്‍ പവ്വര്‍ കൂടിയ ഉള്ള ബാറ്ററികള്‍ ഉപയോഗിക്കേണ്ടി വരും എന്നു മാത്രം.

ഡിജിറ്റല്‍ ഡിസ്പ്ലേ ഉപയോഗിച്ചും ക്വാര്‍ട്സ് ഘടികാരങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സൂചികളുള്ള വാച്ചിന്റെ പ്രവര്‍ത്തനത്തേക്കാള്‍ എളുപ്പമാണിത്. ഓരോ സെക്കന്റിലും ഉണ്ടാകുന്ന വൈദ്യുത സിഗ്നലുകള്‍ ഉപയോഗിച്ച്  ഡിജിറ്റല്‍ ഡിസ്പ്ലേ പ്രവര്‍ത്തിപ്പിക്കകയാണ് ഇതില്‍ ചെയ്യുന്നത്.
മനുഷ്യന്‍ നിര്‍മ്മിച്ച ആദ്യകാല ഉപകരണങ്ങളിലൊന്നാണ് ഘടികാരങ്ങള്‍. കൂടുതല്‍ കൃത്യതയോടെ സമയം അറിയാനുള്ള ഗവേഷണങ്ങളിലാണ് ഇന്നും ശാസ്ത്രജ്ഞര്‍. ആറ്റോമികഘടികാരങ്ങളില്‍ വരെ എത്തിനില്‍ക്കുന്ന ഈ ഗവേഷണങ്ങളുടെ പുതിയ പുതിയ ഫലങ്ങള്‍ക്കായി നമുക്ക് കാത്തിരിക്കാം. 

ടോട്ടോചാന്‍

വാഷിംഗ്‌ മെഷീന്‍

                       വാഷിംഗ്‌ മെഷീന്‍
നിരവധി വീടുകളില്‍ ഇന്ന് അലക്ക്‌യന്ത്രം ഉപയോഗിക്കുന്നുണ്ട്. മനുഷ്യന്റെ അദ്ധ്വാനം കുറച്ച് വസ്ത്രങ്ങള്‍ കഴുകുന്നത് എളുപ്പത്തിലാക്കുന്ന ഈ സംവിധാനത്തിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. തുണികൊണ്ടുള്ള വസ്ത്രങ്ങള്‍  വ്യാപകമായിതു മുതല്‍ക്ക് അലക്ക് എളുപ്പമാക്കാനുള്ള സംവിധാനങ്ങള്‍ക്കായി നിരവധി പേര്‍ പരിശ്രമിച്ചിരുന്നു. 1752ല്‍ ഇറങ്ങിയ ദി ജന്റില്‍മാന്‍സ് മാഗസിന്‍ എന്ന ബ്രിട്ടീഷ് മാസികയിലാണ് അലക്ക്‌യന്ത്രത്തിന്റെ ആദ്യ രേഖാചിത്രം പ്രസിദ്ധീകരിച്ചത്.  അത്തരം സംവിധാനങ്ങളുടെ ഏറ്റവും പുതിയ രൂപങ്ങളാണ് ഇന്നത്തെ അലക്ക് യന്ത്രങ്ങള്‍. ആദ്യകാലത്തെ അലക്ക് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് മനുഷ്യര്‍ തന്നെയായിരുന്നു. കൈകള്‍ ഉപയോഗിച്ച് കറക്കിയും മറ്റുമാണ് യന്ത്രത്തിന് വേണ്ട ഊര്‍ജ്ജം അവര്‍ കണ്ടെത്തിയത്. ചിലയിടത്ത് പെട്രോളിയം എന്‍ജിനുകളും ഉപയോഗിച്ചിരുന്നു. മരത്തിലും ലോഹത്തിലും തീര്‍ത്ത അലക്കുയന്ത്രങ്ങള്‍ ഉണ്ടായിരുന്നു. ലോഹം കൊണ്ടുള്ള പാത്രം ഉപയോഗിച്ച അലക്ക്‌യന്ത്രങ്ങളില്‍ ജലം ചൂടാക്കാനുള്ള സംവിധാനങ്ങളും പലരും ഇണക്കിച്ചേര്‍ത്തിരുന്നു. യന്ത്രമുപയോഗിച്ച്  സോപ്പുകലര്‍ന്ന ജലത്തില്‍ വസ്ത്രം കുറേനേരം അലക്കിയ ശേഷം സോപ്പ് കളയാനായി സാധാരണ രീതികള്‍ തന്നെ അനുവര്‍ത്തിക്കേണ്ടിയിരുന്നു. എന്നാല്‍ ഇതിനും ചിലര്‍ യന്ത്രങ്ങള്‍ രൂപപ്പെടുത്തിയെടുത്തു. റബര്‍ ഷീറ്റുകള്‍‌ കനം കുറയ്ക്കാനായി രണ്ടു റോളര്‍കള്‍ക്കിടയിലൂടെ നാം കടത്തിവിടാറുണ്ട്. അത്തരത്തിലുള്ള ഒരു യന്ത്രം തന്നെയാണ് തുണിയിലെ ജലം കളയാനും അന്നുപയോഗിച്ചിരുന്നത്. വൈദ്യുതി സുലഭമല്ലാത്തതിനാല്‍ ജലം കളയാനുള്ള  സ്പിന്നര്‍ സംവിധാനങ്ങളും അന്ന് വികസിച്ചിരുന്നില്ല. പിന്നീട് വൈദ്യുതി വ്യാപകമായതോടെയാണ് അലക്ക് യന്ത്രങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നത്. അലക്കല്‍ , സോപ്പ് നീക്കം ചെയ്യല്‍, ഉണക്കല്‍ എല്ലാം ഒരുമിച്ച് പരസഹായമില്ലാതെ നടക്കുന്ന ആട്ടോമാറ്റിക്ക് വാഷിംഗ് മെഷീനുകളാണ് കൂടുതല്‍ വ്യാപകം.
(ഒരു ആധുനിക അലക്ക് യന്ത്രം)
സാധാരണഗതിയില്‍ ഒരു അലക്ക്‌യന്ത്രത്തിന് രണ്ട് അറകളാണ് കാണപ്പെടുന്നത്. ഇതില്‍ ഒന്ന് വസ്ത്രം അലക്കുവാനുള്ളതും അടുത്തത് ഉണക്കുവാനുള്ളതുമാണ്. രണ്ടു പ്രവര്‍ത്തനങ്ങളും വൈദ്യുതമോട്ടോറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അലക്കുവാനുള്ള അറയില്‍ നിക്ഷേപിക്കുന്ന വസ്ത്രങ്ങളും ഡിറ്റര്‍ജന്റ് കലര്‍ന്ന ജലവും മോട്ടോറിന്റെ സഹായത്തോടെ കറക്കുന്നു. ഒരേ തന്ന ഒരേ ദിശയില്‍ തന്നെ വളരെയധികം നേരം കറക്കിയാല്‍ വസ്ത്രങ്ങള്‍ പരസ്പരം കെട്ടുപിണയാന്‍ സാധ്യതയേറെയുണ്ട്. അതു കൊണ്ടു തന്നെ ഇരു ദിശകളിലും ആയാണ് ഈ കറക്കം. ഇരു ദിശയിലേക്കുമുള്ള കറക്കം ഗിയറുകള്‍ വഴിയോ മോട്ടോറില്‍ തന്നെയുള്ള സംവിധാനങ്ങള്‍ വഴിയോ നിയന്ത്രിക്കാവുന്നതാണ്. പരമാവധി ജലം തുണിയുടെ ഇഴകള്‍ക്കിടയിലൂടെ കടന്നുപോകുവാന്‍ സഹായിക്കുന്ന വിധത്തിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ ദിശകളിലുള്ള ജലത്തിന്റെ തുടര്‍ച്ചയായ ഒഴുക്ക് വസ്ത്രങ്ങളില്‍ നിന്നും അഴുക്ക് ഇളക്കിക്കളയാന്‍ സഹായിക്കുന്നു. ഡിറ്റര്‍ജന്റിന്റെ പ്രവര്‍ത്തനവും പ്രധാനമാണ്. ഡിറ്റര്‍ജന്റ് തന്മാത്രകള്‍ക്ക് ജലതന്മാത്രയുമായും കൊഴുപ്പിന്റെ തന്മാത്രയുമായും ബന്ധനത്തിലേര്‍പ്പെടാന്‍ സാധിക്കും.  കൊഴുപ്പിന്റെ തന്മാത്രയും ജലത്തിന്റെ തന്മാത്രയും തമ്മില്‍ ഇതോടെ കൂട്ടിയിണക്കപ്പെടുന്നു. ജലമൊഴുകുന്ന വഴിയേ അതോടെ കൊഴുപ്പും അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മറ്റ് അഴുക്കുകളും ഇളകിപ്പോവുന്നു.

അടുത്ത അറയാണ് വസ്ത്രത്തില്‍ നിന്നും ജലം കളയാനായി ഉപയോഗിക്കുന്നത്. അപകേന്ദ്രബലം (centrifugal force)പ്രയോജനപ്പെടുത്തുന്ന ഒരു ഉപകരണമാണിത്. സെന്‍ട്രിഫ്യൂജ് എന്നു വിളിക്കുന്ന ഉപകരണങ്ങളുടെ ഒരു പരിഷ്കരിച്ച രൂപമാണിത്. വെള്ളത്തില്‍ മുക്കിയ ഒരു തോര്‍ത്ത് അതി വേഗതിയില്‍ കറക്കിയാല്‍ ചുറ്റുപാടിലേക്കും ജലം തെറിച്ചു പോകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോജനപ്പെടുത്തുന്നത്. മിനിറ്റില്‍ 2000 തവണവരെ തിരിയുന്ന മോട്ടോറുകള്‍ ഉപയോഗിച്ചാണ് സ്പിന്നര്‍ എന്നറിയപ്പെടുന്ന ഈ അറയെ കറക്കുന്നത്. ഈ അറയുടെ വശങ്ങളില്‍ നിരവധി ദ്വാരങ്ങള്‍ ഉണ്ടായിരിക്കും. അതിവേഗത്തില്‍ കറങ്ങുന്ന അറയ്ക്കുള്ളിലെ വസ്ത്രങ്ങളില്‍ നിന്ന് എളുപ്പത്തില്‍ തെന്നി മാറാന്‍ പറ്റിയ ജലം ഈ ദ്വാരങ്ങളിലൂടെ പുറത്തേക്ക് തെറിച്ചുപോകും. വ്യത്യസ്ഥ തന്മാത്രകള്‍ തമ്മിലുള്ള ബലമായ അഥ്ഹെസീവ് ബലം മൂലം പരുത്തിപോലുള്ള നാരുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന തുണികളില്‍ നിന്നും പൂര്‍ണ്ണമായും ജലം നീക്കം ചെയ്യാന്‍ കഴിയണമെന്നില്ല എന്നൊരു പരിമിതി ഇത്തരം ഡ്രയറുകള്‍ക്കുണ്ട്.

മിക്കവാറും ഇലക്ട്രിക്കല്‍ - ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ വഴിയാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. എത്ര സമയം കറങ്ങണം തുടങ്ങിയ കാര്യങ്ങളും മുന്‍കൂട്ടി ചെയ്യുവാനുള്ള ടൈമര്‍ സംവിധാനങ്ങള്‍ ഇന്ന് ഭൂരിഭാഗം അലക്ക്‌യന്ത്രങ്ങള്‍ക്കൊപ്പവും ഉണ്ട്. പൂര്‍ണ്ണമായും പ്രോഗ്രാം ചെയ്യാവുന്ന യന്ത്രങ്ങളും ലഭ്യമാണ്. പൈപ്പില്‍ നിന്നും ജലമെടുക്കുന്നത് മുതല്‍ അലക്കലും ഉണക്കലും ഉള്‍പ്പടെയുള്ള എല്ലാക്കാര്യങ്ങളും മനുഷ്യന്റെ ഇടപെടല്‍ കൂടാതെ തന്നെ ചെയ്യുന്ന ഇലക്ട്രോണിക്ക് സംവിധാനങ്ങളാണിവ.

സുരക്ഷ
കറക്കത്തെ പ്രതിരോധിക്കാനാവാതെ സ്പിന്നര്‍ പൊട്ടിപ്പോവുകയോ തെറിച്ചുപോവുകയോ മറ്റോ ചെയ്താല്‍ അത് അപകടങ്ങള്‍ക്ക് വഴിവയ്ക്കും.  അതു കൊണ്ടു തന്നെ സ്പിന്നര്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന വസ്തു അതി വേഗത്തിലുള്ള കറക്കത്തേയും വിറയലിനേയും മറ്റും പ്രതിരോധിക്കാന്‍ ശേഷിയുള്ളതായിരിക്കും.  ഈ അറയുടെ അടപ്പ് തുറന്നാല്‍ മോട്ടോറിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിക്കുകയും അതോടൊപ്പം ഇത് ഒരു ബ്രേക്കായി പ്രവര്‍ത്തിച്ച് സ്പിന്നറിന്റെ കറക്കത്തെ നിര്‍ത്തുകയും ചെയ്യും. ഈ സംവിധാനം അറിയാതെ കൈയ്യോ മറ്റോ കറങ്ങുന്ന അറയ്ക്കുള്ളില്‍ പോകാതെ സംരക്ഷിക്കുന്നു.

രണ്ട് അറകളും ഒരു അറയിലേക്ക് ഏകോപിപ്പിച്ച ഫുള്ളി ഓട്ടോമാറ്റിക് അലക്ക്‌യന്ത്രങ്ങളും ഇന്ന് ലഭ്യമാണ്. വെള്ളം ചൂടാക്കാനും അലക്കുന്ന സമയത്ത് ജലത്തില്‍ വായു ലയിപ്പിക്കുവാനുള്ള സംവിധനങ്ങളും വരെ ഇന്ന് പല വാഷിംഗ് മെഷീനുകളിലും ലഭ്യമാണ്. 

ടോട്ടോചാന്‍

വാഷിംഗ്‌ മെഷീന്‍

                       വാഷിംഗ്‌ മെഷീന്‍
നിരവധി വീടുകളില്‍ ഇന്ന് അലക്ക്‌യന്ത്രം ഉപയോഗിക്കുന്നുണ്ട്. മനുഷ്യന്റെ അദ്ധ്വാനം കുറച്ച് വസ്ത്രങ്ങള്‍ കഴുകുന്നത് എളുപ്പത്തിലാക്കുന്ന ഈ സംവിധാനത്തിന് ഇന്ന് ആവശ്യക്കാര്‍ ഏറെയാണ്. തുണികൊണ്ടുള്ള വസ്ത്രങ്ങള്‍  വ്യാപകമായിതു മുതല്‍ക്ക് അലക്ക് എളുപ്പമാക്കാനുള്ള സംവിധാനങ്ങള്‍ക്കായി നിരവധി പേര്‍ പരിശ്രമിച്ചിരുന്നു. 1752ല്‍ ഇറങ്ങിയ ദി ജന്റില്‍മാന്‍സ് മാഗസിന്‍ എന്ന ബ്രിട്ടീഷ് മാസികയിലാണ് അലക്ക്‌യന്ത്രത്തിന്റെ ആദ്യ രേഖാചിത്രം പ്രസിദ്ധീകരിച്ചത്.  അത്തരം സംവിധാനങ്ങളുടെ ഏറ്റവും പുതിയ രൂപങ്ങളാണ് ഇന്നത്തെ അലക്ക് യന്ത്രങ്ങള്‍. ആദ്യകാലത്തെ അലക്ക് യന്ത്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നത് മനുഷ്യര്‍ തന്നെയായിരുന്നു. കൈകള്‍ ഉപയോഗിച്ച് കറക്കിയും മറ്റുമാണ് യന്ത്രത്തിന് വേണ്ട ഊര്‍ജ്ജം അവര്‍ കണ്ടെത്തിയത്. ചിലയിടത്ത് പെട്രോളിയം എന്‍ജിനുകളും ഉപയോഗിച്ചിരുന്നു. മരത്തിലും ലോഹത്തിലും തീര്‍ത്ത അലക്കുയന്ത്രങ്ങള്‍ ഉണ്ടായിരുന്നു. ലോഹം കൊണ്ടുള്ള പാത്രം ഉപയോഗിച്ച അലക്ക്‌യന്ത്രങ്ങളില്‍ ജലം ചൂടാക്കാനുള്ള സംവിധാനങ്ങളും പലരും ഇണക്കിച്ചേര്‍ത്തിരുന്നു. യന്ത്രമുപയോഗിച്ച്  സോപ്പുകലര്‍ന്ന ജലത്തില്‍ വസ്ത്രം കുറേനേരം അലക്കിയ ശേഷം സോപ്പ് കളയാനായി സാധാരണ രീതികള്‍ തന്നെ അനുവര്‍ത്തിക്കേണ്ടിയിരുന്നു. എന്നാല്‍ ഇതിനും ചിലര്‍ യന്ത്രങ്ങള്‍ രൂപപ്പെടുത്തിയെടുത്തു. റബര്‍ ഷീറ്റുകള്‍‌ കനം കുറയ്ക്കാനായി രണ്ടു റോളര്‍കള്‍ക്കിടയിലൂടെ നാം കടത്തിവിടാറുണ്ട്. അത്തരത്തിലുള്ള ഒരു യന്ത്രം തന്നെയാണ് തുണിയിലെ ജലം കളയാനും അന്നുപയോഗിച്ചിരുന്നത്. വൈദ്യുതി സുലഭമല്ലാത്തതിനാല്‍ ജലം കളയാനുള്ള  സ്പിന്നര്‍ സംവിധാനങ്ങളും അന്ന് വികസിച്ചിരുന്നില്ല. പിന്നീട് വൈദ്യുതി വ്യാപകമായതോടെയാണ് അലക്ക് യന്ത്രങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കൈവന്നത്. അലക്കല്‍ , സോപ്പ് നീക്കം ചെയ്യല്‍, ഉണക്കല്‍ എല്ലാം ഒരുമിച്ച് പരസഹായമില്ലാതെ നടക്കുന്ന ആട്ടോമാറ്റിക്ക് വാഷിംഗ് മെഷീനുകളാണ് കൂടുതല്‍ വ്യാപകം.
(ഒരു ആധുനിക അലക്ക് യന്ത്രം)
സാധാരണഗതിയില്‍ ഒരു അലക്ക്‌യന്ത്രത്തിന് രണ്ട് അറകളാണ് കാണപ്പെടുന്നത്. ഇതില്‍ ഒന്ന് വസ്ത്രം അലക്കുവാനുള്ളതും അടുത്തത് ഉണക്കുവാനുള്ളതുമാണ്. രണ്ടു പ്രവര്‍ത്തനങ്ങളും വൈദ്യുതമോട്ടോറിന്റെ സഹായത്തോടെയാണ് പ്രവര്‍ത്തിക്കുന്നത്. അലക്കുവാനുള്ള അറയില്‍ നിക്ഷേപിക്കുന്ന വസ്ത്രങ്ങളും ഡിറ്റര്‍ജന്റ് കലര്‍ന്ന ജലവും മോട്ടോറിന്റെ സഹായത്തോടെ കറക്കുന്നു. ഒരേ തന്ന ഒരേ ദിശയില്‍ തന്നെ വളരെയധികം നേരം കറക്കിയാല്‍ വസ്ത്രങ്ങള്‍ പരസ്പരം കെട്ടുപിണയാന്‍ സാധ്യതയേറെയുണ്ട്. അതു കൊണ്ടു തന്നെ ഇരു ദിശകളിലും ആയാണ് ഈ കറക്കം. ഇരു ദിശയിലേക്കുമുള്ള കറക്കം ഗിയറുകള്‍ വഴിയോ മോട്ടോറില്‍ തന്നെയുള്ള സംവിധാനങ്ങള്‍ വഴിയോ നിയന്ത്രിക്കാവുന്നതാണ്. പരമാവധി ജലം തുണിയുടെ ഇഴകള്‍ക്കിടയിലൂടെ കടന്നുപോകുവാന്‍ സഹായിക്കുന്ന വിധത്തിലാണ് ഇത് സംവിധാനം ചെയ്തിരിക്കുന്നത്. വിവിധ ദിശകളിലുള്ള ജലത്തിന്റെ തുടര്‍ച്ചയായ ഒഴുക്ക് വസ്ത്രങ്ങളില്‍ നിന്നും അഴുക്ക് ഇളക്കിക്കളയാന്‍ സഹായിക്കുന്നു. ഡിറ്റര്‍ജന്റിന്റെ പ്രവര്‍ത്തനവും പ്രധാനമാണ്. ഡിറ്റര്‍ജന്റ് തന്മാത്രകള്‍ക്ക് ജലതന്മാത്രയുമായും കൊഴുപ്പിന്റെ തന്മാത്രയുമായും ബന്ധനത്തിലേര്‍പ്പെടാന്‍ സാധിക്കും.  കൊഴുപ്പിന്റെ തന്മാത്രയും ജലത്തിന്റെ തന്മാത്രയും തമ്മില്‍ ഇതോടെ കൂട്ടിയിണക്കപ്പെടുന്നു. ജലമൊഴുകുന്ന വഴിയേ അതോടെ കൊഴുപ്പും അതില്‍ പറ്റിപ്പിടിച്ചിരിക്കുന്ന മറ്റ് അഴുക്കുകളും ഇളകിപ്പോവുന്നു.

അടുത്ത അറയാണ് വസ്ത്രത്തില്‍ നിന്നും ജലം കളയാനായി ഉപയോഗിക്കുന്നത്. അപകേന്ദ്രബലം (centrifugal force)പ്രയോജനപ്പെടുത്തുന്ന ഒരു ഉപകരണമാണിത്. സെന്‍ട്രിഫ്യൂജ് എന്നു വിളിക്കുന്ന ഉപകരണങ്ങളുടെ ഒരു പരിഷ്കരിച്ച രൂപമാണിത്. വെള്ളത്തില്‍ മുക്കിയ ഒരു തോര്‍ത്ത് അതി വേഗതിയില്‍ കറക്കിയാല്‍ ചുറ്റുപാടിലേക്കും ജലം തെറിച്ചു പോകുന്ന അതേ തത്വമാണ് ഇവിടെയും പ്രയോജനപ്പെടുത്തുന്നത്. മിനിറ്റില്‍ 2000 തവണവരെ തിരിയുന്ന മോട്ടോറുകള്‍ ഉപയോഗിച്ചാണ് സ്പിന്നര്‍ എന്നറിയപ്പെടുന്ന ഈ അറയെ കറക്കുന്നത്. ഈ അറയുടെ വശങ്ങളില്‍ നിരവധി ദ്വാരങ്ങള്‍ ഉണ്ടായിരിക്കും. അതിവേഗത്തില്‍ കറങ്ങുന്ന അറയ്ക്കുള്ളിലെ വസ്ത്രങ്ങളില്‍ നിന്ന് എളുപ്പത്തില്‍ തെന്നി മാറാന്‍ പറ്റിയ ജലം ഈ ദ്വാരങ്ങളിലൂടെ പുറത്തേക്ക് തെറിച്ചുപോകും. വ്യത്യസ്ഥ തന്മാത്രകള്‍ തമ്മിലുള്ള ബലമായ അഥ്ഹെസീവ് ബലം മൂലം പരുത്തിപോലുള്ള നാരുകള്‍ കൊണ്ട് നിര്‍മ്മിക്കുന്ന തുണികളില്‍ നിന്നും പൂര്‍ണ്ണമായും ജലം നീക്കം ചെയ്യാന്‍ കഴിയണമെന്നില്ല എന്നൊരു പരിമിതി ഇത്തരം ഡ്രയറുകള്‍ക്കുണ്ട്.

മിക്കവാറും ഇലക്ട്രിക്കല്‍ - ഇലക്ട്രോണിക്ക് സംവിധാനങ്ങള്‍ വഴിയാണ് യന്ത്രത്തിന്റെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത്. എത്ര സമയം കറങ്ങണം തുടങ്ങിയ കാര്യങ്ങളും മുന്‍കൂട്ടി ചെയ്യുവാനുള്ള ടൈമര്‍ സംവിധാനങ്ങള്‍ ഇന്ന് ഭൂരിഭാഗം അലക്ക്‌യന്ത്രങ്ങള്‍ക്കൊപ്പവും ഉണ്ട്. പൂര്‍ണ്ണമായും പ്രോഗ്രാം ചെയ്യാവുന്ന യന്ത്രങ്ങളും ലഭ്യമാണ്. പൈപ്പില്‍ നിന്നും ജലമെടുക്കുന്നത് മുതല്‍ അലക്കലും ഉണക്കലും ഉള്‍പ്പടെയുള്ള എല്ലാക്കാര്യങ്ങളും മനുഷ്യന്റെ ഇടപെടല്‍ കൂടാതെ തന്നെ ചെയ്യുന്ന ഇലക്ട്രോണിക്ക് സംവിധാനങ്ങളാണിവ.

സുരക്ഷ
കറക്കത്തെ പ്രതിരോധിക്കാനാവാതെ സ്പിന്നര്‍ പൊട്ടിപ്പോവുകയോ തെറിച്ചുപോവുകയോ മറ്റോ ചെയ്താല്‍ അത് അപകടങ്ങള്‍ക്ക് വഴിവയ്ക്കും.  അതു കൊണ്ടു തന്നെ സ്പിന്നര്‍ നിര്‍മ്മിക്കാനായി ഉപയോഗിക്കുന്ന വസ്തു അതി വേഗത്തിലുള്ള കറക്കത്തേയും വിറയലിനേയും മറ്റും പ്രതിരോധിക്കാന്‍ ശേഷിയുള്ളതായിരിക്കും.  ഈ അറയുടെ അടപ്പ് തുറന്നാല്‍ മോട്ടോറിലേക്കുള്ള വൈദ്യുതബന്ധം വിച്ഛേദിക്കുകയും അതോടൊപ്പം ഇത് ഒരു ബ്രേക്കായി പ്രവര്‍ത്തിച്ച് സ്പിന്നറിന്റെ കറക്കത്തെ നിര്‍ത്തുകയും ചെയ്യും. ഈ സംവിധാനം അറിയാതെ കൈയ്യോ മറ്റോ കറങ്ങുന്ന അറയ്ക്കുള്ളില്‍ പോകാതെ സംരക്ഷിക്കുന്നു.

രണ്ട് അറകളും ഒരു അറയിലേക്ക് ഏകോപിപ്പിച്ച ഫുള്ളി ഓട്ടോമാറ്റിക് അലക്ക്‌യന്ത്രങ്ങളും ഇന്ന് ലഭ്യമാണ്. വെള്ളം ചൂടാക്കാനും അലക്കുന്ന സമയത്ത് ജലത്തില്‍ വായു ലയിപ്പിക്കുവാനുള്ള സംവിധനങ്ങളും വരെ ഇന്ന് പല വാഷിംഗ് മെഷീനുകളിലും ലഭ്യമാണ്. 

ടോട്ടോചാന്‍

റഫ്രിജറേറ്റര്‍

റഫ്രിജറേറ്റര്‍


ഐസ്ക്രീം എന്ന് കേള്‍ക്കുമ്പോഴേ ആ തണുപ്പിന്റെ രുചി നമ്മുടെ നാവില്‍ വരും. റഫ്രിജറേറ്റര്‍ എന്ന ഉപകരണത്തിന് മുന്‍പ് ഐസ്ക്രീം എന്ന സ്വാദിഷ്ഠ വിഭവം സ്വാഭാവികമായി മഞ്ഞ് വീഴുന്ന രാജ്യങ്ങളില്‍ മാത്രമായിരുന്നു ലഭ്യമായിരുന്നത്. ശീതീകരണി എന്ന ഉപകരണത്തിന്റെ ആവശ്യം വസ്തുക്കള്‍ കേട് കൂടാതെ കൂടുതല്‍ കാലം നിലനിര്‍ത്തുക എന്നതായിരുന്നു. റഫ്രിജറേറ്റര്‍ കണ്ടുപിടിക്കുന്നതിന് മുന്‍പ് ഐസ് ഹൌസുകള്‍ എന്നൊരു സംവിധാനം ഉണ്ടായിരുന്നു. മലമുകളില്‍ നിന്നും മറ്റും ലഭിക്കുന്ന സ്വാഭാവിക മഞ്ഞ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ശീതീകരണികളായിരുന്നു ഇവ. മഞ്ഞ് കാലത്ത് പാലും മറ്റും കേട് കൂടാതെ ഇരിക്കാന്‍ അവ വീടിന് പുറത്ത് സൂക്ഷിക്കുമായിരുന്നത്രേ!! താപനില കുറഞ്ഞ അന്തരീക്ഷത്തില്‍ ഭക്ഷണത്തെ ജീര്‍ണ്ണിപ്പിക്കുന്ന ബാക്റ്റീരികളുടേയും മറ്റും പ്രവര്‍ത്തനം മന്ദീഭവിക്കുകയോ നിലയ്ക്കുകയോ ചെയ്യുന്നതിനാലാണ് ഭക്ഷ്യപദാര്‍ത്ഥങ്ങള്‍ കേട് കൂടാതെ ദീര്‍ഘനാള്‍ ഇരിക്കുന്നത്.
എല്ലാത്തരം ശീതികരണികളുടേയും പ്രവര്‍ത്തനം അടിസ്ഥാനപരമായി ഒന്ന് തന്നെയാണ്. തണുപ്പിക്കേണ്ട അറയില്‍ നിന്നുള്ള താപം വലിച്ചെടുത്ത് പുറത്തു കളയുക എന്നത്. ഇപ്പോള്‍ നാം കാണുന്ന എ.സി, റഫ്രിജറേറ്റര്‍, ഫ്രീസര്‍ തുടങ്ങിയവയെല്ലാം തന്നെ ചെയ്യുന്ന പ്രവര്‍ത്തനം ഇതു തന്നെ. ഇതിനായി വിവിധ രീതികള്‍ അനുവര്‍ത്തിക്കുന്നു എന്ന് മാത്രം. ബാഷ്പീകരണതത്വം ഉപയോഗിച്ചാണ് ഭൂരിഭാഗം റഫ്രിജറേറ്ററുകളും ശീതീകരണം എന്ന പ്രക്രിയ നടത്തുന്നത്. കുളിച്ച ശേഷം കാറ്റത്ത് വന്ന് നിന്നാല്‍ നമുക്ക് തണുപ്പ് അനുഭവപ്പെടാറുണ്ട്. ഇതും ബാഷ്പീകരണം മൂലമാണ് സംഭവിക്കുന്നത്. ശരീരത്തില്‍ പറ്റിപ്പിടിച്ചിരിക്കുന്ന ജലാംശം അന്തരീക്ഷത്തിലേക്ക് ബാഷ്പീകരിച്ച് പോകുന്നു. ഇങ്ങനെ ബാഷ്പീകരിച്ച് പോകണമെങ്കില്‍ ഊര്‍ജ്ജം ആവശ്യമാണ്. ശരീരത്തില്‍ നിന്നുള്ള താപമാണ് ഇതിനായി വിനിയോഗിക്കുക. തന്മൂലം ശരീരതാപം കുറയുന്നു. ഈ താപ നഷ്ടമാണ് തണുപ്പായി നമുക്ക് അനുഭവവേദ്യമാകുന്നത്. ജലത്തിന് പകരം അല്പം പെട്രോളോ ആള്‍ക്കഹോളോ കയ്യില്‍ പുരട്ടി നോക്കൂ. കൂടുതല്‍ തണുപ്പ് തോന്നുത് കാണാം. വളരെ വേഗം ബാഷ്പീകരണത്തിന് വിധേയമാകുന്ന ദ്രാവകങ്ങളായതിനാലാണിത്. കുറഞ്ഞ താപനിലയിലും ബാഷ്പീകരണം ത്വരിതവേഗത്തില്‍ നടത്താന്‍ ഇത്തരം ദ്രാവകങ്ങള്‍ക്ക് കഴിയുന്നു.  ഇതേ തത്വമുപയോഗിച്ചാണ് ഇന്നത്തെ ഭൂരിഭാഗം റഫ്രിജറേറ്ററ്ററുകളും പ്രവര്‍ത്തിക്കുന്നത്. വളരെക്കുറഞ്ഞ താപനിലയില്‍പ്പോലും അതിവേഗം ബാഷ്പീകരിക്കാന്‍ കഴിവുള്ള ദ്രാവകങ്ങാണ് ഇന്നത്തെ റഫ്രിജറേറ്ററുകളില്‍ ഉപയോഗിക്കുന്നത്.
റഫ്രിജറേറ്ററുകളുടെ ഘടകഭാഗങ്ങള്‍

  • കംപ്രസ്സര്‍
  • താപവിനിമയ കുഴലുകള്‍
  • റഫ്രിജറന്റ് എന്ന ദ്രാവകം
റഫ്രിജറന്റ് സാധാരണഗതിയില്‍ വാതകമായിരിക്കും. ഈ വാതകത്തെ അതിശക്തമായ മര്‍ദ്ദമുപയോഗിച്ച് വ്യാപ്തം കുറയ്ക്കുന്ന പ്രക്രിയയാണ് കംപ്രസറില്‍ നടക്കുന്നത്. വളരെ ശക്തിയായ മര്‍ദ്ദം പ്രയോഗിക്കുന്നതോടെ വാതകത്തിന്റെ താപവും വര്‍ദ്ധിക്കുന്നു. നീളമേറിയ ഒരു ചെമ്പുകുഴലിലൂടെ ഇത് കടന്നുപോകുന്നു. റഫ്രിജറേറ്ററിന്റെ പുറത്താണ് ഇത് ഘടിപ്പിക്കാറ്. കുഴലിനുള്ളിലൂടെ കടന്നുപോകുമ്പോള്‍ മര്‍ദ്ദം മൂലം ലഭിച്ച താപം അന്തരീക്ഷത്തിലേക്ക് പ്രസരിപ്പിച്ച് കളയാന്‍ ഇത് സഹായിക്കുന്നു. വീട്ടിലെ റഫ്രിജറേറ്ററിന്റെ പുറക് വശത്ത് കാണുന്ന കുഴലുകള്‍ ഇതിനുള്ളതാണ്. നല്ല ഒരു താപചാലകമായിരിക്കണം ഈ കുഴല്‍. അതിനാലാണ് ചെമ്പ് കുഴല്‍ ഉപയോഗിക്കുന്നത്. അന്തരീക്ഷത്തിലേക്കുള്ള താപപ്രസരണം മൂലം താപനില കുറയുന്നതോടെ കുഴലിനുള്ളിലെ വാതകം ഘനീഭവിക്കുകയും ദ്രാവകമായി മാറുകയും ചെയ്യും. ഇപ്പോഴും മര്‍ദ്ദത്തില്‍ വലിയ കുറവൊന്നും ഉണ്ടാകുന്നില്ല. ഈ ദ്രാവകം നോസില്‍ ഘടിപ്പിച്ച ഒരു വാല്‍വിലേക്കാണ് ചെല്ലുന്നത്. ഇതിന്റെ വ്യാസം വളരെക്കുറവായിരിക്കും. വ്യാസം കുറഞ്ഞ ഈ കുഴല്‍ തുറക്കുന്നത് അല്പം വലിയ ഒരു കുഴലിലേക്കാണ്. അവിടം മര്‍ദ്ദം കുറഞ്ഞ പ്രദേശമായി നിലനിര്‍ത്തിയിരിക്കും. തോട്ടത്തില്‍ വെള്ളം പോകുന്ന പൈപ്പിന്റെ അറ്റം അമര്‍ത്തി കൂടുതല്‍ ദൂരത്തേക്ക് വെള്ളം ചീറ്റിക്കുന്ന പരിപാടിയോട് ഇതിനെ ഉപമിക്കാം. അതോടെ ശക്തിയായി ചീറ്റുന്ന ദ്രാവകം പെട്ടെന്ന് ബാഷ്പീകരിക്കപ്പെടുകയും വികസിക്കുകയും ചെയ്യും. ഈ ബാഷ്പീകരണത്തിന് വേണ്ട താപം അത് കുഴലിന്റെ ചുറ്റുപാടുമുള്ള അന്തരീക്ഷത്തില്‍ നിന്നും വലിച്ചെടുക്കും. അതോടെ കുഴലിന് ചുറ്റുമുള്ള അന്തരീക്ഷം തണുക്കുന്നു. റഫ്രിജറേറ്ററില്‍ ഫ്രീസര്‍ ഇരിക്കുന്ന അറയെ ചുറ്റിവരിഞ്ഞ നിലയിലാണ് ഈ കുഴലുകള്‍ സ്ഥാപിച്ചിരിക്കുക. ഫ്രീസര്‍ എല്ലായ്പ്പോഴും അടഞ്ഞിരിക്കും. താപം കടത്തിവിടാത്ത വസ്തുക്കള്‍ വച്ചാണ് ഈ അറ നിര്‍മ്മിക്കുന്നത്. ബാഷ്പീകരണത്തിന് വിധേയമായി വികസിച്ച വാതകം വീണ്ടും കംപ്രസ്സറിലേക്ക് ചെല്ലുകയും മേല്‍പറഞ്ഞ പ്രക്രിയ ആവര്‍ത്തിക്കപ്പെടുകയും ചെയ്യും. തുടര്‍ച്ചയായി ഇത് നടക്കുന്നതോടെ ഫ്രീസറിന്റെ അകവശത്തെ താപനില വളരെയധികം താഴുന്നു. റഫ്രിജറേറ്ററുകളില്‍ ഫ്രീസര്‍ ഏറ്റവും മുകളിലായാണ് സ്ഥാപിക്കുന്നത്. ഫ്രീസറില്‍ നിന്നുള്ള തണുത്ത വായു എല്ലായ്പ്പോഴും താഴോട്ടാണ് പ്രവഹിക്കുക. ഈ പ്രവാഹമാണ് താഴെയുള്ള തട്ടുകളെ തണുപ്പിക്കുന്നത്.
കൂടുതലായും ഉപയോഗിക്കപ്പെടുന്ന രീതി ഇതാണെങ്കിലും മറ്റ് ചില മാര്‍ഗ്ഗങ്ങളിലൂടെയും റഫ്രിജറേഷന്‍ സാധ്യമാക്കാവുന്നതാണ്. തെര്‍മോഇലക്ട്രിക്ക് റഫ്രിജറേഷന്‍ എന്നൊരു സംവിധാനം പരീക്ഷണശാലകളില്‍ ഉപയോഗിക്കാറുണ്ട്. രണ്ട് വ്യത്യസ്ഥ ലോഹക്കമ്പികളുടെ അറ്റങ്ങള്‍ ചേര്‍ത്ത് ബന്ധിച്ച ഒരു സംവിധാനത്തിലൂടെ വൈദ്യുതി കടത്തിവിട്ടാല്‍ ഒരറ്റം ചൂടാകുകയും അടുത്ത അറ്റം തണുക്കുകയും ചെയ്യുന്ന പ്രതിഭാസത്തെ ആസ്പദമാക്കിയാണ് റഫ്രിജറേഷന്‍ സാധ്യമാക്കുന്നത്. പെല്‍റ്റിയര്‍ പ്രതിഭാസം എന്നാണ് ഇത് അറിയപ്പെടുന്നത്. മാഗ്നറ്റിക്ക് റഫ്രിജറേഷന്‍ എന്ന മറ്റൊരു സംവിധാനം വളരെയധികം താഴ്ന്ന (~0.3K) താപനിലകള്‍ സാധ്യമാക്കാന്‍ ഇന്ന് ഉപയോഗിക്കുന്നുണ്ട്. 
ടോട്ടോചാന്‍