CLICK ON TOP "Contact Us TO KNOW ABOUT ELECTRONICS SHOPS IN KERALA.."

Friday, April 29, 2011

500 രൂപയ്ക്ക് ഒരു എയര്‍ കണ്ടീഷനര്‍


ഇലക്ട്രോണി ക്സ്  ഒരു ഹോബി യായും  പാഷന്‍ ആയും കൊണ്ടു നടക്കുന്നവര്‍ക്കുള്ളതാണ്  ഈ സൈറ്റ് .രസകരമായ നിരവധി സര്‍ക്യുട്ടുകളും ,സാങ്കേതിക രഹസ്യങ്ങളും ഇവിടെ നിന്നും നിങ്ങള്‍ക്ക് ലഭിക്കും .
500 രൂപയ്ക്ക് എയര്‍ കണ്ടീഷണര്‍ നിര്‍മ്മിക്കാം ആവശ്യമുളള സാധനങ്ങള്‍
1 തെര്‍മോ കോള്‍ ബോക്സ്‌ 
2  നാലിഞ്ചു  ബ്രഷ് ലെസ്സ് ഫാന്‍
3  ഒരു ലിറ്റര്‍ പ്ലാസ്റിക് കുപ്പികള്‍
4 രണ്ടിഞ്ചു പീ വീ സീ എല്‍ ബോ
5 മെയിന്‍സു കോര്ട്‌ (വയര്‍ )
 തെര്‍മോ കോള്‍ ബോക്സിന്റെ അടപ്പില്‍ ഫാനും pvc  എല്‍ബോയും ഫിറ്റു ചെയ്യുന്നതിന് ആവശ്യമായ തുളകള്‍ ഇടുക .അതിനു ശേഷം ഫാനിലെക്കുള്ള വയര്‍ ഖടിപ്പിക്കുക..തെര്‍മോ കോള്‍ ബോക്സിനുള്ളില്‍ ഫ്രിഡ്ജില്‍ വച്ച് ഐസാക്കിയ ഒരു ലിറ്റര്‍ പ്ലാസ്റ്റിക് വെള്ള ക്കുപ്പികള്‍ ആറെണ്ണം നിറയ്ക്കുക,ബോക്സ് അടക്കുക നിങ്ങളുടെ ഏ സീ  തയ്യാര്‍ .നൂറു സ്കൊയര്‍ ഫീറ്റ് റൂം ആറ്മണിക്കൂര്‍ നേരത്തേക്ക് നാല് ഡിഗ്രീ തണുപ്പിക്കാന്‍ ഇതിനാകും .നിലവിലുള്ള അന്തരീക്ഷ താപ നിലയില്‍ നിന്നും നാല് ഡിഗ്രീ  മുറിയിലെ   താപനില കുറഞ്ഞാല്‍  നമുക്ക് നല്ല തണുപ്പ് തോന്നും എന്നശാസ്ത്ര സത്യമാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് ..
കൂടുതല്‍ വിവരങ്ങള്‍ക്ക് ഈ വീഡിയോ ഒന്ന് കണ്ടു നോക്കൂ



വൈദ്യുതി ലാഭിക്കും പവര്‍ സേവര്‍
ഡിജിറ്റല്‍ മീറ്ററുകള്‍ ഖടിപ്പിചിരിക്കുന്ന വീടുകളില്‍ പാസ്സീവ് പവര്‍ ഫാക്ടര്‍ കറക്ഷന്‍ രീതിയില്‍ പ്രവര്‍ത്തിച്ചു കരണ്ടു ബില്ലില്‍ നല്ല കുറവ് വരുത്താന്‍ സഹായിക്കുന്ന  ഒരു ഉപകരണമാണ് പവര്‍ സേവര്‍.ഇതു തികച്ചും നിയമവിധേയമായ ഒന്നാണ് .

നമ്മുടെ വീട്ടിലെ ഫാന്‍ ,CFL ,ഇലക്ട്രോണിക്  ചോക്ക് ,മോട്ടോര്‍ ,ഫ്രിഡ്ജ് ,TV ,DVD എന്നിവ  ഓണ്‍ ഓഫ്‌ ചെയ്യുമ്പോള്‍ ഒരു ചെറിയ വൈദ്യുത സ്ഫുലിംഗം ആ ഉപകരണത്തിന്റെ പവര്‍ സ്വിച്ചിന്റെ കൊണ്ടാക്ടുകള്‍ക്കിടയില്‍  ഉണ്ടാകുന്നു ,കൂടാതെ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഉപകരണത്തിന്റെ കരണ്ടു കണ്സേമ്പ്ഷന്‍ ലൈനിലെ വോള്‍ട്ടജിലെ  ഏറ്റക്കുറച്ചിലുകള്‍ മൂലം വ്യത്യാസപ്പെടുന്നു . ഇതെല്ലാം നമ്മുടെ വീട്ടിലെ മീറ്ററിന്റെ വേഗം കൂട്ടുന്ന ഖടകങ്ങളാണ്  ഒപ്പം ഉപകരണങ്ങളുടെ ബാക്ക് EMF  eddi കരണ്ടു ലോസ് പവര്‍ ഫാക്ടര്‍ സ്ലോപ്  തുടങ്ങി നിരവധി സാങ്കേതിക ജടിലതകളും.....

വലിയ മോട്ടോറുകള്‍ ,welding സെറ്റുകള്‍ തുടങ്ങിയവ ഉപയോഗിക്കുന്ന കമ്പനികളില്‍ ഇത് ഒരു പരിധി വരെ ഒഴിവാക്കുന്നതിനു കമ്പനിയിലെ ലോടിനനുസരണമായ കപ്പാസിറ്റര്‍ ബാങ്കുകള്‍ ഇലക്ട്രി സിറ്റി ബോര്‍ഡിന്‍റെ നിര്‍ദേശാനുസരണം ഫിറ്റു ചെയ്തിരിക്കുന്നത് നിങ്ങള്‍ കണ്ടിരിക്കാം .ഇതുപോലെ കപ്പാസിറ്റര്‍ ബാങ്കുകള്‍ വീടുകളില്‍ ഫിറ്റു ചെയ്യുന്നത് പ്രയോഗികമാല്ലല്ലോ .പതിനയ്യായിരം വാട്ട്സില്‍ കുറവുള്ള ലോഡ് കള്‍ക്ക്  മാത്രമേ ഈ പവര്‍ സേവര്‍ ഉപയോഗിക്കാന്‍ പാടുള്ളൂ  വലിയ ലോഡ് കള്‍ക്ക് സര്‍ക്യൂട്ടില്‍ മാറ്റം വരുത്തണം 

കൂടുതല്‍ പുതുമകളുമായി  ഉടന്‍ update ചെയ്യപ്പെടും പതിവായി സന്ദര്‍ശിക്കൂ

റീ ചാര്‍ജബിള്‍ ബാറ്ററികള്‍



ക്യാമറ ,ടോയ്സ് ,ലൈറ്റുകള്‍ ,ലാപ് ടോപ്‌ ,നെറ്റ് ബുക്ക്‌ ,ടാപ്പിംഗ് ലൈറ്റുകള്‍ ,തുടങ്ങിയവയ്ക്കുള്ള
എല്ലാതരം റീ ചാര്‍ജബിള്‍ ബാറ്ററികള്‍ക്കും ഗാര്‍ഡിയന്‍ ഇലക്ട്രോണിക്സ് തൊടുപുഴ
(ഹോള്‍സെയില്‍ മാത്രം)റീ ചാര്‍ജബിള്‍ ബാറ്ററികള്‍ക്ക് കേരളത്തില്‍ ആദ്യമായി ആറ്മാസം മുതല്‍ ഒരു വര്ഷം വരെ ഗ്യാരണ്ടി വിളിക്കുക 9387941626 ,04862302353

CABINETS


ഇലക്ട്രിക്കല്‍ ,ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ക്ക് ആവശ്യമായ എല്ലാത്തരം പ്ലാസ്റിക് ,എ.ബി.എസ്‌ ക്യാബി നെറ്റുകള്‍ക്കും ,പുതിയവ ഡിസൈന്‍ ചെയ്ത് നിര്‍മ്മിക്കുന്നതിനും സമീപിക്കുക ശ്രീലക്ഷ്മി തെര്‍മോ പ്ലാസ്ടിക്സ് എറണാകുളം ഫോണ്‍ 
9745247234